SignIn
Kerala Kaumudi Online
Sunday, 21 July 2024 1.59 AM IST

മൂന്നാറിൽ വീണ്ടും കാട്ടാനയാക്രമണം, പലചരക്കുകട കുത്തിതുറക്കാൻ ശ്രമം

elephant

ഇടുക്കി: മൂന്നാറിൽ വീണ്ടും കാട്ടാനയാക്രമണം. ചൊക്കനാട് സൗത്ത് ഡിവിഷനിലാണ് ഇത്തവണ കാട്ടാനകൂട്ടമെത്തി ആക്രമണം നടത്തിയത്. ഇവിടത്തെ സ്ഥിരതാമസക്കാരനായ പുണ്യവേലിന്റെ പലചരക്ക് കടക്കുനേരെയും കാട്ടാനയുടെ ആക്രമണം ഉണ്ടായി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടുകൂടിയായിരുന്നു സംഭവം. ജനവാസ മേഖലയിൽ കാട്ടാനകൾ സംഘമായാണെത്തുന്നത്. പ്രധാനമായും അഞ്ച് ആനകളാണ് ഇവിടെ സ്ഥിരം എത്തുന്നത്. ചൊക്കനാട് സൗത്ത് ഡിവിഷനിൽ മുൻപും കാട്ടാനകൾ കൂട്ടമായെത്തി കടകൾ നശിച്ചിട്ടുണ്ട്.

കാട്ടാന പലചരക്ക് കടയിൽ ആക്രമണം നടത്തുന്ന വീഡിയോയാണ് പുറത്തുവന്നത്. വാതിൽ തകർത്തതിനുശേഷം കുറച്ച് പാക്കറ്റുകൾ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്ന വീഡിയോയിലുളളത്.ഇത്തവണയും ശബ്ദം കേട്ട് എഴുന്നേറ്റ പ്രദേശവാസികൾ ആനകളെ തുരത്തിയോടിക്കുകയായിരുന്നു. നിലവിൽ കാട്ടാനകൾ കാട്ടിലേക്ക് നീങ്ങിയിട്ടുണ്ട്. അതേസമയം, കാട്ടാനകൾ തിരികെ വരാതിരിക്കാൻ ശ്രദ്ധിക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. ഇരുപതിലധികം തവണയാണ് കാട്ടാന കട ആക്രമിച്ചതെന്നും പലപ്പോഴും നഷ്ടപരിഹാരം നൽകാൻ അധികൃതർ തയ്യാറായിട്ടില്ലെന്നും പുണ്യവേൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WILD, ELEPHANT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.