SignIn
Kerala Kaumudi Online
Thursday, 18 July 2024 12.20 AM IST

കൂട്ട വിരമിക്കൽ ; 16,638 ഒഴിവിൽ സ്ഥിര നിയമനം ഉടനില്ല, താത്കാലിക നിയമനം തകൃതി

secretariate

തിരുവനന്തപുരം: ഇന്നലെ 16,638 സർക്കാർ ജീവനക്കാർ കൂട്ടത്തോടെ വിരമിച്ചെങ്കിലും അവരുടെ എൻട്രി കേഡറുകളിൽ ഉടനടി സ്ഥിരനിയമനം ഉണ്ടാവില്ല. സർക്കാ‌ർ സാമ്പത്തിക പ്രതിസന്ധി പറയുമ്പോഴും താത്കാലിക നിയമനമാണ് പ്രധാന കാരണം.

ഒഴിവുകളിൽ പകുതിയും അദ്ധ്യാപകരുടേതാണ്. പി.ടി.എ വഴിയുള്ള താത്കാലിക നിയമനത്തിന് ഉത്തരവിറങ്ങിക്കഴിഞ്ഞു. പി.എസ്.സി റാങ്ക്‌ലിസ്റ്റിലുള്ളവർക്ക് താത്കാലിക നിയമനത്തിൽ മുൻഗണനയുണ്ട്. താത്കാലിക അദ്ധ്യാപകരെ ഇക്കൊല്ലം മുഴുവൻ തുടരാൻ അനുവദിക്കണമെന്നാണ് ഉത്തരവ്. അതിനാൽ റാങ്ക്‌ലിസ്റ്റിൽ നിന്നുള്ള നിയമനം പ്രതീക്ഷിക്കേണ്ട.

കെ.എസ്.ഇ.ബിയിൽ 20 തസ്തികകളിലായി 1099പേർ വിരമിച്ചെങ്കിലും അവിടെയും താത്കാലിക നിയമനമാണ്. വിരമിച്ച ഓവർസിയർമാർ താത്കാലികാടിസ്ഥാനത്തിൽ തുടരും. പൊലീസിൽ 4725 പേരുള്ള പുതിയ ലിസ്റ്റ് നിലവിൽ വന്നെങ്കിലും നിയമന പ്രതീക്ഷ കുറവാണ്. 13,975 പേരുടെ കഴിഞ്ഞ ലിസ്റ്റിൽ നിയമനം കിട്ടിയത് 4,029 പേർക്കാണ്.

കെ.എസ്.ആർ.ടി.സിയിൽ 674 ഒഴിവുകളുണ്ടാവുമെങ്കിലും താൽക്കാലികക്കാരുടെ പട്ടികയിലുള്ളവർക്ക് അവസരം നൽകും.

എല്ലാ വകുപ്പിലും വിരമിക്കലിനെ തുടർന്നുള്ള സ്ഥാനക്കയറ്റം കൃത്യമായി നടക്കും. ഒഴിവുണ്ടാവുന്ന എൻട്രി കേഡർ തസ്തികകളായ അസിസ്റ്റന്റ്, എൽ.ഡി ക്ലർക്ക്, എൽ.ഡി ടൈപ്പിസ്റ്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് , ലാസ്റ്റ് ഗ്രേഡ് സർവെന്റ്സ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, അദ്ധ്യാപകർ എന്നിവയിൽ റാങ്ക്പട്ടികകളുണ്ട്. സ്ഥാനക്കയറ്റം അനുവദിച്ച് പുതിയ ഒഴിവുകൾ നിലവിൽവരാൻ മൂന്നു മാസത്തിലേറെയെടുക്കും. അതിനുശേഷം ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുകയും വേണം. ഇത് പലപ്പോഴും നടക്കാറില്ല.

മുൻകൂട്ടി റിപ്പോർട്ടിംഗ്

നടപ്പായില്ല

വിരമിക്കുന്നത് മുൻകൂട്ടി മനസിലാക്കി പി.എസ്.സിയെ അറിയിക്കുന്ന ഓൺലൈൻ സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. നടപ്പായിരുന്നെങ്കിൽ വകുപ്പുമേധാവികൾ ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതുവരെ പി.എസ്.സിക്ക് കാത്തിരിക്കേണ്ടി വരുമായിരുന്നില്ല.

നീണ്ട ലിസ്റ്റുകൾ,

നിയമനം കമ്മി

#എൽ.ഡി ക്ലർക്ക്

ലിസ്റ്റ്: 16,000 പേർ

കാലാവധി:14 മാസം

നിയമന ശുപാർശ:6810

നിയമന ശതമാനം:28.95

# ലാസ്റ്റ് ഗ്രേഡ്

ലിസ്റ്റ്:11,000 പേർ

കാലാവധി:13 മാസം

നിയമന ശുപാർശ: 4802

നിയമന ശതമാനം: 29.59

# എൽ.പി അദ്ധ്യാപകർ

ലിസ്റ്റ്: 7500പേർ

കാലാവധി: 12 മാസം

നിയമന ശുപാർശ: 4099

നിയമന ശതമാനം: 35.33

# യുപി അദ്ധ്യാപകർ

ലിസ്റ്റ്: 6300പേർ

കാലാവധി: 18 മാസം

നിയമന ശുപാർശ: 2321

നിയമന ശതമാനം: 26.92

വിരമിക്കൽ

ഇങ്ങനെ

കെ.എസ്.ഇ.ബി-1099

പൊലീസ്-800
റവന്യൂ-461

തദ്ദേശം-300

ഭക്ഷ്യം-66

പി.എസ്‌.സി-48
സെക്രട്ടേറിയറ്റ്-200

കെ.എസ്.ആർ.ടി.സി 674

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PENSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.