SignIn
Kerala Kaumudi Online
Tuesday, 30 July 2024 2.23 AM IST

പാമ്പിന്റെ കടിയേറ്റ് ഇവിടെയുളളവർ മരിക്കില്ല; ഒരേയൊരു കാരണം മാത്രം

snake

ഏ​റ്റവും കൂടുതൽ ഭീതി പടർത്തുന്ന ഉരഗമേതാണെന്ന് ചോദിച്ചാൽ നിങ്ങൾ ആദ്യം ഏതിന്റെ പേരാണ് പറയുക? പാമ്പുകളെയായിരിക്കും ഭൂരിപക്ഷം പേരും ഭയക്കുന്നത്. ലോകത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കണക്കനുസരിച്ച് 3000ൽ അധികം ഇനം പാമ്പുകൾ ഉണ്ട്. അവയിൽ 600 ഇനം പാമ്പുകൾ വിഷമുളളതും 200 ഇനത്തോളം കൊടിയ വിഷമുളളവയുമാണ്. ഇങ്ങനെയുളളവ കടിച്ചാൽ മരണം ഉറപ്പായിരിക്കും.

ന്യൂസിലാൻഡ്, അയർലൻഡ്.ഗ്രീൻലാൻഡ്, ഐസ്‌ലൻഡ്,ആന്റാർട്ടിക്ക തുടങ്ങിയ രാജ്യങ്ങളിൽ വിഷമുളള ഒരു പാമ്പുപോലുമില്ല. പക്ഷെ ഒരേയൊരു ഇനം വിഷപാമ്പുകൾ ഉളള രാജ്യവും ലോകത്തുണ്ട്. ഗ്രേ​റ്റ് ബ്രിട്ടനാണ് ആ രാജ്യം. നാച്യുറൽ ഹിസ്​റ്ററി ഓഫ് മ്യൂസിയം റിപ്പോർട്ട് ചെയ്തതനുസരിച്ച് ഗ്രേ​റ്റ് ബ്രിട്ടനിൽ വെറും നാല് ഇനത്തിൽപ്പെട്ട പാമ്പുകൾ മാത്രമേ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടുളളൂ. അവയിൽ മൂന്നിനവും സാധാരണയായി ഗ്രേ​റ്റ് ബ്രിട്ടനിലുളളവയാണ്. ആഡർ, പച്ചില പാമ്പ്, സ്മൂത്ത് പാമ്പ്, എസ്‌കുലിയാൻ പാമ്പുകൾ എന്നിവയാണ് ഉളളത്.

എന്നാൽ യൂറോപ്യൻ ആഡർ അല്ലെങ്കിൽ വൈപ്പർ ഇനത്തിലുളള പാമ്പുകളാണ് വിഷമുളളവ. ഇവ സാധാരണയായി ഇംഗ്ലണ്ട്,സ്‌കോട്ട്ലൻഡ്,വേയ്ൽസ് എന്നീ രാജ്യങ്ങളിലാണ് കാണപ്പെടുന്നത്. കൂടുതലും കാടുകളിലും ചതുപ്പ് നിലങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്.

സാധാരണയായി കാണുന്ന ആഡറുകൾക്ക് ഒരു മീ​റ്ററോളം നീളമുണ്ടായിരിക്കും. വി ആകൃതിയിലോ എക്സ് ആകൃതിയിലോ ആയിരിക്കും തലയുടെ ആകൃതി. ഇവയുടെ കൃഷ്ണമണി പൂച്ചയുടെ കണ്ണുപോലെയാണ്. ഇവയുടെ കടിയേൽക്കുന്നവർക്ക് ദിവസങ്ങളോളം തലക്കറക്കം,ഛർദ്ദി,എന്നിവ അനുഭവപ്പെടാം. ഡെയ്ലി സ്​റ്റാർ റിപ്പോർട്ട് ചെയ്തനുസരിച്ച് 11 വയസുളള പെൺകുട്ടിക്ക് എസെക്സിൽ വച്ച് ആഡറിന്റെ കടിയേ​റ്റു.ആന്റിവെനം നൽകി 20 മിനിട്ട് കഴിഞ്ഞപ്പോൾ തന്നെ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു.

ഇൻലാൻഡ് തായ്പാനാണ് ലോകത്തിലെ ഏ​റ്റവും വിഷം കൂടിയ പാമ്പ്. ഇത് ഓസ്‌ട്രേലിയയിലാണ് കൂടുതലായി കാണപ്പെടുന്നത്. ഇതിന്റെ ഒ​റ്റ കടിയിൽ അടങ്ങിയിരിക്കുന്ന വിഷം 100 മനുഷ്യരെ കൊല്ലാൻ പ്രാപ്തിയുളളതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SNAKES, COUNTRY, LIST
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.