SignIn
Kerala Kaumudi Online
Friday, 06 September 2024 7.35 PM IST

രഹസ്യങ്ങളുടെ ഹിമപേടകം

Increase Font Size Decrease Font Size Print Page
antartica

വിസ്തൃതി: 1,40,00,​000 ചതുരശ്ര കി.മീറ്റർ
കടലോര വിസ്തൃതി: 17,968 കി.മീറ്റർ
ഏറ്റവും ഉയരമുള്ള കൊടുമുടി വിത്സൻ മാസിഫ് (4892 മീറ്റർ)
സജീവ അഗ്‌നിപർവതം: മൗണ്ട് എറിബസ്

അ​ന്റാ​ർ​ട്ടി​ക്ക​യി​ലെ​ ​മ​ഞ്ഞു​മ​ല​യു​ടെ​ ​ചെ​റി​യൊ​രു​ ​ഭാ​ഗം​ ​അ​ട​ർ​ത്തി​യെ​ടു​ത്ത് ​ക​ട​ലി​ലൂ​ടെ​ ​കെ​ട്ടി​വ​ലി​ച്ചു​ ​കൊ​ണ്ടു​വ​ന്നാ​ൽ​ ​എ​ന്തു​ ​സം​ഭ​വി​ക്കും​?​​​ ​ഉ​ത്ത​രം​ ​ല​ളി​തം​:​ ​നാ​ട്ടി​ലെ​ ​കു​ടി​വെ​ള്ള​ക്ഷാ​മം​ ​അ​വ​സാ​നി​ക്കും.​ ​ക​ല​ർ​പ്പി​ല്ലാ​ത്ത​ ​ഒ​ന്നാ​ന്ത​രം​ ​വെ​ള്ളം​ ​വ​ർ​ഷ​ങ്ങ​ളോ​ളം​ ​കു​ടി​ക്കാം​!​ ​എ​ത്ര​ ​മ​നോ​ഹ​ര​മാ​യ​ ​ന​ട​ക്കാ​ത്ത​ ​സ്വ​പ്‌​നം​ ​എ​ന്ന് ​എ​ഴു​തി​ത്ത​ള്ളാ​നൊ​രു​ങ്ങു​ന്ന​വ​രെ​ ​ശാ​സ്ത്ര​ലോ​കം​ ​തി​രു​ത്തു​ന്നു​:​ ​അ​സാ​ദ്ധ്യ​മാ​യി​ ​ഒ​ന്നു​മി​ല്ല.​ ​സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ​ ​മു​ൻ​നി​ര​യി​ലു​ള്ള​ ​ഗ​ൾ​ഫ് ​രാ​ജ്യ​മാ​യ​ ​യു.​എ.​ഇ​യാ​ണ് ​ഇ​ത്ത​ര​മൊ​രു​ ​സാ​ദ്ധ്യ​ത​ ​ആ​ലോ​ചി​ച്ച് ​പ​ദ്ധ​തി​ക്ക് ​രൂ​പ​രേ​ഖ​ ​ത​യ്യാ​റാ​ക്കി​യ​ത്.
അ​ന്റാ​ർ​ട്ടി​ക്ക​യി​ൽ​നി​ന്ന് ​പ​തി​നാ​യി​ര​ത്തി​ലേ​റെ​ ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​യു​ള്ള​ ​യു.​എ.​ഇ​യി​ലെ​ ​ഫു​ജൈ​റ​യി​ൽ​ ​മ​ഞ്ഞു​മ​ല​ ​എ​ത്തി​ക്കു​ന്ന​താ​ണ് ​പ​ദ്ധ​തി.​ ​മ​ഞ്ഞു​മ​ല​യു​ടെ​ 80​ശ​ത​മാ​ന​വും​ ​ക​ട​ലി​ന​ടി​യി​ലാ​യ​തി​നാ​ൽ​ ​അ​ലി​ഞ്ഞി​ല്ലാ​താ​വി​ല്ലെ​ന്നാ​ണ് ​ശാ​സ്ത്ര​ ​സം​ഘ​ത്തി​ന്റെ​ ​ക​ണ​ക്കു​കൂ​ട്ട​ൽ.​ ​യാ​ഥാ​ർ​ത്ഥ്യ​മാ​വു​മോ​ ​എ​ന്ന് ​ഉ​റ​പ്പി​ല്ലെ​ങ്കി​ലും​ ​ഒ​രു​കാ​ര്യം​ ​ഉ​റ​പ്പ്-​ ​ര​ഹ​സ്യ​ങ്ങ​ളു​ടെ​ ​ക​ല​വ​റ​യാ​യ​ ​അ​ന്റാ​ർ​ട്ടി​ക്ക​യി​ൽ​ ​ഇ​ങ്ങ​നെ​യും​ ​ചി​ല​ ​സാ​ദ്ധ്യ​ത​ക​ൾ​ ​ഉ​റ​ഞ്ഞു​കി​ട​ക്കു​ന്നു.​ ​സ്വ​ർ​ണം,​ ​ചെ​മ്പ്,​ ​നി​ക്ക​ൽ,​ ​ഇ​രു​മ്പ്,​ ​ക്രോ​മി​യം,​ ​ഹൈ​ഡ്രോ​കാ​ർ​ബ​ണു​ക​ൾ​ ​എ​ന്നി​വ​ ​സ​മൃ​ദ്ധ​മാ​ണെ​ങ്കി​ലും​ 1991​-​ലെ​ ​അ​ന്റാ​ർ​ട്ടി​ക്ക​ൻ​ ​ഉ​ട​മ്പ​ടി​ ​പ്ര​കാ​രം​ ​ഖ​ന​നം​ ​നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ചൂ​ഷ​ണ​മ​ല്ലാ​ത്ത​ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ​ ​എ​ന്തു​മാ​വാം.


ഏ​ഴു​ ​ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ൽ​ ​ഒ​ന്നാ​യ​ ​അ​ന്റാ​ർ​ട്ടി​ക്ക​യി​ലാ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​അ​ദ്ഭു​ത​ങ്ങ​ൾ.​ ​ഭൂ​മി​യി​ലെ​ ​ശു​ദ്ധ​ജ​ല​ത്തി​ന്റെ​ 60​ ​ശ​ത​മാ​ന​ത്തി​ലേ​റെ​യും​ ​ഇ​വി​ടെ​യാ​ണെ​ങ്കി​ലും​ ​പ്ര​തി​വ​ർ​ഷം​ 10​ ​മി​ല്ലി​മീ​റ്റ​റി​ൽ​ ​കു​റ​വ് ​മ​ഴ​ ​ല​ഭി​ക്കു​ന്ന​ ​'​ശീ​ത​മ​രു​ഭൂ​മി​"​യാ​ണ് ​അ​ത്.​ ​മ​ഞ്ഞു​റ​ഞ്ഞ​ ​ഉ​പ​രി​ത​ല​ത്തി​ൽ​ 138​ ​അ​ഗ്‌​നി​പ​ർ​വ​ത​ങ്ങ​ൾ​ ​ഉ​ള്ള​താ​യാ​ണ് ​ക​ണ​ക്ക്.​ ​ഇ​വ​യി​ൽ​ ​ഭൂ​രി​ഭാ​ഗ​വും​ ​സ​ജീ​വ​മ​ല്ലെ​ങ്കി​ലും​ ​ഭാ​വി​യി​ൽ​ ​മാ​റ്റ​മു​ണ്ടാ​യേ​ക്കാം.​ ​മേ​ഖ​ല​യി​ലെ​ ​എ​റി​ബ​സ് ​പ​ർ​വ​ത​ത്തി​ൽ​ ​ലാ​വാ​ ​ത​ടാ​ക​മു​ണ്ടെ​ന്ന​താ​ണ് ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത.


അ​സ്ത​മ​യ​ത്തി​ന്
ആ​റു​ ​മാ​സം

ഭൂ​മി​യു​ടെ​ ​തെ​ക്കെ​ ​അ​റ്റ​ത്തു​ള്ള,​ ​പ്ര​കൃ​തി​യു​ടെ​ ​എ​യ​ർ​ക​ണ്ടി​ഷ​ണ​റാ​ണ് ​അ​ന്റാ​ർ​ട്ടി​ക്ക.​ ​സൂ​ര്യ​പ്ര​കാ​ശം​ ​കു​ത്ത​നെ​ ​പ​തി​ക്കു​ന്ന​തു​ ​മൂ​ലം​ ​ചൂ​ടാ​കു​ന്ന​ ​സ​മു​ദ്ര​ജ​ല​ത്തെ​ ​ത​ണു​പ്പി​ക്കാ​ൻ​ ​അ​ന്റാ​ർ​ട്ടി​ക്ക​യി​ൽ​ ​നി​ന്ന് ​ഒ​ഴു​കി​യെ​ത്തു​ന്ന​ ​വെ​ള്ളം​ ​സ​ഹാ​യ​ക​മാ​കു​ന്നു.​ ​വെ​ന്തു​രു​കാ​തെ​ ​ഭൂ​മ​ദ്ധ്യ​മേ​ഖ​ല​യി​ലെ​ ​രാ​ജ്യ​ങ്ങ​ളെ​ ​സം​ര​ക്ഷി​ക്കു​ന്നു.​ ​അ​മേ​രി​ക്ക​യെ​ക്കാ​ളും​ ​യൂ​റോ​പ്പി​നെ​ക്കാ​ളും​ ​വ​ലി​യ​ ​വ​ൻ​ക​ര​യാ​യ​ ​അ​ന്റാ​ർ​ട്ടി​ക്ക​ ​ത​ണു​പ്പു​കാ​ല​ത്ത് ​വ​ള​ർ​ന്ന് ​ഇ​ര​ട്ടി​യി​ലേ​റെ​ ​വ​ലി​പ്പം​ ​വ​യ്ക്കും.ചു​റ്റു​മു​ള്ള​ ​ക​ട​ൽ​വെ​ള്ളം​ ​ത​ണു​ത്തു​റ​യു​ന്ന​താ​ണ് ​കാ​ര​ണം. ധ്രു​വ​മേ​ഖ​ല​യി​ൽ​ ​ആ​റു​മാ​സം​ ​പ​ക​ലും​ ​ആ​റു​മാ​സം​ ​രാ​ത്രി​യു​മാ​ണ്.​ ​പെ​ൻ​ഗ്വി​നു​ക​ൾ,​ ​സീ​ലു​ക​ൾ,​ ​ഡോ​ൾ​ഫി​നു​ക​ൾ,​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ​സ്ത​നി​യാ​യ​ ​നീ​ല​ത്തി​മിം​ഗി​ലം,​ ​അ​പൂ​ർ​വ​ ​ഇ​നം​ ​പ​ക്ഷി​ക​ൾ​ ​എ​ന്നി​വ​യു​ടെ​ ​സ്വ​ന്തം​ ​നാ​ട്.​ ​ക​ട​ലി​ൽ​ ​കൊ​ഞ്ചു​ ​പോ​ലെ​യു​ള്ള​ ​ക്രി​ൽ​ ​മ​ത്സ്യം​ ​ധാ​രാ​ള​മു​ണ്ട്.​ ​പെ​ൻ​ഗ്വി​നു​ക​ളു​ടെ​യും​ ​സീ​ലു​ക​ളു​ടെ​യും​ ​പ്ര​ധാ​ന​ ​ആ​ഹാ​ര​മാ​ണ് ​ഈ​ ​ക്രി​ൽ​ ​മ​ത്സ്യ​ങ്ങ​ൾ.


പാ​ട്ടു​ ​മൂ​ളു​ന്ന
മ​ഞ്ഞു​പാ​ളി

അ​ന്റാ​ർ​ട്ടി​ക്ക​യി​ലെ​ ​പ​ടു​കൂ​റ്റ​ൻ​ ​മ​ഞ്ഞു​പാ​ളി​യാ​യ​ ​'​റോ​സ് ​ഐ​സ് ​ഷെ​ൽ​ഫ്"​ ​പാ​ട്ടു​പാ​ടും​!​ ​ഫ്രാ​ൻ​സി​ന്റെ​ ​വ​ലി​പ്പ​മു​ള്ള​ ​ഈ​ ​പാ​ളി​ ​വി​വി​ധ​ ​ഈ​ണ​ങ്ങ​ളി​ലും​ ​ശ​ബ്ദ​ത്തി​ലു​മാ​ണ് ​മൂ​ളു​ക.​ ​കു​റു​കെ​ ​വീ​ശു​ന്ന​ ​കാ​റ്റാ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ.​ ​മ​ഞ്ഞു​പാ​ളി​യു​ടെ​ ​ഉ​പ​രി​ത​ല​ത്തി​ലു​ണ്ടാ​കു​ന്ന​ ​ക​മ്പ​ന​മാ​ണ് ​സം​ഗീ​ത​മാ​യി​ ​അ​നു​ഭ​വ​പ്പെ​ടു​ക.​ ​മ​നു​ഷ്യ​ർ​ക്കി​ത് ​കേ​ൾ​ക്ക​ണ​മെ​ങ്കി​ൽ​ ​പ്ര​ത്യേ​ക​ ​സെ​ൻ​സ​റു​ക​ൾ​ ​ആ​വ​ശ്യ​മാ​ണ്.​ ​പ​ഠ​ന​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​മ​ഞ്ഞു​പാ​ളി​ക​ളി​ൽ​ ​സ്ഥാ​പി​ച്ച​ ​സീ​സ്മി​ക് ​സെ​ൻ​സ​റു​ക​ളി​ൽ​ ​നി​ന്ന് ​യാ​ദൃ​ച്ഛി​ക​മാ​യാ​ണ് ​ശാ​സ്ത്ര​ജ്ഞ​ർ​ ​സം​ഗീ​തം​ ​കേ​ട്ട​ത്.​ ​മ​ഞ്ഞ് ​ഉ​രു​കു​ന്ന​തും,​​​ ​കൊ​ടു​ങ്കാ​റ്റ് ​വീ​ശു​ന്ന​തു​മൂ​ലം​ ​മ​ഞ്ഞു​പാ​ളി​ക്കു​ണ്ടാ​കു​ന്ന​ ​സ്ഥാ​ന​ച​ല​ന​വു​മാ​ണ് ​ഈ​ ​പ്ര​തി​ഭാ​സ​ത്തി​നു​ ​പി​ന്നി​ലെ​ന്നാ​ണ് ​നി​ഗ​മ​നം.​ ​പാ​ട്ടി​ലെ​ ​ആ​രോ​ഹ​ണാ​വ​രോ​ഹ​ണ​ങ്ങ​ളി​ൽ​ ​നി​ന്ന് ​'​റോ​സ് ​ഐ​സ് ​ഷെ​ൽ​ഫി​"​ന്റെ​ ​സ്ഥാ​ന​മാ​റ്റ​വും​ ​അ​പ​ക​ട​ ​സാ​ദ്ധ്യ​ത​യും​ ​ട്രാ​ക്ക് ​ചെ​യ്യു​ന്നു.


ന​മ്മു​ടെ​ ​സ്വ​ന്തം
പോ​സ്റ്റ് ​ഓ​ഫീ​സ്

ന​മ്മു​ടെ​ ​സ്വ​ന്തം​ ​പോ​സ്റ്റ് ​ഓ​ഫീ​സു​ള്ള​ ​നാ​ടു​കൂ​ടി​യാ​ണ് ​അ​ന്റാ​ർ​ട്ടി​ക്ക.​ ​രാ​ജ്യ​ത്തി​നു​ ​പു​റ​ത്ത് ​ഇ​ന്ത്യ​ൻ​ ​ത​പാ​ൽ​ ​വ​കു​പ്പി​ന്റെ​ ​വി​ലാ​സം​ ​മ​റ്റൊ​രി​ട​ത്തു​മി​ല്ല.​ ​മൂ​ന്ന് ​പോ​സ്റ്റ് ​ഓ​ഫീ​സു​ക​ളി​ൽ​ 1984​-​ൽ​ ​സ്ഥാ​പി​ച്ച​ ​ആ​ദ്യ​ത്തേ​ത് ​മ​ഞ്ഞു​പാ​ളി​ക​ൾ​ക്ക​ടി​യി​ലാ​യ​തോ​ടെ​ 1988​-99​ൽ​ ​പ്ര​വ​ർ​ത്ത​നം​ ​നി​റു​ത്തി.​ ​അ​ന്റാ​ർ​ട്ടി​ക്ക​യി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ആ​ദ്യ​ ​ത​പാ​ൽ​ ​ഓ​ഫീ​സ് ​എ​ന്ന​ ​നി​ല​യി​ൽ​ ​ഇ​ന്ത്യ​ൻ​ ​വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​കേ​ന്ദ്ര​മാ​ണി​ത്.​ 1990​-​ൽ​ ​ര​ണ്ടാ​മ​ത്തെ​യും​ ​അ​ടു​ത്തി​ടെ​ ​മൂ​ന്നാ​മ​ത്തെ​യും​ ​പോ​സ്റ്റ് ​ഓ​ഫീ​സ് ​തു​റ​ന്നു.
പോ​സ്റ്ര് ​ഓ​ഫീ​സ് ​എ​ന്നാ​ണ് ​പേ​രെ​ങ്കി​ലും​ ​ക്ലി​നി​ക്ക്,​ ​ലാ​ബ്,​ ​ഐ​സ് ​മെ​ൽ​റ്റിം​ഗ് ​പ്ലാ​ന്റ്,​ ​സ്റ്റോ​റേ​ജ് ​തു​ട​ങ്ങി​യ​വ​യോ​ടു​ ​കൂ​ടി​യ​ ​ത​ന്ത്ര​പ്ര​ധാ​ന​ ​കേ​ന്ദ്ര​മാ​ണി​ത്.​ ​വാ​ട്‌​സ്ആ​പ്പ് ​അ​ട​ക്ക​മു​ള്ള​ ​ആ​ധു​നി​ക​ ​വാ​ർ​ത്താ​ ​വി​നി​മ​യ​ ​സം​വി​ധാ​ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും​ ​ഇ​വി​ടെ​ ​നി​ന്ന് ​ക​ത്ത​യ​യ്ക്ക​ണ​മെ​ന്ന് ​ഇ​ന്ത്യ​ക്കാ​ർ​ക്ക് ​നി​ർ​ബ​ന്ധ​മു​ണ്ട്.​ ​അ​ന്റാ​ർ​ട്ടി​ക്ക​ ​എ​ന്ന​ ​സ്റ്റാ​മ്പ് ​പ​തി​ച്ച​ ​ക​ത്തി​ന്റെ​ ​പ്ര​ത്യേ​ക​ത​ ​ത​ന്നെ​ ​കാ​ര്യം.​ ​ഇ​വി​ടെ​നി​ന്ന് ​ക​ത്തു​ക​ൾ​ ​ശേ​ഖ​രി​ച്ച് ​ഗോ​വ​യി​ലെ​ ​നാ​ഷ​ണ​ൽ​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​പോ​ളാ​ർ​ ​ആ​ൻ​ഡ് ​ഓ​ഷ്യ​ൻ​ ​റി​സ​ർ​ച്ച് ​(​എ​ൻ.​സി.​പി.​ഒ.​ആ​ർ​)​ ​ആ​സ്ഥാ​ന​ത്തെ​ത്തി​ച്ച് ​അ​ത​ത് ​വി​ലാ​സ​ങ്ങ​ളി​ലേ​ക്ക് ​അ​യ​യ്ക്കു​ന്നു.


പേ​ടി​പ്പി​ക്കു​ന്ന
ര​ക്ത​വെ​ള്ള​ച്ചാ​ട്ടം

വെ​ള്ള​പു​ത​ച്ച​ ​അ​ന്റാ​ർ​ട്ടി​ക്ക​യി​യി​ലെ​ ​ടെ​യ്‌​ല​ർ​ ​പ​ർ​വ​ത​ശി​ഖ​ര​ത്തി​ൽ​ ​നി​ന്നൊ​ഴു​ന്ന​ ​'​ര​ക്തം​"​ ​സ​ന്ദ​ർ​ശ​ക​രി​ൽ​ ​കൗ​തു​ക​വും​ ​ഭീ​തി​യും​ ​പ​ര​ത്തി​യി​രു​ന്നു.​ ​ര​ക്ത​വ​ർ​ണ​മു​ള്ള​ ​വെ​ള്ള​ച്ചാ​ട്ട​ത്തി​നു​ ​പി​ന്നി​ലെ​ ​ര​ഹ​സ്യം​ ​കാ​ല​ങ്ങ​ൾ​ക്കു​ ​ശേ​ഷ​മാ​ണ് ​ക​ണ്ടെ​ത്തി​യ​ത്.​ ​മ​ഞ്ഞി​ന​ടി​യി​ൽ​ ​ഉ​പ്പു​ത​ടാ​കം​ ​ക​ട്ടി​യാ​യി​ ​ഭൂ​മി​യി​ലെ​ ​ഇ​രു​മ്പി​ന്റെ​ ​അം​ശം​ ​വ​ലി​ച്ചെ​ടു​ക്കു​ക​യും,​​​ ​ഇ​രു​മ്പ് ​അ​ട​ങ്ങി​യ​ ​വെ​ള്ളം​ ​പു​റ​ത്തെ​ത്തി​ ​ഓ​ക്‌​സി​ജ​നു​മാ​യി​ ​ചേ​ർ​ന്ന് ​ര​ക്ത​വ​ർ​ണ​മാ​വു​ക​യും​ ​ചെ​യ്യു​ന്നു​വെ​ന്നാ​ണ് ​നി​ഗ​മ​നം.


അ​ർ​ജ​ന്റീ​ന​ ​ടു
അ​ന്റാ​ർ​ട്ടി​ക്ക

അ​ർ​ജ​ന്റീ​ന​യി​ലെ​ ​ഉ​സ്വാ​യ​യി​ൽ​ ​നി​ന്നാ​ണ് ​അ​ന്റാ​ർ​ട്ടി​ക്ക​യി​ലേ​ക്കു​ള്ള​ ​ക​പ്പ​ൽ​ ​യാ​ത്ര.​ ​ക​ടു​പ്പ​മേ​റി​യെ​ ​മ​ഞ്ഞു​ക​ട്ട​ക​ളെ​ ​മു​റി​ച്ചു​നീ​ക്കി​ ​മു​ന്നോ​ട്ടു​പോ​കാ​ൻ​ ​ക​ഴി​യു​ന്ന​ ​ക​പ്പ​ലാ​ണി​ത്.​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്ന് ​നേ​രി​ട്ട് ​വി​മാ​ന​ ​സ​ർ​വീ​സ് ​ഇ​ല്ലാ​ത്ത​തി​നാ​ൽ​ ​ദു​ബാ​യ് ​വ​ഴി​ ​യാ​ത്ര​ ​ചെ​യ്യാം.​ ​ഏ​താ​നും​ ​ക​പ്പ​ലു​ക​ൾ​ ​ചി​ലി​യി​ൽ​ ​നി​ന്നും​ ​പു​റ​പ്പെ​ടു​ന്നു​ണ്ട്.​ ​അ​റ്റ്‌​ലാ​ന്റി​ക്,​ ​പ​സ​ഫി​ക് ​സ​മു​ദ്ര​ങ്ങ​ൾ​ ​ചേ​രു​ന്ന​ ​ഡ്രേ​ക്ക് ​പാ​സേ​ജി​ലൂ​ടെ​യു​ള്ള​ ​യാ​ത്ര​ ​സാ​ഹ​സി​ക​മാ​ണ്.​ ​മ​ണി​ക്കൂ​റി​ൽ​ 150​ ​കി​ലോ​മീ​റ്റ​ർ​ ​വേ​ഗ​ത്തി​ൽ​ ​വീ​ശു​ന്ന​ ​കാ​റ്റും​ ​പ​ത്ത് ​മീ​റ്റ​റി​ല​ധി​കം​ ​ഉ​യ​ര​മു​ള്ള​ ​തി​ര​മാ​ല​ക​ളു​മു​ണ്ടാ​കും. ലാ​ൻ​ഡിം​ഗ് ​സ്‌​പോ​ട്ടു​ക​ളാ​യ​ ​ദ്വീ​പു​ക​ൾ​ ​ക​ട​ന്നു​ ​പോ​വു​മ്പോ​ൾ​ ​മ​നോ​ഹ​ര​മാ​യ​ ​ക​ട​ൽ​ക്കാ​ഴ്ച​ക​ൾ​ ​കാ​ണാം​;​ ​അ​ന്റാ​ർ​ട്ടി​ക്ക​ ​അ​ടു​ക്കു​മ്പോ​ൾ​ ​പ​ഞ്ഞി​ക്കെ​ട്ടു​ക​ൾ​ ​പോ​ലെ​ ​മ​ഞ്ഞും.​
​വ​ലി​പ്പം​ ​കൂ​ടി​യ​ ​ക​പ്പ​ലി​ൽ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​കൂ​ടു​മെ​ങ്കി​ലും​ ​ആ​ഴം​കു​റ​ഞ്ഞ​ ​മേ​ഖ​ല​ക​ളി​ൽ​ ​എ​ത്താ​നാ​വി​ല്ല.​ ​ചെ​റി​യ​ ​ക​പ്പ​ലു​ക​ൾ​ക്ക് ​ഈ​ ​ന്യൂ​ന​ത​യി​ല്ലെ​ങ്കി​ലും​ ​യാ​ത്രാ​സു​ഖം​ ​കു​റ​യും.​ ​ക​ട​ൽ​ച്ചൊ​രു​ക്ക് ​കൂ​ടാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​ഒ​ക്ടോ​ബ​ർ​-​ ​ഫെ​ബ്രു​വ​രി​യാ​ണ് ​സീ​സ​ൺ.​ ​മ​ഞ്ഞു​ക​ട്ട​ക​ളാ​ൽ​ ​മൂ​ടി​യ​ ​മ​റ്റു​ ​മാ​സ​ങ്ങ​ളി​ൽ​ ​യാ​ത്ര​ ​അ​സാ​ദ്ധ്യ​മാ​ണ്. തെ​ക്കെ​ ​അ​മേ​രി​ക്ക​യി​ലെ​ ​അ​ർ​ജ​ന്റീ​ന​യും​ ​ചി​ലി​യു​മാ​ണ് ​അ​ന്റാ​ർ​ട്ടി​ക്ക​യോ​ട് ​ഏ​റ്റ​വും​ ​അ​ടു​ത്തു​ള്ള​ ​മേ​ഖ​ല​ക​ൾ.​ ​അ​ന്റാ​ർ​ട്ടി​ക്ക​യോ​ട് ​ഏ​റ്റ​വും​ ​അ​ടു​ത്തു​ള്ള​ ​ഭൂ​ഖ​ണ്ഡ​മാ​ണ് ​തെ​ക്കേ​ ​അ​മേ​രി​ക്ക.​ ​അ​ർ​ജ​ന്റീ​ന​യു​ടെ​ ​വൈ​സ് ​കൊ​മ​ഡോ​ർ​ ​മ​റാ​മ്പി​യോ​ ​സ്റ്റേ​ഷ​ൻ​ ​അ​ന്റാ​ർ​ട്ടി​ക് ​ഉ​പ​ദ്വീ​പി​ന്റെ​ ​അ​റ്റ​ത്താ​ണ്.


പിണക്കിയാൽ

പ്രത്യാഘാതം

അ​ന്റാ​ർ​ട്ടി​ക്ക​യി​ലെ​ ​പ​രി​സ്ഥി​തി​ ​സം​ര​ക്ഷ​ണ​ത്തി​ൽ​ ​വി​ട്ടു​വീ​ഴ്ച​ ​ചെ​യ്താ​ൽ​ ​പ്ര​ത്യാ​ഘാ​തം​ ​ഭ​യാ​ന​ക​മാ​യി​രി​ക്കും. അ​ന്റാ​ർ​ട്ടി​ക്ക​യെ​ ​സ​മാ​ധാ​ന​പ​ര​മാ​യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ ​മാ​ത്രം​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യെ​ന്ന​ ​ല​ക്ഷ്യ​ത്തി​നാ​ണ് ​ഉ​ട​മ്പ​ടി.​ ​ചൂ​ഷ​ണ​ങ്ങ​ൾ​ ​വ​ർ​ദ്ധി​ച്ച​തോ​ടെ​യാ​ണ് ​ഇ​ന്ത്യ​ ​അ​ട​ക്ക​മു​ള്ള​ ​രാ​ജ്യ​ങ്ങ​ൾ​ ​ഇ​തി​നു​ ​മു​ൻ​കൈ​യെ​ടു​ത്ത​ത്.സ​മു​ദ്ര​വി​ഭ​വ​ങ്ങ​ൾ​ ​ചൂ​ഷ​ണം​ ​ചെ​യ്യാ​നാ​ണ് ​മ​നു​ഷ്യ​ർ​ ​ആ​ദ്യ​മാ​യെ​ത്തി​യ​ത്.​ 1766​-​ൽ​ ​രോ​മം​ ​ശേ​ഖ​രി​ക്കാ​നാ​യി​ ​സീ​ൽ​വേ​ട്ട​ ​തു​ട​ങ്ങി​യ​തോ​ടെ​ ​സീ​ലു​ക​ൾ​ ​വം​ശ​നാ​ശ​ഭീ​ഷ​ണി​ ​നേ​രി​ട്ടു.​ ​പി​ന്നീ​ട്,​ ​എ​ണ്ണ​യ്ക്കാ​യി​ ​എ​ല​ഫ​ന്റ് ​സീ​ലി​നെ​ ​വേ​ട്ട​യാ​ടി.
തി​മിം​ഗി​ല​ങ്ങ​ളെ​യും​ ​വെ​റു​തെ​ ​വി​ട്ടി​ല്ല.​ 1994​-​ൽ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​വെ​യ്‌​ലിം​ഗ് ​ക​മ്മി​ഷ​ൻ​ ​ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് ​തെ​ക്കു​ള്ള​ ​മു​ഴു​വ​ൻ​ ​ക​ട​ലു​ക​ളി​ലും​ ​തി​മിം​ഗി​ല​വേ​ട്ട​ ​നി​രോ​ധി​ച്ചു.​ 1970​ ​മു​ത​ൽ​ ​അ​ന്റാ​ർ​ട്ടി​ക്ക​യ്ക്കു​ ​ചു​റ്റു​മു​ള്ള​ ​ക​ട​ലു​ക​ളി​ൽ​ ​നി​ന്ന് ​വ​ൻ​തോ​തി​ൽ​ ​മ​ത്സ്യം​ ​പി​ടി​ക്കു​ന്നു​ണ്ട്.​ ​പ്ര​തി​വ​ർ​ഷം​ ​നാ​ല് ​ല​ക്ഷം​ട​ൺ​ ​മ​ത്സ്യം​ ​സം​സ്‌​ക​രി​ക്കു​ന്ന​താ​യാ​ണ് ​ക​ണ​ക്ക്. സ​ഞ്ചാ​രി​ക​ളു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​കേ​ന്ദ്ര​മാ​ണ് ​അ​ന്റാ​ർ​ട്ടി​ക്ക.​ 1966​ ​മു​ത​ലാ​ണ് ​സ​ഞ്ചാ​രി​ക​ളു​ടെ​ ​പ്ര​വാ​ഹം​കൂ​ടി​യ​ത്.

പേ​ടി​പ്പി​ക്കു​ന്ന
പൂ​ക്കാ​ലം

അ​ന്റാ​ർ​ട്ടി​ക്ക​യി​ൽ​ ​ചെ​ടി​ക​ൾ​ ​വ​ള​രു​ന്ന​തും​ ​പൂ​ക്ക​ൾ​ ​വി​ട​രു​ന്ന​തും​ ​ശാ​സ്ത്ര​ ​ലോ​ക​ത്തെ​ ​ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു.​ ​ചെ​ടി​ക​ളും​ ​പൂ​ക്ക​ളും​ ​പ്ര​കൃ​തി​സൗ​ന്ദ​ര്യം​ ​കൂ​ട്ടു​മെ​ങ്കി​ലും​ ​അ​ന്റാ​ർ​ട്ടി​ക്ക​ൻ​ ​പ​രി​സ്ഥി​തി​ക്കു​ണ്ടാ​കു​ന്ന​ ​ഗു​രു​ത​ര​ ​മാ​റ്റ​മാ​ണ് ​ഇ​തി​നു​കാ​ര​ണം.​ ​നേ​ര​ത്തേ,​ ​അ​ന്റാ​ർ​ട്ടി​ക് ​ഹെ​യ​ർ​ഗ്രാ​സ്,​ ​അ​ന്റാ​ർ​ട്ടി​ക് ​പേ​ൾ​വോ​ർ​ട്ട് ​എ​ന്നീ​ ​പൂ​ച്ചെ​ടി​ക​ൾ​ ​മാ​ത്ര​മാ​യി​രു​ന്നെ​ങ്കി​ൽ​ ​ഇ​പ്പോ​ൾ​ ​അ​ങ്ങ​നെ​യ​ല്ല. കാ​ലാ​വ​സ്ഥാ​ ​വ്യ​തി​യാ​നം​ ​മൂ​ലം​ ​അ​ന്ത​രീ​ക്ഷ​ ​ഊ​ഷ്മാ​വ് ​ക്ര​മാ​തീ​ത​മാ​യി​ ​ഉ​യ​ർ​ന്ന് ​മ​ഞ്ഞു​രു​കി​യ​തോ​ടെ​യാ​ണ് ​ചെ​ടി​ക​ൾ​ ​വ​ള​ർ​ന്നു​തു​ട​ങ്ങി​യ​ത്.​ ​പു​തി​യ​ ​ഇ​നം​ ​സ​സ്യ​ങ്ങ​ൾ​ ​വ​ള​രു​ക​യും​ ​ജീ​വി​ക​ൾ​ ​ക​ട​ന്നു​വ​രി​ക​യും​ ​ചെ​യ്യു​ന്ന​ത് ​നി​ല​വി​ലു​ള്ള​ ​ആ​വാ​സ​ ​വ്യ​വ​സ്ഥ​യ്ക്ക് ​ഭീ​ഷ​ണി​യാ​ണ്.​ ​മ​ഞ്ഞു​രു​കു​ന്ന​ത് ​പെ​ൻ​ഗ്വി​ൻ,​ ​സീ​ൽ,​ ​തി​മിം​ഗലം​ ​എ​ന്നി​വ​യു​ടെ​ ​ഇ​ഷ്ട​ഭ​ക്ഷ​ണ​മാ​യ​ ​ക്രി​ൽ​ ​മ​ത്സ്യ​ങ്ങ​ളു​ടെ​ ​വം​ശ​വ​ർ​ദ്ധ​ന​യെ​ ​ബാ​ധി​ക്കും.​ ​ക​ട​ലി​ലെ​ ​ജ​ല​നി​ര​പ്പ് ​ഉ​യ​രു​മെ​ന്ന​താ​ണ് ​മ​റ്റൊ​രു​ ​ഭീ​ഷ​ണി. 1992​നും​ 2017​നും​ ​ഇ​ട​യി​ൽ​ ​സ​മു​ദ്ര​നി​ര​പ്പ് 7.6​ ​മി​ല്ലീ​മീ​റ്റ​ർ​ ​ഉ​യ​ർ​ന്ന​താ​യാ​ണ് ​ക​ണ​ക്കു​ക​ൾ

ഹിമലോകത്തെ

ഭാരതഗാഥ

ധ്രുവമേഖലയിലെ ഗവേഷണങ്ങളിൽ മുൻനിരയിലുള്ള രാജ്യമാണ് ഇന്ത്യ. 1979 മുതൽ പര്യവേക്ഷണത്തിൽ ഇന്ത്യ സജീവമാണെങ്കിലും ആദ്യ ഗവേഷണകേന്ദ്രമായ 'ദക്ഷിൺ ഗംഗോത്രി" 1983- ലാണ് സ്ഥാപിച്ചത്. മഞ്ഞുമൂടി ഇതിന്റെ പ്രവർത്തനം തടസപ്പെട്ടതോടെ 1989-ൽ ക്വീൻമോഡ് ലാൻഡിലെ ഷിർമാർക്കർ ഒയാസിസിൽ സ്ഥാപിച്ച 'മൈത്രി"യെന്ന ഗവേഷണകേന്ദ്രം പ്രതീക്ഷിച്ച കാലപരിധി പിന്നിട്ട് ഇപ്പോഴും പ്രവർത്തിക്കുന്നു. 2012-ൽ ലാർസ്മാൻ മലനിരകളിൽ നൂതനസംവിധാനങ്ങളോടെ 'ഭാരതി" എന്ന കേന്ദ്രം സ്ഥാപിച്ചു. കാലാവസ്ഥ, അന്തരീക്ഷ വ്യതിയാനങ്ങൾ, ജൈവവ്യവസ്ഥ തുടങ്ങിയവയിലാണ് ഗവേഷണം. മൈത്രി- 2 കേന്ദ്രം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം.
അന്റാർട്ടിക്കയ്ക്കു പുറമേ ആർട്ടിക് മേഖലയിൽ ഹിമാദ്രി, ഹിമാചൽപ്രദേശിൽ ഹിമാൻഷ് എന്നീ ഗവേഷണകേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിൽ ഗോവയിൽ പ്രവർത്തിക്കുന്ന നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചാണ് (എൻ.സി.പി.ഒ.ആർ) ധ്രുവ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മേയിൽ ജി 20 അദ്ധ്യക്ഷപദവി ഏറ്റെടുത്തതോടെ ഇന്ത്യയുടെ ഉത്തരവാദിത്വങ്ങൾ കൂടി. സമുദ്രപരിരക്ഷ, ബ്ലൂ ഇക്കോണമി, തീരദേശ ടൂറിസം, ജൈവ വൈവിദ്ധ്യം തുടങ്ങിയവയിൽ ഒട്ടേറെ കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുകയാണ്. അന്റാർട്ടിക്ക ഉടമ്പടി പ്രകാരം,​ വോട്ടവകാശമുള്ള 29 രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് നിർണായക തീരുമാനങ്ങളെടുക്കാനാവും.

കോടിക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ഇന്ത്യൻ ഉപഭൂഖണ്ഡം അന്റാർട്ടിക്കയുടെ ഭാഗമായിരുന്നെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. ജാർഖണ്ഡ്, ഒഡിഷ മേഖലകളിലെ പൗരാണിക ശിലകളിൽ നടത്തിയ പഠനങ്ങളിലാണ് നിർണായക തെളിവുകൾ ലഭിച്ചത്. ഇന്ത്യയ്ക്കും അന്റാർട്ടിക്കയ്ക്കും ഇടയിൽ കടലുണ്ടായിരുന്നെന്നും വൻകരകൾ തമ്മിലടുത്തപ്പോൾ കടൽ വഴിമാറിയെന്നും പറയുന്നു. വൻകരകളുടെ സ്ഥാനചലന പ്രതിഭാസം മൂലം വീണ്ടും അകലുകയും സമുദ്രം രൂപപ്പെടുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ANTARTICA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.