പാനൂർ: പാനൂരിനടുത്ത് കണ്ടോത്തും ചാലിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ സ്ഫോടനമുണ്ടായി. ഏറു പടക്കം പൊട്ടിയതാണെന്നാണ് പൊലീസ് നിഗമനം. വലിയ പറമ്പത്ത് മുക്കിലെ റോഡിലാണ് സ്ഫോടനമുണ്ടായത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ് സ്ഫോടനം നടന്നതിന്റെ അവശിഷ്ടങ്ങൾ ശേഖരിച്ചു. അതേസമയം ന്യൂമാഹി പെരിങ്ങാടി മങ്ങാട് ബൈപാസിലെ അണ്ടർ ബ്രിഡ്ജിന് സമീപം മണ്ട ബസാറിൽ കണ്ടെത്തിയത് സ്റ്റീൽ ബോംബ് അല്ലെന്ന് തെളിഞ്ഞു. ബോംബ് സ്ക്വാഡിന്റെ പരിശോധനയിൽ സ്റ്റീൽ പാത്രത്തിനകത്ത് പൂഴിനിറച്ചിരിക്കുകയാണെന്ന് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |