SignIn
Kerala Kaumudi Online
Wednesday, 06 November 2024 3.25 PM IST

ടാങ്കിലിറങ്ങി വൃത്തിയാക്കുന്നതിനിടെ കടുത്ത വിഷപുക ശ്വസിച്ചു, സിംഗപൂരിൽ തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം

Increase Font Size Decrease Font Size Print Page
accident

സിംഗപൂർ: ജലശുദ്ധീകരണത്തിന് ടാങ്കിലിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ യുവാവ് വിഷപുക ശ്വസിച്ച് ശ്വാസംമുട്ടി മരിച്ചു. സിംഗപൂരിലെ പബിലെ (ദേശീയ വാട്ടർ ഏജൻസി) ജലസംഭരണി വൃത്തിയാക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. സിംഗപൂരിലെ സൂപ്പർസോണിക് മെയിന്റനൻസ് സർവീസിൽ ക്ളീനിംഗ് ഓപ്പറേഷൻസ് മാനേജരായ ശ്രീനിവാസൻ ശിവരാമൻ (40) ആണ് മരിച്ചത്. മേയ് 23നാണ് സംഭവമുണ്ടായത്.

ദേശീയ ജലവിതരണ അതോറിറ്റിയായ പബിന്റെ ചൊവ ചു കാംഗ് വാട്ടർ‌വർക്‌സിലെ ജലസംഭരണിയിലാണ് ശ്രീനിവാസനും രണ്ട് മലേഷ്യൻ ജീവനക്കാരും വൃത്തിയാക്കാനിറങ്ങിയത്. ജലസംഭരണിയിൽവച്ച് ഹൈഡ്രജൻ സൾഫൈഡ് എന്ന വാതകം ഇവർ ശ്വസിച്ചു. നിറമില്ലാത്തതും ചീഞ്ഞമുട്ടയുടെ രൂക്ഷ ഗന്ധമുള്ളതുമായ കൊടുംവിഷ വാതകമാണ് ഹൈഡ്രജൻ സൾഫൈഡ്. ജലശുദ്ധീകരണ ശേഷം ഉണ്ടാകാറുള്ള ഒരു വാതകമാണ് ഹൈഡ്രജൻ സൾഫൈറ്റ്. ഉടനെതന്നെ മൂന്നുപേരും ബോധരഹിതരായി വീണു. വേഗം ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീനിവാസൻ ശിവരാമൻ മരിച്ചു, രണ്ട് മലേഷ്യൻ ജീവനക്കാരും അതീവഗുരുതരാവസ്ഥയിലാണെന്ന് ഇവരുടെ കമ്പനിയായ സ്‌റ്റാർഗ്രൂപ്പ് കമ്പനി അറിയിച്ചു.

നർമതയാണ് ശ്രീനിവാസന്റെ ഭാര്യ. മഹാശ്രീ(9), ശ്രീനിഷ(7) എന്നിവരാണ് മക്കൾ. മേയ് രണ്ടിനാണ് ഭാര്യയും മക്കളും സിംഗപ്പൂരെത്തിയത്. ശ്രീനിവാസനും കുടുംബവും മേയ് 27ന് അവധിയാഘോഷിക്കാൻ മലേഷ്യയ്ക്ക് പോകാനിരിക്കെയാണ് ദുരന്തം. മേയ് 26ന് ശ്രീനിവാസന്റെ മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു. ചൊവ്വാഴ്‌ച തമിഴ്‌നാട്ടിലെ തഞ്ചാവൂരിലുള്ള കമ്പർനാഥം ഗ്രാമത്തിൽ മൃതദേഹം സംസ്‌കരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, SINGAPORE, TOXIC, FUMES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.