എത്രയൊക്കെ വൃത്തിയായി സൂക്ഷിച്ചാലും വീടിന്റെ മുക്കിലും മൂലയിലും ചിലന്തി വല ഉണ്ടാകാറുണ്ട്. വല തട്ടിക്കളഞ്ഞാൽപ്പോലും ദിവസങ്ങൾക്കുള്ളിൽ വീണ്ടും പ്രത്യക്ഷപ്പെടും. ചിലന്തി വില്ലനാണ്. ഇത് കടിച്ചാൽ ചൊറിച്ചിലും മറ്റും ഉണ്ടാകാറുണ്ട്. അതിനാൽത്തന്നെ ഇവയെ വീട്ടിൽ നിന്ന് തുരത്തേണ്ടത് അത്യാവശ്യമാണ്.
ചിലന്തിയെ തുരത്താനുള്ള പൊടിക്കൈകൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. വിനാഗിരിയും പുതീനയും ഉപയോഗിച്ച് ചിലന്തിയെ വീടിന് വെളിയിലാക്കാം. കുറച്ച് വിനാഗിരിയെടുക്കുക. ഇതിലേക്ക് പുതീന അരച്ചത് ചേർത്തുകൊടുക്കുക. നന്നായ യോജിപ്പിക്കു. അരമണിക്കൂറിന് ശേഷം സ്പ്രേ ബോട്ടിലാക്കി ചിലന്തി ശല്യമുള്ളിടങ്ങളിൽ സ്പ്രേ ചെയ്തുകൊടുക്കാം. ആഴ്ചയിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്യണം
വെറും പുതീന മാത്രം ഉപയോഗിച്ചും ചിലന്തിയെ തുരത്താം. പുതീനയുടെ മണം ചിലന്തിയിൽ അസ്വസ്ഥതയുണ്ടാക്കും. അതിനാൽ പുതീന പറിച്ച് ഉണക്കി പൊടിച്ചെടുക്കുക. ശേഷം വെള്ളം ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ചിലന്തി ശല്യമുള്ളിടങ്ങളിൽ തളിച്ചുകൊടുക്കാം. അല്ലെങ്കിൽ പുതീന അരച്ച് വെള്ളത്തിൽ യോജിപ്പിച്ച് സ്പ്രേ ചെയ്തുകൊടുത്താൽ മതി. ഇങ്ങനെയും ചിലന്തിയെ തുരത്താം.
വെളുത്തുള്ളിയും വെള്ളവും ഉപയോഗിച്ചും ചിലന്തിയെ വീടിന് വെളിയിലാക്കാം. വെളുത്തുള്ളി മിക്സിയിലിട്ട് ഒട്ടും വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ഇനി ഇതിലേക്ക് കുറച്ച് വെള്ളം ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം സ്പ്രേ ബോട്ടിലാക്കി വീടിന്റെ മുക്കിലും മൂലയിലും തളിച്ചുകൊടുക്കാം. ആഴ്ചയിൽ മൂന്ന് തവണ ഇങ്ങനെ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |