SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.10 PM IST

അജിത് പവാറിന്റെ സംസ്കാര ചടങ്ങിനിടെ മോഷണം

Increase Font Size Decrease Font Size Print Page
f

മുംബയ്: ബാരാമതിയിൽ അജിത് പവാറിന്റെ സംസ്കാര ചടങ്ങിനെത്തിയവരുടെ ലക്ഷക്കണക്കിന് രൂപയുടെ സ്വർണം മോഷണം പോയതായി പരാതി. ജനുവരി 28നുണ്ടായ വിമാനാപകടത്തിലാണ് അജിത് മരിച്ചത്. അപകടത്തിന്റെ പിറ്റേന്നായിരുന്നു സംസ്ഥാന ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്കാരം. ഈ അവസരത്തിലാണ് മോഷ്ടാക്കൾ 15 ഓളം സ്വർണമാലകൾ കവർന്നത്. വിലാപയാത്രയ്ക്ക് ഒപ്പം സഞ്ചരിച്ചവരുടെ പക്കൽ നിന്നും 30 ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. അതേസമയം,മോഷണത്തിനിടെ കുറച്ചുപേരെ പ്രവർത്തകർ കയ്യോടെ പിടികൂടി പൊലീസിൽ ഏല്പിച്ചു. സംസ്കാര ചടങ്ങിലേക്ക് എത്തിയ ജനങ്ങളെ നിയന്ത്രിക്കാനായി 8000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്. എന്നിട്ടും മോഷണം നടന്നത് പൊലീസിനു നാണക്കേടായിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മോഷണക്കേസിലെ പ്രതികളെ പിടികൂടി ചോദ്യം ചെയ്തു. വിലാപയാത്രയ്ക്കിടെ മോഷണം തകൃതിയായി നടന്നതിൽ പാർട്ടി നേതാക്കളും അമർഷം പങ്കുവച്ചിട്ടുണ്ട്.

ദുരൂഹത ആരോപിച്ച്

പ്രതിപക്ഷകക്ഷികൾ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) അദ്ധ്യക്ഷനുമായിരുന്ന അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷകക്ഷികളായ ശിവസേനയും കോൺഗ്രസും രംഗത്ത്. അപകടത്തിന്റെ സാഹചര്യങ്ങൾ ചോദ്യം ചെയ്തും ഗൂഢാലോചന ആരോപിച്ചുമാണ് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. രണ്ട് പ്രധാന എൻ.സി.പി വിഭാഗങ്ങൾ തമ്മിലുള്ള ഏകീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നകത്തിനിടെയാണ് അപകടം.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY