ശംഖുംമുഖം: വെട്ടുകാട് ആൾസെയിന്റ്സ് ഭാഗത്തെ വീട്ടിൽ ഉറങ്ങിക്കിടന്ന വൃദ്ധയുടെ മൂന്ന് പവന്റെ മാല പൊട്ടിച്ച് കടന്ന കേസിലെ പ്രതി അറസ്റ്റിൽ.വെട്ടുകാട് ചർച്ച് റോഡ് മഹേശ്വരി ഭവനിൽ സനിൽകുമാറിനെയാണ് (45) വലിയതുറ പൊലീസ് പിടികൂടിയത്.വെട്ടുകാട് ആൾസെയിന്റ്സ് ചർച്ച് റോഡിൽ നടരാജ ഹൗസിൽ താമസിക്കുന്ന ദമയന്തി നടരാജന്റെ കഴുത്തിൽ കിടന്ന മാലയാണ് ഇയാൾ പൊട്ടിച്ചത്. മക്കൾ വിദേശത്തായതിനാൽ ഒറ്റയ്ക്ക് കഴിയുകയായിരുന്ന ദമയന്തിയെയും ഇവർ താമസിക്കുന്ന വീടിനെയും ദിവസങ്ങളോളം ഇയാൾ നിരീക്ഷിച്ച ശേഷമായിരുന്നു മാല മോഷ്ടിച്ചത്.സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.വലിയതുറ സ്റ്റേഷൻ ഓഫീസർ അശോക് കുമാറിന്റെ നേതൃത്വത്തിൽ ക്രൈം എസ്.ഐ ശ്യാമ,സിവിൽ പൊലീസ് ഓഫീസർമാരായ വരുൺഘോഷ്,ശ്യാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |