തിരുവനന്തപുരം : സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന തുർക്കിയിലെ പ്രമുഖ കപ്പൽശാലയിലെ വിവിധ ഒഴിവുകളിലേക്ക് സൗജന്യ റിക്രൂട്ട്‌മെന്റ് നടത്തുന്നു. എൻജിനീയറിംഗ് ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും കപ്പൽനിർമ്മാണ ശാലയിൽ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
ഒഴിവുകൾ ഇപ്രകാരമാണ്.
മെക്കാനിക്കൽ എൻജിനീയർ : ഉപകരണങ്ങൾ സ്ഥാപിക്കുന്നതിലും കമ്മിഷൻ ചെയ്യുന്നതിലും കപ്പൽശാലയിൽ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം. ശമ്പളം 2000 - 2500 യു.എസ് ഡോളർ.
പൈപ്പിംഗ് എൻജിനീയർ : പൈപ്പിംഗ് ഫാബ്രിക്കേഷൻ, ഇൻസ്റ്റലേഷൻ, ടെസ്റ്റിംഗ് എന്നിവയിൽ കപ്പൽശാലയിൽ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം. ശമ്പളം 2000 - 2500 ഡോളർ.
ഇലക്ട്രിക്കൽ എൻജിനീയർ : ഇലക്ട്രിക്കൽ സിസ്റ്റം ഇൻസ്റ്റലേഷൻ ടെസ്റ്റിംഗിലും കമ്മിഷനിംഗിലും കപ്പൽശാലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം. ശമ്പളം 2000 - 2500 ഡോളർ .
പൈപ്പിംഗ് QA/QC എൻജിനീയർ : ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം. കപ്പൽശാലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ശമ്പളം 1500- 2000 ഡോളർ.
മെക്കാനിക്കൽ QA/QC എൻജിനീയർ: ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം. കപ്പൽശാലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ശമ്പളം 1500- 2000 ഡോളർ.
ഇലക്ട്രിക്കൽ QA/QC എൻജിനീയർ: ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം. കപ്പൽശാലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ശമ്പളം 1500- 2000 ഡോളർ
വിസ, ടിക്കറ്റ്, താമസം, ഭക്ഷണം , കപ്പൽശാലയിലേക്കും തിരിച്ചും യാത്രാസൗകര്യം, ഇൻഷ്വറൻസ് എന്നിവ കമ്പനി സൗജന്യമായി നൽകും. പ്രതിവർഷം 30 ദിവസത്തെ ശമ്പളത്തോട് കൂടിയ അവധിയും (അടിസ്ഥാന ശമ്പളം) ലഭിക്കും. പ്രതിവർഷം ഒരു റൗണ്ട് ട്രിപ്പ് ഫ്ലൈറ്റ് ടിക്കറ്റും കമ്പനി നൽകും.
റിക്രൂട്ട്മെന്റിന് സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ഫോട്ടോ പതിച്ച ബയോഡാറ്റ, പാസ്‌പോർട്ട്, വിദ്യാഭ്യാസം, തൊഴിൽപരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം 2024 ജൂൺ 26ന് മുമ്പ് eu@odepc.in എന്ന ഇ മെയിലിലേക്ക് അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ :0471-2329440/41/42 /7736496574/9778620460.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |