SignIn
Kerala Kaumudi Online
Friday, 12 July 2024 5.19 AM IST

'അതൊന്നും എന്റെ അഭിപ്രായങ്ങളല്ല'; പ്രചരിക്കുന്ന വീഡിയോകൾക്കൊന്നും താൻ ഉത്തരവാദിയല്ലെന്ന് കനി കുസൃതി

kani

തന്റെ പേരിൽ ഓൺലൈൻ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന അഭിപ്രായങ്ങൾ എഡിറ്റ് ചെയ്‌തതാണെന്ന് നടി കനി കുസൃതി. കഴിഞ്ഞ ദിവസം കനിയുടെ ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതൊന്നും തന്റെ അറിവോടെ സംഭവിക്കുന്നതല്ലെന്നും. അതിനാൽ, പ്രസ്‌തുത ഉള്ളടക്കങ്ങളിലെ ആരോപണങ്ങൾക്കും അഭിപ്രായങ്ങൾക്കും താൻ ഒരു തരത്തിലും ഉത്തരവാദിയല്ലെന്നും നടി അറിയിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് കനി ഇക്കാര്യം വ്യക്തമാക്കിയത്.

'ബിരിയാണി' യിൽ താൽപ്പര്യമില്ലാതെയാണ് അഭിനയിച്ചത് എന്നതുമായി ബന്ധപ്പെട്ടായിരുന്നു വീഡിയോയുടെ ഉള്ളടക്കം. സിനിമയിലെ രാഷ്‌ട്രീയം തനിക്ക് യോജിക്കാൻ കഴിയാത്തതാണെന്നും കയ്യിൽ പണമില്ലാത്തിനാൽ അഭിനയിച്ചതാണെന്നുമാണ് കനി അഭിമുഖത്തിൽ പറഞ്ഞിരുന്നത്. പിന്നീട് ചിത്രത്തിന്റെ സംവിധായകൻ സജിൻ ബാബുവും രംഗത്തെത്തിയിരുന്നു.

അന്നത്തെ ബഡ്‌ജറ്റിനനുസരിച്ചുള്ള പ്രതിഫലമാണ് കനി കുസൃതിക്ക് നൽകിയിരുന്നത്. വ്യക്തിപരമായി താനും കനിയും തമ്മിൽ യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും കാൻ ചലച്ചിത്രമേളയിൽ ഇന്ത്യൻ സിനിമ നേടിയ വലിയ നേട്ടത്തെ ഇകഴ്‌ത്തുന്നതിനാണ് ചിലർ ബിരിയാണിയെക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യുന്നതെന്നുമാണ് സജിൻ ബാബു ഫേസ്‌ബുക്കിൽ കുറിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പായൽ കപാഡിയയുടെ All we imagine as light എന്ന ഞാൻ കൂടി ഭാഗമായ ചിത്രം കാൻ ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ, ഫെസ്റ്റിവൽ വേദിയിലെ എൻ്റെ പാലസ്തീൻ ഐക്യദാർഢ്യത്തിൻ്റെ പാശ്ചാത്തലത്തിൽ, മലയാളത്തിൽ സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിൽ ഞാൻ അഭിനയിച്ചതിനെച്ചൊല്ലി ധാരാളം ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഞാൻ നൽകാത്ത അഭിമുഖങ്ങളും എൻ്റേതല്ലാത്ത അഭിപ്രായങ്ങളും നിലപാടുകളും ചില ഓൺലൈൻ മാധ്യമങ്ങളിൽ കാണുകയുണ്ടായി. ഞാൻ മറ്റു മാധ്യമങ്ങളിൽ പരസ്യമായി പ്രകടിപ്പിച്ച നിലപാടുകളെയും അഭിപ്രായങ്ങളെയും ഞാൻ പറഞ്ഞ അർത്ഥത്തിൽ നിന്നും തികച്ചും വിപരീതമായി അവർ ഉദ്ദേശിക്കുന്ന തരത്തിലേക്ക് എഡിറ്റ് ചെയ്താണ് ഇക്കൂട്ടർ ഇൻടറ്‌വ്യു വീഡിയോയും മറ്റ് ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നത്. ഇത് എൻ്റെ അറിവോടെ സംഭവിക്കുന്നതല്ല എന്ന കാരണത്താൽ തന്നെ പ്രസ്തുത ഉള്ളടക്കങ്ങളിലെ ആരോപണങ്ങൾക്കും അഭിപ്രായങ്ങൾക്കും ഞാൻ ഒരു തരത്തിലും ഉത്തരവാദിയല്ല എന്നു പറയട്ടെ ..

PS : ഇത് മലയാളത്തിൽ മാത്രമേ എഴുതേണ്ടി വന്നു എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ 1f642

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANI KUSRUTHI, VIRAL INTERVIEW, VIRAL VIDEO, ACTRESS, BIRIYANI MOVIE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.