SignIn
Kerala Kaumudi Online
Tuesday, 09 July 2024 2.21 PM IST

പ്രിയതമന്റെ ഓർമ്മകളുമായി കൊല്ലം സുധിയുടെ ഭാര്യ രേണു അഭിനയ രംഗത്തേക്ക്

renu-sudhi-

അകാലത്തിൽ വിട പറഞ്ഞ മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു അഭിനയരംഗത്തേക്ക്. കൊച്ചിൻ സംഗമിത്രയുടെ ഇരട്ട നഗരം എന്ന നാടകത്തിൽ കോളേജ് വിദ്യാർത്ഥിനിയായാണ് രേണു അഭിനയ രംഗത്തേക്ക് എത്തുന്നത് . റിഹേഴ്സൽ അടുത്ത ആഴ്ച ആരംഭിക്കും. ആഗസ്റ്റ് ആദ്യവാരം നാടകം അവതരിപ്പിച്ചുതുടങ്ങും.

അഭിനയവും നൃത്തവും ഏറെ ഇഷ്ടമാണെന്ന് രേണു പറയുന്നു. മുൻപ് ഒരു ആൽബത്തിൽ അഭിനയിച്ചിട്ടുണ്ട്. സ്കൂൾ പഠനകാലത്ത് നാടകത്തിൽ വേഷമിട്ടു. നൃത്തവും ഇഷ്ടമാണ്. നിർമ്മാണത്തിലിരിക്കുന്ന സിനിമയിൽ ഒരുവേഷം ചെയ്യുന്നുണ്ടെന്നും രേണു പറഞ്ഞു

വാകത്താനം പുതുക്കാട്ടിൽ തങ്കച്ചൻ- കുഞ്ഞൂഞ്ഞമ്മ ദമ്പതികളുടെ രണ്ട് പെൺമക്കളിൽ ഇളയവളാണ് രേണു. 2017 മേയിലായിരുന്നു കൊല്ലം സുധിയുമായുള്ള രേണുവിന്റെ വിവാഹം. 2023 ജൂൺ അഞ്ചിനാണ് തൃശൂർ കയ്‌പ്പമംഗലം പറമ്പിക്കുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ സുധി മരിച്ചത്. സുധിയുടെ വിയോഗം മൂലം ഉണ്ടായ ആഘാതത്തിൽ നിന്ന് മെല്ലെ കരകയറുകയാണ് രേണുവും രണ്ടുമക്കളും. സുധിയുടെ ഓർമ്മകൾ പങ്കുവച്ച് സമൂഹ മാദ്ധ്യമങ്ങളിൽ സജീവമാണ് രേണു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOLLAM SUDHI, RENU SUDHI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.