ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പിന്റെ മൂന്നു മാസം നീണ്ട പ്രചാരണത്തിന് കൊടിയിറങ്ങി. നാളെ ഏഴാം ഘട്ടത്തിൽ എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡിഗഡിലുമായി 57 പാർലമെന്റ് മണ്ഡലങ്ങളിൽ വോട്ടെടുപ്പ്. ഉത്തർപ്രദേശിലെ വാരാണസിയിൽ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ആകെ 904 സ്ഥാനാർഥികൾ ജനവിധി തേടുന്നു. ഒഡീഷയിൽ 42 നിയമസഭാ സീറ്റുകളിലെ വോട്ടെടുപ്പും ഒപ്പം നടക്കും.
സംസ്ഥാനങ്ങളും ലോക്‌സഭാ മണ്ഡലങ്ങളും: ഉത്തർപ്രദേശ്, പഞ്ചാബ് (13 വീതം), പശ്ചിമ ബംഗാൾ (9), ബീഹാർ (8), ഒഡീഷ (6), ഹിമാചൽ പ്രദേശ് (4), ജാർഖണ്ഡ് (3), ചണ്ഡീഗഡ് (1).
മത്സരിക്കുന്ന പ്രമുഖർ:
ബി.ജെ.പി: നരേന്ദ്ര മോദി (വാരാണസി, യുപി), കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ (ഹാമിർപൂർ, ഹിമാചൽ പ്രദേശ്), രവിശങ്കർ പ്രസാദ് (പട്‌ന സാഹിബ്, ബിഹാർ), കങ്കണ റണൗട്ട് (മാണ്ഡി, ഹിമാചൽ പ്രദേശ്), രവി കിഷൻ (ഗോരഖ്‌പൂർ-യു.പി), രേഖാ പത്ര (ബാസിർഹട്ട്-ബംഗാൾ), പ്രനീത് കൗർ (പാട്യാല-പഞ്ചാബ്).
കോൺഗ്രസ്: മനീഷ് തിവാരി (ചണ്ഡീഗഡ്), വിക്രമാദിത്യ സിംഗ് (മാണ്ഡി), അജയ് റായ് (വാരാണസി).
തൃണമൂൽ: അഭിഷേക് ബാനർജി-(ഡയമണ്ട് ഹാർബർ, പശ്ചിമ ബംഗാൾ),
സൗഗതാ റോയ് (ഡംഡം-ബംഗാൾ), സുദീപ് ബന്ദോപാദ്ധ്യായ (കൊൽക്കത്ത ഉത്തർ-ബംഗാൾ)
മറ്റുള്ളവർ: മിസാ ഭാരതി-ആർ.ജെ.ഡി (പാടലീപുത്ര, ബീഹാർ),
ലല്ലൻ സിംഗ് യാദവ്-ബി.എസ്.പി (ബാലിയ,യു.പി), ഹർസിമ്രത് കൗർ ബാദൽ-അകാലിദൾ (ഭട്ടിൻഡ-പഞ്ചാബ്
കലാശക്കൊട്ട് ഉഷാറാക്കി പാർട്ടികൾ
പ്രചാരണത്തിന്റെ സമാപന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവസാന റാലി പഞ്ചാബിലെ ഹോഷിയാർപൂരിൽ നടന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹിമാചൽ പ്രദേശിലും പഞ്ചാബിലും റാലികൾ നടത്തി.
ഒഡീഷയിലെ ബാലസോറിലായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ റാലി. പിന്നീട് അദ്ദേഹം പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗറിൽ കർഷകരുമായി സംവദിച്ചു. പ്രിയങ്ക ഗാന്ധി ഹിമാചൽ പ്രദേശിലെ സോളനിൽ റോഡ് ഷോ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |