റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 ജൂൺ 25 - 1199 മിഥുനം 11 ചൊവ്വാഴ്ച. (മദ്ധ്യാഹ്ന ശേഷം 2 മണി 32 മിനിറ്റ് 6 സെക്കന്റ് വരെ തിരുവോണം നക്ഷത്രം ശേഷം അവിട്ടം നക്ഷത്രം)
അശ്വതി: ഗൃഹം നവീകരിക്കും, പുതുവസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങും, പിതൃസ്ഥാനീയര്‍ക്ക് ഗുണാനുഭവങ്ങള്‍.
ഭരണി: പ്രശ്നങ്ങളെ അതിജീവിക്കുന്നതിനും പുതിയ ജീവിതമാര്ഗങ്ങള് കണ്ടെത്താനും സാധിക്കും, വിവാഹാലോചനകള്‍ തീരുമാനിക്കപ്പെടും.
കാർത്തിക: ഉയര്‍ച്ചകള്‍ കൈവരിക്കും, ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യും, ഏവരുടേയും പ്രശംസനേടും.
രോഹിണി: യാത്രയില്‍ കാര്യനേട്ടങ്ങള്‍ കൈവരിക്കും വിവാഹ അന്വേഷണം നടത്തുന്നവര്‍ക്ക് മംഗല്യം സിദ്ധിക്കുന്ന അവസരമാണ്.
മകയിരം: ഭവനത്തില്‍ സമാധാനം കുറയും ദുര്‍ചിലവുകള്‍ അനുഭവപ്പെടാം, പൊതുകാര്യങ്ങള്‍ക്ക് ഇടപെട്ട് ദുഷ്പേര്
, ഉദ്യോഗത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ സാധിക്കും.
തിരുവാതിര: വിഷാഗ്നി ഭയത്തിനിടയായേക്കാം, ക്ഷതപതന ദുരിതങ്ങള്‍, വിവാഹാലോചനകള്‍ മാറ്റിവയ്ക്കാനിടയാകും, ജീവിതത്തില്‍ വഴിത്തിരിവായേക്കാവുന്ന ഒരു പുതിയ ബന്ധം ഉണ്ടാകും.
പുണർതം: കടബാദ്ധ്യതകള്‍ മാനസിക സംഘര്‍ഷത്തിനിടയാക്കും, യാത്ര താമസിക്കുകയോ മുടങ്ങുകയോ ചെയ്യും,സഹോദര ഭാഗത്തു നിന്നും മനക്ലേശം.
പൂയം: തൊഴില്‍രംഗത്ത് ഉയര്‍ച്ച അംഗീകാരം എന്നിവ ലഭിക്കും, ഭൂമിയില്‍നിന്നും ആദായം വര്‍ദ്ധിക്കും, ദൈവികകാര്യങ്ങള്‍ നടത്തുവാന്‍ അവസരം വര്‍ദ്ധിക്കും.
ആയില്യം: കുടുംബത്തില്‍ ശുഭകാര്യങ്ങള്‍ നടക്കും, കേസുകള്‍, ശത്രുത എന്നിവ സംഭവിക്കാതിരിക്കുവാന്‍ കൂടുതല്‍ ശ്രദ്ധിക്കണം, തൊഴിലനുഷ്ഠിക്കുന്നവർക്ക് ഗുണകരമായ സമയം.
മകം: വാണിജ്യം, വ്യവസായം എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണപ്രദമായ ദിനം, സുഗന്ധ ദ്രവ്യങ്ങള്‍, അലങ്കാര വസ്തുക്കള്‍ എന്നിവ ലഭിക്കും.
പൂരം: സന്താനങ്ങളില്‍ നിന്നും സന്തോഷം വര്‍ദ്ധിക്കും, വിദ്യാഭ്യാസ പുരോഗതി, എല്ലാ രംഗത്തും വിജയം.
ഉത്രം: ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. പുതിയ സംരഭങ്ങള്‍ തുടങ്ങാനുള്ള തീരുമാനം ഉണ്ടാകും, മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും.
അത്തം: ശത്രുശല്യം കുറയും, ആര്‍ഭാടമായ ജീവിതസൗകര്യം വന്നുചേരും, സ്ഥാനക്കയറ്റം ലഭിക്കും, രോഗദുരിതങ്ങള്ക്ക് ശമനം കണ്ടുതുടങ്ങും.
ചിത്തിര: മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങള്‍ പുനരാരംഭിക്കും, പൊതുജന സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും.
ചോതി: സര്‍ക്കാര്‍ അംഗീകാരങ്ങള്‍ ലഭിക്കാനിടയാകും, ദാമ്പത്യസുഖം ലഭിക്കും, തൊഴിലില്‍ അഭിവൃദ്ധിയുണ്ടാകും.
വിശാഖം: ഒന്നിലധികം വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരും. വസ്തു സംബന്ധമായ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. അസ്വസ്ഥതകള്‍ മാറിത്തുടങ്ങും.
അനിഴം: പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, സ്നേഹ ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കും, ബന്ധുക്കള്‍ സ്നേഹത്തോടെ പെരുമാറും.
തൃക്കേട്ട: സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, പങ്കാളിയുടെ ഭാഗത്തുനിന്നും സാമ്പത്തികമായ സഹായങ്ങള്‍ വസ്തുവകകള്‍ എന്നിവ വന്നു ചേരും.
മൂലം: ശാരീരികപ്രശ്നങ്ങള്‍ അലട്ടും, വളരെ സൂക്ഷിച്ചില്ലെങ്കില്‍ അമിതമായ ധനചെലവ്, കാര്യങ്ങള്‍ക്ക് തടസം നേരിടും, വസ്തു തര്‍ക്കം.
പൂരാടം: ശസ്ത്രക്രിയയിലോ മറ്റെന്തെങ്കിലും അശ്രദ്ധയിലോ ശരീരത്തിന് മുറിവ് സംഭവിക്കാം,
സഹോദരപക്ഷത്തു നിന്നും അകല്‍ച്ച.
ഉത്രാടം: സഹപ്രവര്‍ത്തകര്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും, മുന്‍കോപവും പിടിവാശിയും കുടുംബത്തിലും ജോലിസ്ഥലത്തും പ്രശ്നങ്ങള്‍ ഉണ്ടാക്കും.
തിരുവോണം: അപ്രതീക്ഷിതമായി ധനലാഭം, അപകട സാദ്ധ്യത ഉള്ളതിനാല്‍ അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കണം.
അവിട്ടം: മാതാവില്‍ നിന്നും മനപ്രയാസ്സം, ബന്ധുജനങ്ങളില് നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നേക്കും, ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാന്‍ പ്രയാസപ്പെടും.
ചതയം: രക്തദൂക്ഷ്യമായ അസുഖങ്ങള്‍ അലട്ടുവാന്‍ സാദ്ധ്യത, ദാമ്പത്യ ജീവിതത്തിൽ അപ്രതീക്ഷിത പ്രയാസങ്ങള്‍, പണത്തിന് ക്ലേശം വരും.
പൂരുരുട്ടാതി: വിദ്യാഭ്യാസം തൊഴില്‍ എന്നീ രംഗത്ത് ഗുണം കൈവരിക്കും, പ്രേമവിവാഹം തീരുമാനമാകും, പിണങ്ങി നിന്ന ദമ്പതികള്‍ യോജിപ്പിലാകും.
ഉത്തൃട്ടാതി: കല്യാണ വിഷയത്തില്‍ അനുകൂലമായ തീരുമാനങ്ങള്‍, വിദ്യാഭ്യാസ രംഗത്ത് നല്ല പുരോഗതി, യാത്രയ്ക്ക് അനുയോജ്യമായ സമയം.
രേവതി: വാഹനയാത്ര ശ്രദ്ധിക്കണം, കുടുംബാംഗങ്ങളോട് പരുഷമായ വാക്കുകള്‍ ഉപയോഗിക്കും, ആരോഗ്യപരമായി ബുദ്ധിമുട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |