SignIn
Kerala Kaumudi Online
Monday, 29 July 2024 10.25 PM IST

എത്ര നരച്ച മുടിയും കട്ട കറുപ്പാക്കാം; വെറുതെ കളയുന്ന ചിരട്ട മാത്രംമതി,​ ആദ്യ യൂസിൽ തന്നെ ഫലം ഉറപ്പ്

hair

ഇപ്പോൾ പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് നര. വയസാകുമ്പോൾ നര സാധാരണമാണെങ്കിലും ഇന്നത്തെ ജീവിതശെെലി കാരണം നിരവധി പേർക്ക് ചെറുപ്പത്തിൽ തന്നെ അകാലനര ബാധിക്കുന്നു. ഇതിനായി പല മാർഗങ്ങളും ആളുകൾ പരീക്ഷിക്കാറുണ്ട്. വിലകൂടിയ ഡെെയാണ് എല്ലാവരുടെയും അവസാന പരീക്ഷണം.

എന്നാൽ ഇതും വിചാരിച്ച ഫലം തരില്ല, പക്ഷേ വീട്ടിൽ തന്നെ നിങ്ങൾക്ക് ഡെെ നിർമിക്കാൻ കഴിയും. അടുക്കളയിലുള്ള ചില സാധനങ്ങൾ മാത്രമതി ഇതിനായി. മുടി തഴച്ചുവളരാനും നരച്ച മുടി കറുക്കാനും ഉത്തമമാണ് ഈ വിദ്യ. ഇതിനായി വേണ്ടത് ചിരട്ടയാണ്. ആദ്യ യൂസിൽ തന്നെ ഫലം കണ്ടുതുടങ്ങും.

ആവശ്യമായ സാധനങ്ങൾ

1, ചിരട്ട

2. കറ്റാർവാഴ

തയ്യാറാക്കുന്ന വിധം

ഈ ഡെെയ്ക്കായി ആദ്യം ചിരട്ടക്കരി തയ്യാറാക്കണം. അതിനായി കുറച്ച് ചിരട്ട എടുത്ത് അതിന്റെ മുകളിലുള്ള നാരുകൾ നീക്കം ചെയ്യണം. ശേഷം ചിരട്ട കത്തിക്കുക. തീയിട്ട് കത്തിക്കുമ്പോൾ മണ്ണെണ്ണ ഉപയോഗിക്കരുത്. പകരം കർപ്പൂരം ഉപയോഗിക്കാം. കുറച്ച് സമയം കഴിയുമ്പോൾ ചിരട്ട കറുത്ത് വരും. തണുക്കുമ്പോൾ ഇത് മിക്സിയിലിട്ട് പൊടിച്ച ശേഷം അരിച്ചെടുക്കണം. എന്നിട്ട് ഒരു പാത്രത്തിൽ അടച്ച് വയ്ക്കുക. ശേഷം കറ്റാർവാഴയുടെ ജെല്ലും മിക്സിയിലിട്ട് അരച്ച് എടുക്കുക. നേരത്തെ തയ്യാറാക്കി വച്ച ചിരട്ടക്കരിയും കറ്റാ‌ർവാഴ ജെല്ലും നല്ല പോലെ യോജിപ്പിക്കണം. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് നരയുള്ള ഭാഗത്ത് തേയ്ച്ച് പിടിപ്പിക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോഗിക്കാതെ കഴുകി കളയാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DYEHAIR, NATURALLY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.