തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ അധികനിക്ഷേപം കൺസോർഷ്യം രൂപീകരിച്ച് വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് ആലോചനയിലുണ്ടെന്ന് മന്ത്രി വി.എൻ.വാസവൻ നിയമസഭയെ അറിയിച്ചു. മൂന്ന് സഹകരണസംഘങ്ങൾ ഉത്പാദിപ്പിച്ച മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഇന്ന് വിദേശത്തേക്ക് കയറ്റി അയയ്ക്കും. കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരിൽ വീടില്ലാത്തവർക്ക് കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ച് നൽകുന്നത് പരിഗണിക്കും.
227 സഹകരണ സംഘങ്ങളിൽ നിക്ഷേപത്തട്ടിപ്പുകളും സാമ്പത്തിക ക്രമക്കേടുകളും കണ്ടെത്തി. ക്രമക്കേടുകളോ വീഴ്ചകളോ ശ്രദ്ധയിൽപ്പെട്ടാൽ സഹകരണ നിയമപ്രകാരം നടപടി സ്വീകരിക്കുകയും നിക്ഷേപം തിരികെ നൽകുന്നതിന് ബന്ധപ്പെട്ട സംഘങ്ങൾക്ക് നിർദ്ദേശം നൽകുകയും ചെയ്യുന്നുണ്ട്. കയർ മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും ജീവിത നിലവാരത്തിനുതകുന്ന തരത്തിൽ സേവന വേതന വ്യവസ്ഥ ഉറപ്പാക്കുന്നതിന് നടപടികൾ പൂർത്തീകരിച്ച് വരുന്നതായി മന്ത്രി പി.രാജീവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |