SignIn
Kerala Kaumudi Online
Saturday, 27 July 2024 8.04 AM IST

'മഴപ്പേടിയിൽ തലസ്ഥാനം' പരമ്പരയോട് മേയർ ആര്യ രാജേന്ദ്രൻ പ്രതികരിക്കുന്നു മഴക്കാലപൂർവ്വ ശുചീകരണം 80 ശതമാനം പൂർത്തിയായി:മേയർ

തിരുവനന്തപുരം: 'മഴപ്പേടിയിൽ തലസ്ഥാനം' എന്ന കേരള കൗമുദി പരമ്പരയോടും വേനൽ മഴയിൽ വെള്ളക്കെട്ടുണ്ടായതിനെക്കുറിച്ചും നഗരസഭയുടെ പ്രവർത്തനങ്ങളെക്കുറിച്ചും മേയർ ആര്യാ രാജേന്ദ്രൻ പ്രതികരിക്കുന്നു.

മറ്റ് നഗരങ്ങളെ അപേക്ഷിച്ച് തിരുവനന്തപുരത്ത് മഴ ശക്തമായിരുന്നു.അതിതീവ്രമഴയുണ്ടായിട്ടും നഗരം പൂർണമായി വെള്ളത്തിൽ മുങ്ങിയില്ല. എന്നിരുന്നാലും ചില പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൊണ്ട് ബുദ്ധിമുട്ടുകളുണ്ടായി.യുദ്ധകാലാടിസ്ഥാനത്തിലാണ് ജോലികൾ നടക്കുന്നത്. ഇന്നലെ വരെയുള്ള അവലോകനത്തിൽ മഴക്കാല പൂർവ ശുചീകരണം 80 ശതമാനം പൂർത്തിയായി. കാലവർഷത്തിന് മുമ്പുതന്നെ അത് 100 ശതമാനത്തിലെത്തും. ജീവനക്കാരും ഉദ്യോഗസ്ഥരും ഇതിനുവേണ്ടി കഷ്ടപ്പെടുന്നത് അംഗീകരിക്കണം. ശുചീകരണ പ്രവർത്തനത്തിന് ഒരു വിട്ടുവീഴ്‌ചയുമില്ല.

പ്രത്യേക ആക്ഷൻ പ്ളാൻ

കാലവർഷത്തിന് മുമ്പുതന്നെ മഴക്കാല പൂർവ്വ ശുചീകരണം നടത്താൻ നഗരസഭ ആക്ഷൻ പ്ളാൻ തയ്യാറാക്കിയിരുന്നു.കഴിഞ്ഞ ഒക്ടോബറിൽ പെയ്ത കനത്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ഇത് ആവർത്തിക്കാതിരിക്കാൻ ഇറിഗേഷൻ വകുപ്പുമായി നിരവധി യോഗങ്ങൾ നടത്തിയിരുന്നു. വെള്ളം പൊങ്ങുന്ന പട്ടം, ഉള്ളൂർ തോടുകളിലെ ശുചീകരണത്തിന് ഫണ്ട് അനുവദിപ്പിച്ച് ശുചീകരണം നടത്തി വരികയാണ്. ഇതിന്റെ അവലോകനം നിരന്തം നടത്തുന്നുണ്ട്. വേനൽ മഴയിൽ വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളിലെ അവസ്ഥ വിലയിരുത്താൻ എൻജിനിയറിംഗ് വിഭാഗത്തിലെ ജീവനക്കാരെ ചുമതലപ്പെടുത്തി. പരിഹാരനടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ചാല,മണക്കാട്,കുര്യാത്തി പ്രദേശങ്ങളിൽ തെക്കനക്കര കനാലിന്റെയും കമലേശ്വരം,​ അമ്പലത്തറ ഭാഗങ്ങളിൽ കരിയിൽ തോ‌ടിന്റെയും ഒഴുക്ക് തടസപ്പെട്ടതാണ് വെള്ളക്കെട്ടുണ്ടാകാൻ കാരണം. ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള ഈ തോടുകൾ നവീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടുണ്ട്.

ദേശീയപാത നിർമ്മാണത്തിലെ അപാകത

ദേശീയപാതയുടെ വശത്തുള്ള മുട്ടത്തറ,കഴക്കൂട്ടം,ചാക്ക പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് കാരണമായത് ഹൈവേ നിർമ്മാണത്തിന്റെ അപാകതയാണ്. വെള്ളം ഉൾക്കൊള്ളാനും ഒഴുകിപ്പോകാനും ആവശ്യമായ ഡ്രെയിനേജ് സംവിധാനം സജ്ജീകരിച്ചിട്ടില്ല. അതിനാൽ,​ ഒരുപാട് സമയമെടുത്താണ് വെള്ളം പാർവ്വതി പുത്തനാറിലേക്ക് ഒഴുകുന്നത്. മഴക്കെടുതി നേരിടുന്നതിന് കൺട്രോൾ റൂം സമയബന്ധിതമായി ആരംഭിച്ചു. പരാതികൾ പരിഹരിച്ചിട്ടുണ്ട്.

ഏകോപനത്തിന് കത്ത് നൽകും

നഗരസഭയ്ക്ക് പുറമേ വിവിധ വകുപ്പിന് കീഴിലുള്ള ഓടകളുടെയും തോടുകളുടെയും ശുചീകരണത്തിന്റെ ഏകോപനത്തിനായി ജില്ലാ കലക്ടർക്ക് കത്ത് നൽകും. റെയിൽവേയുടെ കീഴിലുള്ള ഓടകൾ അതിവേഗം ശുചിയാക്കാൻ കത്ത് നൽകും.

റൂർക്കി പഠനം തുടരുന്നു

വെള്ളപ്പൊക്ക ലഘൂകരണത്തിനും പരിഹാരമാർഗങ്ങൾക്കും ഐ.ഐ.ടി റൂർക്കി നടത്തുന്ന പഠനം പുരോഗമിക്കുകയാണ്. ഇവരുടെ റിപ്പോർട്ട് തയ്യാറായാലുടൻ

തുടർനടപടികളിലേക്ക് കടക്കും.

കരുതിക്കൂട്ടിയുള്ള ആക്രമണം

നഗരസഭയുടെ പ്രവർത്തങ്ങൾ പുരോഗമിക്കുമ്പോഴും രാഷ്ട്രീയ ലാഭത്തിനായി കരുതി കൂട്ടിയുള്ള ആക്രമണങ്ങൾ നടക്കുന്നു.ഒറ്റപ്പെട്ട സംഭവത്തെ പെരുപ്പിച്ച് കാട്ടുന്നു. കൗൺസിൽ യോഗത്തിൽ മുഴുവനായി പങ്കെടുത്ത്ചർച്ച ചെയ്യാതെ ഇറങ്ങിപ്പോകൽ നാടകം കാണിക്കുന്നത് ഇതിന് ഉദാഹരമാണ്.

അപമാനിക്കൽ തുടർന്നാലും ഏറ്റെടുത്ത പ്രവൃത്തികൾ കൃത്യമായി ചെയ്തുതീർക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.