SignIn
Kerala Kaumudi Online
Tuesday, 30 July 2024 3.34 AM IST

എത്ര പ്രിയപ്പെട്ടവർ തന്നാലും ചില സമ്മാനങ്ങൾ വാങ്ങരുത്; നിങ്ങളുടെ ബന്ധത്തെ തന്നെ ബാധിച്ചേക്കാം

viswasam

ചില വസ്‌തുക്കൾ കൈമാറുന്നത് വളരെയധികം ദോഷമാണ് എന്നാണ് വിശ്വാസം. ഇങ്ങനെ ചെയ്യുന്നതിലൂടെ ആ ബന്ധം തന്നെ നശിച്ചുപോകാം. ഇങ്ങനെ മറ്റുള്ളവർക്ക് നൽകാനോ അവരിൽ നിന്ന് വാങ്ങാനോ പാടില്ലാത്ത സാധനങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

1. ഉപ്പ്

ഉപ്പ് മറ്റൊരാളുടെ കൈയിൽ നിന്ന് വാങ്ങുന്നത് വളരെയധികം ദോഷമാണ്. അങ്ങനെ ചെയ്‌താൽ അവർ ചെയ്‌ത ദുഷ്‌കർമങ്ങളുടെ പാപം നമ്മൾ ഏറ്റുവാങ്ങുന്നു എന്നാണർത്ഥം. അവരുടെ എല്ലാ നെഗറ്റിവിറ്റിയും നമ്മളിലേക്ക് എത്തുന്നു. ഇത് വലിയ ദോഷങ്ങൾക്ക് കാരണമാകുന്നു.

2. കത്തി

ആവശ്യത്തിലധികം കത്തി വീടുകളിൽ സൂക്ഷിക്കാൻ പാടുള്ളതല്ല. അങ്ങനെ ചെയ്‌താൽ ആ വീട്ടിൽ സ്വരച്ചേർച്ച ഇല്ലായ്‌മയും വഴക്കും ഉണ്ടാകുന്നതാണ്. ആരെങ്കിലും കത്തി ചോദിച്ചാൽ അവരുടെ കയ്യിൽ നേരിട്ട് കൊടുക്കാനും പാടുള്ളതല്ല.

3. എള്ള്

എള്ള് മറ്റൊരാളിൽ നിന്ന് ഏറ്റുവാങ്ങിയാൽ അവരുടെ ദുരിതങ്ങളെല്ലാം നമ്മളിലേക്ക് വന്നുചേരും. മാത്രമല്ല, ദുഃഖവും ദാരിദ്ര്യവും ജീവിതത്തിൽ നിന്ന് വിട്ടൊഴിയില്ല.

4. എണ്ണ

എണ്ണ മറ്റൊരാളുടെ കയ്യിൽ നൽകുന്നത് അശുഭകരമാണ്. നമ്മുടെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം അവർക്ക് കൈമാറുന്നു എന്നാണ് ഇത് അർത്ഥമാക്കുന്നത്.

5. സൗന്ദര്യ വർദ്ധക വസ്‌തുക്കൾ

നിങ്ങൾ ഉപയോഗിക്കുന്ന സൗന്ദര്യ വർദ്ധക വസ്‌തുക്കൾ മറ്റൊരാൾക്ക് കൈമാറാൻ പാടുള്ളതല്ല. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് കിട്ടിയിരുന്ന ഫലം കുറയും. മാത്രമല്ല, ഇത്തരം സാധനങ്ങൾ മറ്റൊരാളുടെ കയ്യിൽ നിന്ന് നേരിട്ട് വാങ്ങാനും പാടുള്ളതല്ല.

6. മീൻ

വാസ്‌തുശാസ്ത്ര പ്രകാരം വീടുകളിൽ മീൻ വളർത്തുന്നത് വളരെയധികം നല്ലതാണ്. എന്നാൽ, നിങ്ങൾ ഒരാളുടെ കയ്യിൽ നിന്ന് നേരിട്ട് മീൻ വാങ്ങാൻ പാടുള്ളതല്ല. ഇങ്ങനെ ചെയ്‌താൽ ആ വ്യക്തിയുമായുള്ള ബന്ധം വരെ നശിച്ചുപോയേക്കാം.

7. മുളക്

ഇവ മറ്റുള്ളവരുടെ കയ്യിൽ കൊടുക്കാനോ അവരിൽ നിന്ന് വാങ്ങാനോ പാടില്ല. പ്രത്യേകിച്ച് ഉണക്ക മുളക്. ഇങ്ങനെ ചെയ്‌താൽ അവരും നിങ്ങളുമായുള്ള ബന്ധം ഒരിക്കലും ഒന്നിക്കാനാകാത്ത വിധത്തിൽ അകലും.

8. മണ്ണ്

ഒരു വ്യക്തിയും കയ്യിൽ നിന്നും മണ്ണ് നേരിട്ട് വാങ്ങിയാൽ അവരിലുള്ള എല്ലാ ദോഷങ്ങളും നെഗറ്റീവ് ഊർജവും നമ്മുടെ ശരീരത്തിലേക്കെത്തും. ഇങ്ങനെ ചെയ്‌താൽ കൈപ്പറ്റുന്ന വ്യക്തിയുടെ ജീവിതത്തിലാകും ഏറ്റവുമധികം ദോഷങ്ങൾ വന്നുചേരുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VISWASAM, ASTROLOGY, YOURS TOMORROW
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.