മാറി വരുന്ന കാലാവസ്ഥ കാരണം പല തരത്തിലുള്ള ചർമ പ്രശ്നങ്ങളാണ് ഭൂരിഭാഗംപേരും അനുഭവിക്കുന്നത്. മുഖക്കുരു, കരിവാളിപ്പ്, കണ്ണിന് ചുറ്റുമുള്ള കറുപ്പ് തുടങ്ങിയ പ്രശ്നങ്ങൾ വന്നുകഴിഞ്ഞാൽ മാറ്റിയെടുക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. പലരും യബട്യൂബിൽ പറയുന്നത് കണ്ടും അല്ലാതെയും പരീക്ഷണങ്ങൾ നടത്തുന്നുണ്ടാവും. എന്നാൽ, മൂന്ന് ദിവസത്തിനുള്ളിൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറ്റുന്ന ഒരു ക്രീം വീട്ടിൽ തന്നെ തയ്യാറാക്കാം. ഇത് മുഖത്ത് മാത്രമല്ല, ശരീരത്തിന്റെ എല്ലാ ഭാഗത്തും ഉപയോഗിക്കാവുന്നതാണ്.
ആവശ്യമായ സാധനങ്ങൾ
കാരറ്റ് - 2 എണ്ണം
കോൺഫ്ലോർ - 1 ടേബിൾ സ്പൂൺ
കറ്റാർവാഴ ജെൽ - 2 ടേബിൾ സ്പൂൺ
ആൽമണ്ട് ഓയിൽ - 6 തുള്ളി
വൈറ്റമിൻ ഇ കാപ്സ്യൂൾ - 2 എണ്ണം
തയ്യാറാക്കുന്ന വിധം
കാരറ്റ് അരച്ച് ജ്യൂസെടുക്കുക. അതിലേക്ക് കോൺഫ്ലോർ ചേർത്ത് നന്നായി യോജിപ്പിച്ച് ഡബിൾ ബോയിൽ ചെയ്ത് ക്രീം രൂപത്തിലാക്കുക. തണുക്കുമ്പോൾ ഇതിലേക്ക് കറ്റാർവാഴ ജെൽ, ആൽമണ്ട് ഓയിൽ, വൈറ്റമിൻ ഇ കാപ്സ്യൂൾ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു ബോട്ടിലിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക.
ഉപയോഗിക്കേണ്ട വിധം
രാത്രി മുഖം നന്നായി വൃത്തിയാക്കിയ ശേഷം ഈ ക്രീം പുരട്ടിക്കൊടുക്കുക. 20 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്. ശേഷം ഒരു മോയ്സ്ചറൈസർ കൂടി പുരട്ടാൻ മറക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |