SignIn
Kerala Kaumudi Online
Monday, 29 July 2024 10.44 PM IST

ഇതിന്റെ കുരുന്നില ദിവസം പത്തെണ്ണം കഴിച്ചുനോക്കൂ; അത്ഭുതകരമായ മാറ്റം കാണാം

curry-leaf

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഉത്തമ ഔഷധമാണ് കറിവേപ്പില. കറിവേപ്പിലയുടെ കുരുന്നില ദിവസം പത്തെണ്ണം വീതം ചവച്ചു കഴിച്ചാൽ വയറിലെ പല പ്രശ്നങ്ങൾക്കും നല്ലതാണ്. ഇറച്ചി കഴിച്ചുണ്ടാവുന്ന ദഹനക്കുറവിനും ഇഞ്ചിയും കറിവേപ്പിലയും അരച്ച് മോരിൽ കലർത്തി കഴിച്ചാൽ മതി.

കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഉദര രോഗങ്ങളെയും ശമിപ്പിക്കും. കാലുകൾ വിണ്ടുകീറുന്നതിന് കറിവേപ്പിലയും മഞ്ഞളും തൈരിൽ അരച്ച് കുഴമ്പാക്കി രാത്രി ഉറങ്ങുന്നതിന് മുമ്പ് പുരട്ടുന്നത് നല്ലതാണ്. കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് കുളിക്കുന്നത് പതിവാക്കുന്നത് താരൻ ഇല്ലാതാക്കാനും സഹായിക്കും.

മുടി കൊഴിച്ചിൽ തടയുന്നതിന് ഏറെ സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും പ്രോട്ടീനുകളും മുടി വളരാൻ ഏറെ സഹായിക്കുന്നു. കറിവേപ്പിലയും ചെമ്പരത്തിയും യോജിപ്പിച്ച് എണ്ണ കാച്ചി തേയ്ക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം നിലനിറുത്താം.

ഇരുമ്പ് ചീനച്ചട്ടിയിൽ ഒരു കപ്പ് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കണം. ഇത് നന്നായി ചൂടായി വരുമ്പോൾ രണ്ടോ മൂന്നോ തണ്ട് കറിവേപ്പില ചേർക്കാം. തുടർന്ന് ഇതിലേക്ക് ചെമ്പരത്തി പൂവും ചേർക്കാം. കുറച്ച് ചെറിയ ഉള്ളി അരിഞ്ഞതും അല്‌പം ഉലുവയും ഇതിനോടൊപ്പം ചേർക്കാവുന്നതാണ്. ഇതെല്ലാം നന്നായി മൂത്തുവരുമ്പോൾ തീ ഓഫാക്കാം. ചെമ്പരത്തി, എണ്ണയിൽ മൊരിഞ്ഞു വരുന്നതാണ് ഇതിന്റെ പാകം. ഈ പാകത്തിലെത്തുമ്പോഴാണ് തീ അണയ്ക്കേണ്ടത്. അതിന് ശേഷം ചൂടാറുന്നതിന് വേണ്ടി മാറ്റി വയ്ക്കാം. ആഴ്‌ചയിൽ മൂന്ന് ദിവസം വീതം ഈ എണ്ണ മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, CURRYLEAF, EATING
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.