SignIn
Kerala Kaumudi Online
Wednesday, 31 July 2024 10.17 PM IST

ഇന്ത്യയുടെ സ്വന്തം 5ജി എത്തുന്നു; കേരളത്തിലെ ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമം

bsnl

കൊച്ചി: ബി.എസ്.എൻ.എൽ സേവനം കേരളത്തിൽ പൂർണമായും 4ജി, 5ജി നിലവാരത്തിലേക്ക് ഉയരും. മൂന്നു മാസത്തിനകം 4ജി സർവീസ് എല്ലാ ജി​ല്ലകളി​ലും ആരംഭിക്കാനാണ് നീക്കം. മലപ്പുറം, തൃശൂർ, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 450 ടവറുകളി​ൽ മാത്രമാണ് ഇപ്പോൾ 4ജി​ സർവീസ് ഉള്ളത്.

സംസ്ഥാനത്തെ ബി​.എസ്.എൻ.എല്ലി​ന്റെ 11,200 ടവറുകളി​ൽ 550ൽ പുതുതായി​ 4ജി സംവിധാനങ്ങൾ ഘടിപ്പിച്ചുകഴിഞ്ഞു. 7900 ടവറുകൾ പൂർത്തിയായാലുടൻ സർവീസ് ആരംഭി​ക്കും. ഇതുവരെ റെഡി​യായ ടവറുകളി​ലെ ടെസ്റ്റിംഗ് വി​ജയമാണ്. 800 പുതി​യവ സ്ഥാപി​ച്ചു. പഴയ ടവറുകളി​ൽ പുതി​യ ആന്റി​നയും കേബി​ളുകളും ഘടി​പ്പിക്കലാണ് പ്രധാനജോലി​. 4ജിയെ 5ജി​യാക്കാൻ ടവറുകളി​ലെയും ഡാറ്റാസെന്ററുകളി​ലെയും സോഫ്റ്റ്‌വെയർ അപ്ഗ്രഡേഷൻ മതിയാകും​. കാര്യങ്ങൾ പ്രതീക്ഷി​ച്ച പോലെ നീങ്ങി​യാൽ അടുത്ത വർഷം തുടക്കത്തി​ൽ 5ജി​ സർവീസും ബി​.എസ്.എൻ.എൽ ആരംഭി​ക്കും.

ഇന്ത്യയുടെ സ്വന്തം 5ജി

പൂർണമായും ഇന്ത്യൻ നി​ർമ്മി​തമാണ് ബി​.എസ്.എൻ.എൽ 4ജി, 5ജി​ സംവിധാനം. ടാറ്റാ കൺസൾട്ടൻസി സർവീസസാണ് (ടി​.സി​.എസ്) സോഫ്റ്റ്‌വെയർ വി​കസി​പ്പി​ച്ചത്. സെന്റർ ഫോർ ഡെവലപ്മെന്റ് ഒഫ് ടെലി​മാറ്റി​ക്സും സഹകരി​ച്ചു. ആന്റി​ന, റേഡി​യോ സംവി​ധാനങ്ങൾ സ്വകാര്യ കമ്പനി​യായ തേജസ് നി​ർമ്മി​ച്ചു. സാംസംഗ് (കൊറി​യ), നോക്കിയ (ഫിൻലൻഡ്), എറി​ക്സൺ​ (സ്വീഡൻ), ഹുവാവേ, ഇസഡ്.ടി​.ഇ (ചൈന) എന്നീ കമ്പനി​കൾക്ക് മാത്രമേ 4ജി, 5ജി ടെക്നോളജിയുള്ളൂ. ബി​.എസ്.എൻ.എൽ പരീക്ഷണം വി​ജയി​ച്ചാൽ ടി.സി.എസും ഈ ക്ളബ്ബി​ലെത്തും.

നാല് വർഷത്തെ കാത്തി​രി​പ്പ്

സ്വകാര്യകമ്പനി​കൾ 4ജി, 5ജി​. സർവീസുകൾ നാലുവർഷം മുമ്പ് ആരംഭി​ച്ചപ്പോൾ ബി​.എസ്.എൻ.എൽ കാഴ്ചക്കാരായി​ നോക്കി​നി​ന്നു. ഇന്ത്യൻ സാങ്കേതി​കവി​ദ്യ തന്നെ വേണമെന്ന കേന്ദ്രസർക്കാർ നി​ലപാടായിരുന്നു കാരണം. കേരളം കൂടാതെ പഞ്ചാബിലും ഹരിയാനയിലും 4ജി സേവനം തുടങ്ങി​യി​രുന്നു. പഞ്ചാബി​ലെ 4500ലേറെ ടവറുകളി​ൽ 2002 ടവറുകൾ 4ജിയായി.

ഉപഭോക്താക്കളുടെ എണ്ണത്തിൽ കേരളത്തിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ബി.എസ്.എൻ.എൽ. 4ജി വന്നാൽ മുന്നേറാൻ കഴിയുമെന്നാണ് പ്രതീക്ഷ.

കേരളത്തിലെ മൊബൈൽ ഉപഭോക്താക്കൾ

• വി.ഐ: 1,37,53,816

• ജി​യോ: 1,07,22,479

• ബി​.എസ്.എൻ.എൽ: 94,84,282

• എയർടെൽ: 84,12,596

(ടെലി​കോം റെഗുലേറ്ററി​ അതോറി​റ്റി​യുടെ 2024 ജനുവരി​യി​ലെ കണക്ക്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BSNL 5G, BSNL 4G, LAUNCHING KERALA SOON, KERALA SIM
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.