ന്യൂഡൽഹി: ദിവസവും സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകളാണ് ചർച്ചയാകുന്നത്. ഇതിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ പലരും ദോഷകരമായ രീതികളാണ് തിരഞ്ഞെടുക്കുന്നു. ഉദാഹരണത്തിന് പൊതുജനങ്ങളെ ശല്യപ്പെടുത്തുക, തോക്ക് ഉപയോഗിച്ച് വീഡിയോ ചെയ്യുക, ബെെക്കിൽ അഭ്യാസം കാണിക്കുക തുടങ്ങിയ നിരവധി വീഡിയോകൾ ഇതിൽ ഉൾപ്പെടുന്നു. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം നേടുന്നത്. ഒരു പിഞ്ചുകുഞ്ഞിനെ ഒക്കത്ത് വച്ച് കൊണ്ട് പുകവലിച്ച് പാട്ട് പാടുന്ന യുവതിയുടെതാണ് വീഡിയോ.
വീഡിയോയിൽ പുകവലിച്ച് അത് ഊതി പാട്ട് പാടുന്ന ഒരു യുവതിയെ കാണാം. അവരുടെ ഒക്കത്ത് ഒരു കുഞ്ഞുമുണ്ട്. പുകയിലയുടെ രൂക്ഷ ഗന്ധം ശ്വസിച്ച് കുഞ്ഞ് ചുമയ്ക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. മാദ്ധ്യമപ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ദീപിക നാരായൺ ഭരദ്വാജ് ആണ് വീഡിയോയുടെ ഭീകരത വ്യക്തമാക്കിക്കൊണ്ട് ഇത് സമൂഹ മാദ്ധ്യമത്തില്‍ പങ്കുവച്ചത്.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. ഇത്തരത്തിൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും പലരും അഭിപ്രായപ്പെടുന്നു. വീഡിയോയിലെ യുവതിയുടെ പേരും മറ്റ് വിവരങ്ങളും ലഭിച്ചിട്ടില്ല. ഇതിനോടകം 18 ലക്ഷം പേരാണ് വീഡിയോ കണ്ടത്.
Feel terrible for kids around these reel monsters pic.twitter.com/VujAzvmClj
— Deepika Narayan Bhardwaj (@DeepikaBhardwaj) June 17, 2024
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |