SignIn
Kerala Kaumudi Online
Wednesday, 31 July 2024 11.35 PM IST

വീടിന്റെ ഈ ഭാഗത്ത് മൂങ്ങയെ കണ്ടിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ ഇക്കാര്യം സംഭവിക്കുന്നതിന്റെ സൂചനയാണത്

owl

മലയാളികൾ പൊതുവെ ശകുനങ്ങളിൽ വിശ്വസിക്കുന്നവരാണ്. ഭാവിയെ മുൻകൂട്ടി പ്രവചിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു പ്രതിഭാസമാണ് ശകുനം. ഇത് പലപ്പോഴും വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണെന്ന് വിശ്വസിക്കപ്പെടുന്നു. മൃഗങ്ങളെയും പക്ഷികളെയുമൊക്കെ കാണുന്ന സമയം, സന്ദർഭം എന്നിവ വച്ച് നല്ല ശകുനം മോശം ശകുനം എന്നിങ്ങനെ കണക്കാക്കുന്നു.

അത്തരത്തിൽ മൂങ്ങയെ കാണുന്നതും ശകുനവുമായി ബന്ധപ്പെടുത്താറുണ്ട്. ഹിന്ദുമതത്തിൽ മൂങ്ങയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളുണ്ട്. ഇത്തരം കാര്യങ്ങൾ എവിടെയും എഴുതിവച്ചിട്ടില്ലെങ്കിലും പണ്ടുമുതൽക്കേ നിലനിന്നുവരുന്ന വിശ്വാസങ്ങളാണ് ഇവ. അവ എന്തൊക്കെയാണെന്ന് നോക്കാം.

വീട്ടിൽ മൂങ്ങ വന്നാൽ അവിടെ സാമ്പത്തിക,​ സ്വത്ത്,​ ബന്ധപ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വാസം. മൂങ്ങ വീടിന്റെ ബാൽക്കണിയിലോ മേൽക്കൂരയിലോ ഇരുന്ന് ശബ്‌ദം ഉണ്ടാക്കിയാൽ കുടുംബത്തിലെ ഒരു പ്രധാന അംഗത്തിന്റെ മരണം വളരെ വേഗം സംഭവിക്കാമെന്നും വിശ്വാസമുണ്ട്.

ഇടത് വശത്ത് മൂങ്ങയെ കാണുന്നത് അല്ലങ്കിൽ അതിന്റെ ശബ്ദം കേൾക്കുന്നന്നത് നല്ലതും ഭാഗ്യവും ആയി കണക്കാക്കപ്പെടുന്നു. പിന്നിൽ മൂങ്ങയെ കാണുന്നതും ഭാഗ്യമാണ്. ഒരാൾ യാത്ര ചെയ്യുമ്പോൾ മൂങ്ങ കരഞ്ഞ് ശബ്ദമുണ്ടാക്കുന്നുവെങ്കിൽ അത് ശുഭമായി കണക്കാക്കപ്പെടുന്നു. യാത്രക്കിടെ മൂങ്ങയുടെ ശബ്ദം കേട്ടാൽ നിങ്ങളുടെ മോഹങ്ങൾ നിറവേറ്റപ്പെടുമെന്നാണ് അർത്ഥം.

മൂങ്ങ മരണവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെങ്കിലും അവയെ പലപ്പോഴും ദുശ്ശകുനമായി കണക്കാക്കുന്നു. മൂങ്ങകൾക്ക് പ്രേതങ്ങളെ കാണാൻ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ ഒരു മൂങ്ങ താമസിക്കുന്ന ഏതെങ്കിലും വീടും കളപ്പുരയും ദുഷ്‌ടശക്തികളുടെ വാസസ്ഥമാകാൻ സാദ്ധ്യയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OWLS
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.