SignIn
Kerala Kaumudi Online
Tuesday, 30 July 2024 2.09 AM IST

ഭക്ഷണം കഴിച്ചയുടൻ ഈ മിടുക്കൻ ചെയ്യുന്നത്, അമ്മയുടെ മനം നിറയാൻ അതുമാത്രം മതി; ലക്ഷക്കണക്കിനാളുകൾ കണ്ട വീഡിയോ

boy

ഭക്ഷണത്തിന്റെ കാര്യത്തിൽ ഓരോരുത്തരും വ്യത്യസ്തരാണ്. ചിലർക്ക് മധുരത്തോടായിരിക്കും പ്രിയം. മറ്റു ചിലർക്ക് ആകട്ടെ എരിവ് ആയിരിക്കും ഇഷ്ടം. നിങ്ങൾക്ക് ബിരിയാണിയാണ് ഇഷ്ടമെങ്കിൽ സുഹൃത്തിന് ചിലപ്പോൾ കൊത്തുപൊറോട്ടയോട് ആയിരിക്കും താത്പര്യം.

ഇഷ്ടപ്പെട്ട ഭക്ഷണമാണ് ഉണ്ടാക്കിയതെങ്കിൽ അന്ന് ഭക്ഷണം കഴിക്കാൻ എല്ലാവർക്കും പ്രത്യേക താത്പര്യമായിരിക്കും. കുട്ടികളുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. ലഞ്ച് ബോക്സിൽ അമ്മ തന്നുവിട്ടത് ഇഷ്ടപ്പെട്ട ആഹാരമാണെങ്കിൽ പെട്ടന്ന് ഉച്ചയായാൽ മതിയെന്നായിരിക്കും കുട്ടികളുടെ ചിന്ത.


അത്തരത്തിൽ അമ്മയുടെ കുക്കിംഗ് സ്‌കിൽ ഒരു കുട്ടിയിൽ ഉണ്ടാക്കിയ റിയാക്ഷൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഒരു ആൺകുട്ടിയും അമ്മയുമാണ് വീഡിയോയിലുള്ളത്. അമ്മയുണ്ടാക്കിയ ഭക്ഷണം കണ്ട അവന്റെ പ്രതികരണമാണ് സമൂഹമാദ്ധ്യമങ്ങളെ രസിപ്പിക്കുന്നത്. കുട്ടിയുടെ അമ്മ തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.


കുട്ടി പല ദിവസങ്ങളിലായി ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയാണ് അമ്മ പങ്കുവച്ചിരിക്കുന്നത്. അമ്മയുടെ ഭക്ഷണത്തിന്റെ രുചി അവന് വളരെയേറെ ഇഷ്ടമായി. ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും അവൻ അമ്മയെ പ്രശംസിക്കുന്നുണ്ട്. കുടാതെ നന്ദിയും പറയുന്നുണ്ട്. കുട്ടിയ്ക്ക് ഭക്ഷണം ഇഷ്ടമായെന്ന് അവന്റെ മുഖം കാണുമ്പോൾ മനസിലാകും. ഇത് തന്റെ കോൺഫിഡൻസ് കൂട്ടുകയാണെന്നാണ് ആ അമ്മ പറയുന്നത്.


'മാഡിസൺ മീലി' എന്ന അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. 'പിള്ള മനസിൽ കള്ളമില്ല അത്രയും നല്ല കൈപ്പുണ്യം നിങ്ങൾക്കുണ്ട്', 'മകൻ ഭക്ഷണപ്രിയൻ മാത്രമല്ല നല്ലൊരു മനസിന് ഉടമകൂടിയാണ്. അവൻ നിങ്ങളെ ശരിക്കും സ്‌നേഹിക്കുന്നു', 'ഇങ്ങനെയൊരു വാക്ക് കേൾക്കാൻ ഏത് അമ്മയാണ് കൊതിക്കാത്തത്' എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KIDS, LITTLEBOY, VIRALVIDEO
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.