ഗയാന: ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോല്‍വി വഴങ്ങിയതിന്റെ ക്ഷീണം തീര്‍ക്കുന്ന തകര്‍പ്പന്‍ ഇന്നിംഗ്‌സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കത്തിക്കയറിയപ്പോള്‍ ഓസീസിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് ആണ് ഇന്ത്യ അടിച്ചെടുത്തത്.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത മിച്ചല്‍ മാര്‍ഷിന്റെ തീരുമാനം തെറ്റെന്ന് രോഹിത് ശര്‍മ്മ തെളിയിച്ചു. 41 പന്തുകളില്‍ എട്ട് സിക്‌സറുകളും ഏഴ് ഫോറും ഉള്‍പ്പെടെ നേടി ഇന്ത്യന്‍ നായകന്‍ കളം നിറഞ്ഞപ്പോള്‍ സെഞ്ച്വറിക്ക് വെറും എട്ട് റണ്‍സ് അകലെ 92 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിരുന്നു.
ഒരുപക്ഷേ രോഹിത് ശര്‍മ്മ നല്‍കിയ തുടക്കം മറ്റുള്ളവര്‍ക്ക് മുതലാക്കാന്‍ കഴിഞ്ഞെങ്കില്‍ ഇന്ത്യയുടെ സ്‌കോര്‍ ഇനിയും ഉയരുമായിരുന്നു. 12.2 ഓവറില്‍ രോഹിത് പുറത്താകുമ്പോള്‍ 127 റണ്‍സ് ഇന്ത്യ നേടിയിരുന്നു. എന്നാല്‍ അവശേഷിച്ച 7.4 ഓവറില്‍ 78 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളൂ. അവസാന 5.3 ഓവറില്‍ നേടിയതാകട്ടെ വെറും 56 റണ്‍സും.
സൂപ്പര്‍ താരം വിരാട് കൊഹ്ലി 0(5) ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. റിഷഭ് പന്ത് 15(14), ശിവം ദൂബെ 28(22), എന്നവര്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടി. സൂര്യകുമാര്‍ യാദവ് 31(160, ഹാര്‍ദിക് പാണ്ഡ്യ 27*(17) രവീന്ദ്ര ജഡേജ 9*(5) എന്നിങ്ങെനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. മിച്ചല്‍ സ്റ്റാര്‍ക്, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവര്‍ രണ്ട് വിക്കറ്റും ഹേസില്‍വുഡ് ഒരു വിക്കറ്റും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |