SignIn
Kerala Kaumudi Online
Tuesday, 30 July 2024 2.38 AM IST

ലൈംഗിക ബന്ധത്തിൽ ഏ‍ർപ്പെട്ടാൽ കുതിരയെ വാങ്ങിത്തരാം,​ ജീവനക്കാരികളുമായുള്ള വിവാദത്തിൽ മസ്കിനെതിരെ റിപ്പോർട്ട്

elon-musk

തന്റെ കമ്പനികളിലെ വനിതാ ജീവനക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്കിനെതിരെയുള്ള പുതിയ റിപ്പോർട്ട് പുറത്ത്. തന്റെ കമ്പനിയിലെ ഒരു ഇന്റേൺ ഉൾപ്പെടെ രണ്ട് ജീവനക്കാരികളുമായി ഇലോൺ മസ്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്. മറ്റൊരു ജീവനക്കാരിയോട് തന്റെ കുട്ടികളെ പ്രസവിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നം റിപ്പോർട്ടിൽ പറയുന്നു.

മസ്ക് തങ്ങളെ എപ്പോഴും ശ്രദ്ധിച്ചിരുന്നുനെന്നും പിന്തുടർന്നിരുന്നുവെന്നും ടെ‌സ്‌ലയിലെ രണ്ട് ജീവനക്കാരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. 2016ൽ ക താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ പകരം ഒരു കുതിരയെ നൽകാമെന്ന് അദ്ദേഹത്തിന്റെ വിമാനത്തിലെ ജീവനക്കാരി മുമ്പ് വെളിപ്പെടുത്തിയിരുന്നു. തന്റെ കുട്ടികളെ പ്രസവിക്കാൻ മസ്ക് തന്നോട് ആവശ്യപ്പെട്ടതായി 2013ൽ സ്പേസ് എക്സിൽ നിന്ന് രാജിവച്ച മറ്റൊരു ജീവനക്കാരിയും പറഞ്ഞിരുന്നു.

ന്റെ കുട്ടികളെ പ്രസവിക്കാന്‍ മസ്‌ക് തന്നോട് പലതവണ ആവശ്യപ്പെട്ടതായി 2013-ല്‍ സ്‌പേസ് എക്‌സില്‍നിന്ന് രാജിവെച്ച മറ്റൊരു വനിതയും പറഞ്ഞതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.11 മക്കളുള്ള മസ്‌ക് ലോക ജനസംഖ്യ ഉയര്‍ത്തണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്നയാളാണ്. ലോക ജനസംഖ്യ കുറയുകയാണെന്നും അത് പരിഹരിക്കാന്‍ ഉയര്‍ന്ന ഐ.ക്യൂ. ഉള്ള വ്യക്തികള്‍ കൂടുതല്‍ പ്രത്യുല്പാദനം നടത്തണമെന്നും ആഹ്വാനം ചെയ്യുന്നയാളാണ് മസ്‌ക്.

സ്‌പേസ് എക്‌സില്‍ പ്രവര്‍ത്തിച്ചിരുന്നു ഒരു യുവതിയെ മസ്‌ക് പലതവണ രാത്രി വീട്ടിലേക്ക് ക്ഷണിച്ചുവെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇരുവരും തമ്മിലുള്ള ടെക്‌സ്റ്റ് മെസേജുകളും റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്.എന്നാല്‍ ഈ റിപ്പോര്‍ട്ട് സ്‌പേസ് എക്‌സിന്റേയും മസ്‌കിന്റേയും അഭിഭാഷകര്‍ തള്ളി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUSK, ELON MUSK
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.