
മെൽബൺ: 25-ാംഗ്രാൻസ്ലാം കരീടം സ്വപ്നംകണ്ടെത്തിയ സെർബ് സെൻസേഷൻ നൊവാക്ക് ജോക്കോവിച്ചിനെ വീഴ്‌ത്തി, സ്‌പെയിനിന്റെ ലോക ഒന്നാംനമ്പർ താരം കാർലോസ് അൽക്കാരസ് കരിയറിലെ ആദ്യ ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിൽ മുത്തമിട്ടു. കായികലോകം ആകാംഷയോടെ ഉറ്റുനോക്കിയ ഫൈനലിൽ ആദ്യ സെറ്റ് നഷ്ടമാക്കിയഷേമാണ് തുടരെ മൂന്ന് സെറ്റുകൾ സ്വന്തമാക്കി അൽക്കാരസ് ചരിത്ര ജയം നേടിയത്. സ്കോർ: 2-6,6-2,6-3,7-5. ഓസ്ട്രേലിയൻ ഓപ്പൺ കിരീട നേട്ടത്തോടെ കരിയസ്ലാം (എല്ലാ ഗ്രാൻസ്ലാം കിരീടങ്ങളും സ്വന്തമാക്കുക) സ്വന്തമക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡും 22കാരനായ അൽക്കാരസ് സ്വന്തമാക്കി.
പ്രായം നമിച്ച പ്രതിഭയെന്ന് വിശേഷിപ്പിക്കാവുന്ന 38കാരനായ ജോക്കോവിച്ചിനോട് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് അൽക്കാരസ് ജയിച്ചു കയറിയത്.
7-അൽക്കാരസിന്റെ ഏഴാം ഗ്രാൻസ്ലാം കിരീട നേട്ടവും കന്നി ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടവുമാണ് ഇന്നലെ നേടിയത്.ഫ്രഞ്ച് ഓപ്പൺ (2024,25), വിംബിൾഡൺ (2023,24), യു.എസ് ഓപ്പൺ (2022,25) എന്നീ ഗ്രാൻസ്ലാം കിരീടങ്ങൾ താരം രണ്ട് തവണ വീതം നേടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |