SignIn
Kerala Kaumudi Online
Sunday, 28 July 2024 9.26 PM IST

ധനവരവ് വര്‍ദ്ധിക്കും, ശത്രുനാശം; ജീവിതത്തില്‍ പലവിധത്തിലുമുള്ള പുരോഗതി, നാളെ ഈ നാളുകാർക്ക് നല്ലദിവസം

astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ജൂൺ 23 - 1199 മിഥുനം 9,ശനിയാഴ്ച വൈകുന്നേരം 5 മണി 3 മിനിറ്റ് 17 സെക്കന്റ് വരെ പൂരാടം നക്ഷത്രം ശേഷം ഉത്രാടം നക്ഷത്രം

അശ്വതി: അനുകൂലമായ വിവാഹ ബന്ധം കിട്ടും, കീര്‍ത്തി, പദവി എന്നിവ ലഭിക്കും, കുടുംബ സുഖം, ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും.

ഭരണി: ജീവിതത്തില്‍ പുരോഗതി, യാത്രാഗുണം, ആപത്തുകളില്‍ നിന്നും രക്ഷ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ധനലാഭം, വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം.

കാര്‍ത്തിക: വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയം, ആരോഗ്യസ്ഥിതി മെച്ചപ്പെടും, ആരോഗ്യസ്ഥിതി തൃപ്തികരം, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം നടക്കും.

രോഹിണി: യാത്രയില്‍ നേട്ടം, ഉപരിപഠനത്തിന് അനുകൂലമായ സമയം, ഗൃഹം മോടിപിടിപ്പിക്കുന്നതിന് അനുകൂലമായ സമയം, ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ കുറയും.

മകയിരം: ഗൃഹോപരണങ്ങള്‍ വാങ്ങിക്കും, പൂര്‍വ്വിക സ്വത്ത് ലഭിക്കാൻ സാദ്ധ്യതയുണ്ട്, എല്ലാവിധത്തിലും ഉള്ള സുഖാനുഭവങ്ങള്‍, മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും.

തിരുവാതിര: എല്ലാവരും അനുകൂലമായ രീതിയില്‍ പെരുമാറും, വിദേശ യാത്രയ്ക്കും മറ്റും തീരുമാനമാകും, കര്‍ഷകര്‍ക്ക് ലാഭം.

പുണര്‍തം: ദൂരയാത്രാക്ലേശം, നിര്‍ണ്ണായക നിമിഷങ്ങളിലും ആത്മനിയന്ത്രണം പാലിക്കണം, ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍, ആരോഗ്യപരമായി കരുതല്‍ വേണം.

പൂയം: തൊഴില്‍ രംഗത്ത് അപവാദം, യാത്രകളില്‍ അപകട സാദ്ധ്യത, ശാരീരികമായി ബുദ്ധിമുട്ടുകള്‍, ദാമ്പത്യസുഖക്കുറവ്, സഹോദരരുമായി കലഹം.

ആയില്യം: തസ്കര ഭയം ഉണ്ടാകും, അപവാദങ്ങളില്‍ പെടാതെ നോക്കണം, ഏതിര്‍പ്പുകള്‍ ഉണ്ടാകും, ശിക്ഷണ നടപടികള്‍ക്ക് വിധേയനാകും, അശുഭ കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരും.

മകം: ജോലിഭാരം കുറയും, തൊഴില്‍ലാഭം, സാമ്പത്തിക നേട്ടം, സ്ത്രീകള്‍ മൂലം സുഖവും സമാധാനവും.

പൂരം : സഹോദരഗുണം, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലമാറ്റം, ജോലിസ്ഥിരമാകും, പ്രശസ്ഥിയും വിജയവും, ബിസിനസ്സില്‍ നേട്ടം.

ഉത്രം: ഏറ്റെടുത്തുകഴിഞ്ഞ ജോലികള്‍ പൂര്‍ത്തിയാക്കും, പുതിയ ബന്ധങ്ങള്‍ ഉണ്ടാകും, മാതൃസ്ഥാനീയർക്ക് രോഗശാന്തി, സമ്മാനങ്ങള്‍ കിട്ടും, ധനാഭിവൃദ്ധിയുടെ സമയം.

അത്തം: ഭാര്യാഗുണം, സ്വധീനശക്തി, അന്യദേശവാസം ഗുണം ചെയ്യും, ഭര്‍തൃസ്നേഹം വര്‍ദ്ധിക്കും, ആത്യാത്മികതയും ദൈവാധീനവും ഉണ്ടാകും, ആകര്‍ഷകത്വം എല്ലായിടത്തും നിഴലിച്ചു നില്‍ക്കും.

ചിത്തിര: ആത്മവിശ്വാസം കൂടും, തൊഴിലില്‍ മേന്മകള്‍, പൊതുരംഗത്ത്‌ നേട്ടം, ഈശ്വരാധീനം, ആത്മനിയന്ത്രണശേഷി, ധനപ്രാപ്തി, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

ചോതി: ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, ഉല്ലാസകരമായ അനുഭവങ്ങൾ, അനുകൂലമായ സ്ഥലമാറ്റം, ആരോഗ്യസ്ഥിതി തൃപ്തികരം, കുടുബത്തില്‍ സ്വസ്ഥതയും സമാധാനവും.

വിശാഖം: ഭൂമി ലാഭം, കൃഷിയിലൂടെ നേട്ടം, ധനവരവ് വര്‍ദ്ധിക്കും, ജോലിമാറ്റം, ശത്രുനാശം, ചെലവിനോടൊപ്പം വരവും വര്‍ദ്ധിക്കും, കടബാദ്ധ്യതകള്‍ കുറയും.

അനിഴം: അധികാരികളുടെ പ്രീതി, സ്വര്‍ണ്ണ ലാഭം, യാത്രയില്‍ നേട്ടം, സര്‍ക്കാര്‍ ആനുകൂല്ല്യം, രാഷ്ട്രീയ വിജയം, വീടിനോട് പ്രത്യേക താൽപര്യം.

കേട്ട: വിദേശത്തുനിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും, ഉദ്യോഗത്തില്‍ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം കുടുബത്തിനോട് മാത്രമേ കൂറും സ്നേഹവും കാണുകയുള്ളു.

മൂലം: ധനലാഭം, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും, ശത്രുക്കളെ പരാജയപ്പെടുത്തും, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, സ്ത്രീകൾ മുഖേനെ സന്തോഷം കിട്ടും.

പൂരാടം : സമാധാനവും സന്തോഷവും അനുഭവപ്പെടും, ധനപരമായി നല്ല സമയം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ധനലാഭം, ആകര്‍ഷകത്വം, സത്യസന്തത, ഈശ്വരാധീനം.

ഉത്രാടം: ആത്മീയതയും ദൈവാധീനവും കുറവായിരിക്കും, എതിര്‍പ്പുകളെ നേരിടേണ്ടി വരും, ദുര്‍വാശി ഒഴിവാക്കുക, പരാജയ ഭീതി, യാത്രയില്‍ ക്ലേശങ്ങള്‍, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും.

തിരുവോണം: സ്വന്തം മണ്ടത്തരങ്ങള്‍ക്ക് മറ്റുള്ളവരെ കുറ്റം പറയും, ജീവിത വിജയത്തിന് കഠിനമായ പരിശ്രമം വേണ്ടി വരും, മറ്റുള്ളവരുടെ സ്വകാര്യ രഹസ്യങ്ങള്‍ പരസ്യമാക്കും.

അവിട്ടം: അന്യര്‍ക്ക് വേണ്ടി നഷ്ടം സഹിക്കേണ്ടി വരും, അപകടങ്ങള്‍, പരാശ്രയത്വം, പ്രവര്‍ത്തികള്‍ക്ക് അംഗീകാരം കിട്ടില്ല, അശുഭ വാര്‍ത്തകള്‍ ശ്രവിക്കും, പരാജയ ഭീതി.

ചതയം: ബന്ധുക്കളുമായി കലഹം, തൊഴില്‍ രംഗത്ത് പ്രയാസങ്ങള്‍ കൂടും, സല്‍കീര്‍ത്തിക്ക് കോട്ടം തട്ടും, പൊതുജന പിന്തുണ കുറയും, കള്ളന്‍മാരെ കൊണ്ടുള്ള ഉപദ്രവം വർദ്ധിക്കും.

പൂരുരുട്ടാതി: ധനനേട്ടത്തിന് വേണ്ടി ചെയ്യുന്ന സംഗതികള്‍ പിന്നീട് പ്രയാസങ്ങള്‍ക്ക് കാരണമാകും, ധനനഷ്ടം, രഹസ്യ ജീവിതംകൊണ്ട് പ്രയാസങ്ങൾ, പരീക്ഷണങ്ങളെ നേരിടേണ്ടി വരും.

ഉത്രട്ടാതി : ചെലവിനോടൊപ്പം വരവ് ലഭിക്കാത്തതിനാൽ പ്രയാസങ്ങൾ അനുഭവപ്പെടും, തൊഴില്‍ നഷ്ടം സംഭവിക്കും, മോശം കൂട്ടുകെട്ടുകളില്‍ നിന്നും കഴിയുന്നതും അകന്നു നില്‍ക്കുക.

രേവതി: ചതിവുകളില്‍ നിന്നും പാഠം പഠിച്ചാൽ നന്ന്, വീട് വിട്ട് നില്‍ക്കേണ്ടി വരും, കര്‍മ്മ മേഖലയില്‍ അനിശ്ചതത്വം, യാത്രാക്ലേശം, രഹസ്യങ്ങള്‍ മറ്റുള്ളവരും ആയി പങ്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTROLOGY, YOURS TPOMORROW, JUNE 23
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.