തിരുവനന്തപുരം: കാലവർഷം നാളെ മുതൽ സംസ്ഥാനത്താകെ സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.നിലവിൽ ചില ജില്ലകളിൽ മാത്രമാണ് കാലവർഷത്തിന്റെ സ്വാധീനമുണ്ടായത്.
തെക്കൻ കേരളത്തെ അപേക്ഷിച്ച് വടക്കൻ കേരളത്തിലാണ് കാലവർഷക്കാറ്റിന്റെ സ്വാധീനം കൂടുതൽ ലഭിക്കുന്നത്.ഇവിടങ്ങളിൽ ശക്തമായ മഴയ്ക്കു സാദ്ധ്യതയുണ്ട്.തെക്കൻ മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. തീരദേശ മേഖലകളിൽ മഴ കുറവായിരിക്കും. കേരള തീരത്ത് കടൽക്ഷോഭ സാദ്ധ്യതയുണ്ട്. മത്സ്യബന്ധനം പാടില്ല.
ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |