തൃശൂർ: നീലങ്കാവിൽ കുടുംബങ്ങളുടെ ജില്ലാതല സംഗമവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഫണ്ട് വിതരണവും ജൂൺ രണ്ടിന് രാവിലെ 11ന് വരടിയം സെന്റ് ആന്റണീസ് പാരിഷ് ഹാളിൽ തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്യും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ മുഖ്യാതിഥിയാകും. ഫാ. ആന്റോ ചിറയത്ത്, ഫാ. സഖറിയാസ് നീലങ്കാവിൽ, ഫാ. പോളി നീലങ്കാവിൽ, ഡോ. സിസ്റ്റർ കാർമൽ സി.എം.സി എന്നിവർ സംസാരിക്കും. രാവിലെ 11ന് സമൂഹബലിയ്ക്ക് മാർ ടോണി നീലങ്കാവിൽ മുഖ്യ കാർമ്മികനാകും. തുടർന്ന് പൊതുയോഗത്തിൽ പ്രഭാഷണം, സമാദരണം, കലാപരിപാടികൾ, ഗാനമേള, സ്‌നേഹവിരുന്ന് എന്നിവയുണ്ടാകുമെന്ന് ബാബു എഫ്. നീലങ്കാവിൽ , റാഫി നീലങ്കാവിൽ , എൻ.ഒ. ജോർജ്, ജോസ് നീലങ്കാവിൽ , എൻ.പി. പോൾ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |