SignIn
Kerala Kaumudi Online
Sunday, 23 June 2024 9.03 AM IST

ജനപ്രീതിയും അംഗീകാരവും. അന്യരെ സഹായിക്കാന്‍ ഉള്ള മനസ്സുണ്ടാകും ഈ നക്ഷത്രക്കാർക്ക്

d

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ജൂൺ 16 - 1199 മിഥുനം 2, ഞായറാഴ്ച .

(പുലർന്ന ശേഷം 11 മണി 12 മിനിറ്റ് 15 സെക്കന്റ് വരെ അത്തം ശേഷം ചിത്തിര നക്ഷത്രം )


അശ്വതി: സാമ്പത്തിക ഇടപാടുകള്‍ കാരണം മനോദുഃഖം,വിലപിടിച്ച സംഗതികള്‍ മോഷണം പോകും. ദാമ്പത്യ വിഷയങ്ങളില്‍ അസുഖകരമായ അവസ്ഥ, ശത്രു ദോഷം.

ഭരണി: വിപരീത പരിതസ്ഥിതികളില്‍ ആത്മനിയന്ത്രണം പാലിക്കുക, സ്ത്രീകള്‍ കാരണം ചെലവ് കുടിയിരിക്കും, ശാരീരികമായി ചെറിയ അസ്വസ്ഥത ഉണ്ടാകാം, പല വിധത്തിലുള്ള ധൂര്‍ത്ത്, കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം.

കാര്‍ത്തിക: കുടുംബ ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കും, പണം കടം വാങ്ങിക്കേണ്ടി വരും, രോഗങ്ങള്‍ കൊണ്ടുള്ള ധനചെലവ്, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം.

രോഹിണി: വ്യവഹാര വിജയം,സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ഇഷ്ടജന സംരക്ഷണം നടത്തും, ആഗ്രഹങ്ങള്‍ നിറവേറും, ദാമ്പത്യം സമാധാനപൂര്‍ണ്ണം, ആരോഗ്യം മെച്ചപ്പെടും.

മകയിരം: പുതിയ സംരംഭത്തില്‍ കൂടി നേട്ടം ഉണ്ടാകും, ജനപ്രീതിയും അംഗീകാരവും. അന്യരെ സഹായിക്കാന്‍ ഉള്ള മനസ്സുണ്ടാകും, സംസ്കാര സമ്പന്നമായി പെരുമാറും, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം.

തിരുവാതിര: വാക്ക് പാലിക്കാന്‍ സാധിക്കും, വിദേശത്ത് നിന്നും ആദായം ലഭിക്കും, പ്രണയത്തിലകപ്പെടാം, സഹോദരഗുണം, സന്താനങ്ങളുടെ ഭാവി മുന്നില്‍ക്കണ്ട് പല പദ്ധതികളും ആസൂത്രണം ചെയ്യും.

പുണര്‍തം: മനോദുരിതത്തില്‍ നിന്നും മോചനം, സര്‍ക്കാരില്‍ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, ധനപരമായ കാര്യങ്ങളില്‍ നേട്ടം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും.

പുയം: ധനാഗമത്തിനു അനുകൂലമായ സാഹചര്യങ്ങള്‍, അനുകൂലമായ വിവാഹ ബന്ധം കിട്ടും, മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കും.

ആയില്യം: ദേവാലയ ദര്‍ശന ഭാഗ്യം, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം, യാത്ര ചെയ്യാന്‍ യോഗം, വിവാഹ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും.

മകം: നിയന്ത്രണം പാലിക്കുന്നതിനാല്‍ ആപത്തുകളില്‍ നിന്നും രക്ഷപ്പെടാൻ സാധിക്കും, എല്ലാ രംഗത്തും അഭിവൃദ്ധി, ജീവിതത്തില്‍ പുരോഗതി. ഗുരുഭക്തിയുണ്ടാകും, ധനാഭിവൃദ്ധി, കുടുംബസുഖം.

പൂരം: പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, പുതിയ അവസരങ്ങള്‍, ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും.

ഉത്രം: കലകളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കും, സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും, സുഹൃത്തുക്കളെ കൊണ്ട് ഉപകാരങ്ങള്‍, ഉപകാര സ്മരണ കാണിക്കും, സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം.

അത്തം: പ്രവര്‍ത്തനങ്ങളില്‍ ഉള്ള തടസങ്ങള്‍ മാറിക്കിട്ടും, കുടുംബത്തില്‍ സന്തോഷം കളിയാടും, പര സഹായത്താല്‍ സുഖാനുഭവങ്ങള്‍, സഹോദരരിൽ നിന്നും സഹായം ഉണ്ടാകും.

ചിത്തിര: ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാധ്യത, ദൂരയാത്രാക്ലേശം, ദൈവീക ചിന്ത ഉടലെടുക്കും, സ്ത്രീകള്‍ വഴി സുഖവും സമാധാനവും വ്യക്തിജീവിതത്തിൽ ഉണ്ടാകും.

ചോതി: നയപരമായി കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കും, ബന്ധു സമാഗമം, സഹോദര സ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യത, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം.

വിശാഖം: കുടുംബവുമായി അകല്‍ച്ചയുണ്ടാകാതെ ശ്രദ്ധിക്കണം, സന്താന ലഭ്യത, മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും,‍ ഉന്നതസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

അനിഴം: വിഷമതകള്‍ മാറിക്കിട്ടും, ദാമ്പത്യ സുഖക്കൂടുതൽ അനുഭവത്തിൽ വരും, സാഹസികതയിൽ നിന്നും ഒഴിഞ്ഞു നിൽക്കണം, ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍ രൂക്ഷമാകും.

കേട്ട: ദൂരയാത്രാക്ലേശവും പണച്ചെലവും, പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, പ്രാർത്ഥനക്ക് ഫലം കിട്ടും, എതിർത്തു കൊണ്ടിരുന്നവര്‍ അനുകൂലമായി സംസാരിക്കും.

മൂലം: ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം കൂടും, പ്രണയ കാര്യങ്ങളില്‍ അനുകൂല തീരുമാനം, സുഹൃത്തുക്കളില്‍ നിന്നും സഹായം ലഭിക്കും, ആരോഗ്യപരമായി കരുതല്‍ വേണം, ജാമ്യം നില്‍ക്കുന്നത് ഒഴിവാക്കുക.

പൂരാടം: പ്രവൃത്തിവിജയം, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, സാമ്പത്തിക കാര്യങ്ങളില്‍ മേന്മ, ഉല്ലാസ യാത്രകള്‍ നടത്തും, കലാ പ്രവൃത്തികളിൽ വിജയവും അംഗീകാരവും.

ഉത്രാടം: സമാധാനവും സന്തോഷവും അനുഭവപ്പെടും, വ്യവഹാരങ്ങളില്‍ വിജയം, വിദ്യാപരമായ മുന്നേറ്റം, കുടുംബസുഖം, എല്ലാവരോടും നീതിപൂർവ്വം പെരുമാറും, തൊഴിലില്‍ മേന്മ കീര്‍ത്തി പദവി എന്നിവ ലഭിക്കും.

തിരുവോണം: നന്മയോടെയും, സത്യസന്ധതയോടെയും, ജീവിക്കും, പൊതു പ്രവര്‍ത്തകര്‍ക്ക് അംഗീകാരവും മാന്യതയും ലഭിക്കും, ഉല്ലാസകരമായ അനുഭവങ്ങള്‍, സ്ത്രീകള്‍ മുഖേനെ സന്തോഷവും കിട്ടും.

അവിട്ടം: കുടുംബത്തില്‍ നിന്നും ഉണ്ടായിരുന്ന എതിർപ്പുകൾ അവസാനിക്കും, തൊഴിൽ കാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍ കാണിക്കും, അന്യദേശത്ത് നിന്നും ജോലി അറിയിപ്പുകള്‍ കിട്ടും, നഷ്ടപ്പെട്ടെന്നു കരുതിയ രേഖകള്‍ തിരികെ ലഭിക്കും.

ചതയം: കലാപരമായ കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും, യുവതീയുവാക്കളുടെ വിവാഹ കാര്യങ്ങളില്‍ തീരുമാനം, ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം.

പൂരുരുട്ടാതി: ശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം കിട്ടില്ല, രോഗാരിഷ്ടത,അശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കേണ്ടി വരും, ദാമ്പത്യ സുഖക്കുറവ്, ശത്രു ദോഷം.

ഉത്രട്ടാതി: ആലോചിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കുക, ഉദരരോഗം വരാം, തൊഴിൽ നഷ്ടം സംഭവിക്കാം, കുടുംബത്തില്‍ കലഹങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം,‍ സ്ത്രീകൾ കാരണം ദുഃഖം.

രേവതി: സാമ്പത്തിക ബുദ്ധിമുട്ടുകൾ രൂക്ഷമാകും, രോഗാവസ്ഥ ചിലരുടെ കാര്യത്തില്‍ കൂടിയേക്കാം, എല്ലാ കാര്യത്തിലും തടസങ്ങൾ, അന്യരാൽ പ്രയാസങ്ങള്‍ ഉണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTRO, YOURS TOMORROW
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.