SignIn
Kerala Kaumudi Online
Friday, 12 July 2024 8.12 AM IST

കൊട്ടുകാളി മുത്തമിട്ടു, അന്ന ബെന്നും

anna-ben

റൊമാനിയയിലെ ട്രാൻസിൽ വാനിയ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ മാറ്രുരച്ച കൊട്ടുകാളിഎന്ന ഇന്ത്യൻ ചിത്രം പ്രത്യേക ജൂറി പുരസ്കാരം കരസ്ഥമാക്കിയതിന്റെ ആഹ്ളാദം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് മലയാളത്തിന്റെ പ്രിയ താരം അന്ന ബെൻ. മനോഹരമായ കഥാപാത്രത്തെ ലഭിച്ചതിന്റെ സന്തോഷവും അന്നയുടെ വാക്കുകളിൽ നിറയുന്നു. സംവിധായകൻ പി.എസ് വിനോദ് രാജ്, കോ പ്രൊഡ്യൂസർ കലൈ അരസ് എന്നിവരോടൊപ്പമുള്ള ചിത്രമാണ് അന്ന പങ്കുവച്ചത്. അന്ന ബെന്നിന്റെ തമിഴ് അരങ്ങേറ്റമായ കൊട്ടുകാളിയിൽ സൂരി ആണ് നായകൻ.

പി.എസ്. വിനോദ് രാജ് സംവിധാനം ചെയ്ത കൊട്ടുകാളി എഴുപത്തിനാലാമത് ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ ഇടംപിടിച്ച രണ്ട് ഇന്ത്യൻ സിനിമകളിൽ ഒന്നാണ്. ബെർലിൻ ഫിലിം ഫെസ്റ്റിവലിലായിരുന്നു പ്രീമിയർ. 2022 ൽ ഒാസ്കാർ അവാർഡിനായുള്ള ഇന്ത്യയുടെ ഒൗദ്യോഗിക എൻട്രിയായ കൂഴങ്കല്ല് ഒരുക്കിയ സംവിധായകനാണ് പി.എസ്. വിനോദ് രാജ്. നടൻ ശിവകാർത്തികേയനാണ് കൊട്ടുകാളിയുടെ നിർമ്മാതാവ്. സിനിമയിൽ വേറിട്ട ഗെറ്റപ്പിലാണ് അന്ന ബെൻ എത്തുന്നത്.ഇന്ന് തിയേറ്ററിൽ എത്തുന്ന കൽക്കി 2898 എഡി എന്ന ചിത്രത്തിലൂടെ അന്ന തെലുങ്ക് അരങ്ങേറ്റം നടത്തുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.