റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 ജൂൺ 28 - 1199 മിഥുനം 14 വെള്ളിയാഴ്ച ( പുലർന്ന ശേഷം 10 മണി 10 മിനിറ്റ് 15 സെക്കന്റ് വരെ പൂരുരുട്ടാതി നക്ഷത്രം ശേഷം ഉത്രട്ടാതി നക്ഷത്രം )
അശ്വതി : കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം, പ്രശ്നങ്ങളിലും വാഗ്ദ്വാനങ്ങളിലും അകപ്പെടരുത്, ദാമ്പത്യത്തില്‍ അകല്‍ച്ചകള്‍, ആരോഗ്യകാര്യത്തില്‍ കൂടുതലായി ശ്രദ്ധിക്കുക.
ഭരണി : ഔഷധം ഉപയോഗിക്കേണ്ടി വരും, ആഡംബരത്തിനായി പണം ചെലവഴിക്കും, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും.
കാര്‍ത്തിക : ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം, മുന്‍കോപം നിയന്ത്രിക്കണം, ദേഹ ദുരിതത്തിനു സാദ്ധ്യത, ജലം,അഗ്നി ഇവ സൂക്ഷിക്കണം, കര്‍മ്മരംഗത്ത് കരുതല്‍ ആവശ്യം.
രോഹിണി : ബന്ധങ്ങള്‍ വഷളാകാതിരിക്കാന്‍ ശ്രദ്ധിക്കണം, മനസിന്റെ തെറ്റായ ധാരണകള്‍ അബദ്ധങ്ങളുണ്ടാക്കും, സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്.
മകയിരം : ശുഭകാര്യങ്ങള്‍ നടക്കും, തൊഴിലിലും ബിസിനസിലും നേട്ടം, പ്രതീക്ഷിച്ചതിലുപരി സാമ്പത്തിക നേട്ടമുണ്ടാകും, അധിക്ഷേപങ്ങളെ അതിജീവിക്കും.
തിരുവാതിര : ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം, വിവാഹാലോചന തീരുമാനത്തിലെത്തും, ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും, വിരോധികളുമായി അടുക്കും.
പുണര്‍തം : അഭിമാനകരമായ സംഗതികള്‍ സംഭവിക്കും, വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി, കലാ രംഗത്തുള്ളവര്‍ക്ക് നേട്ടത്തിന്റെ സമയം, ദാമ്പത്യബന്ധം ദൃഢമാകും.
പൂയം : പ്രലോഭനങ്ങളില്പ്പെടില്ല, പ്രതീക്ഷിക്കാത്ത സമയത്ത് ധനലാഭം ഉണ്ടാകും, വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, വിദേശത്ത് മെച്ചപ്പെട്ട ജോലി സാധ്യതകൾ തെളിയും.
ആയില്യം : അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും, അഭീഷ്ടസിദ്ധി കൈവരും, വിദേശയാത്രയ്ക്ക് അവസരം ലഭിക്കും, ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കും.
മകം : ധനപരമായ കാര്യങ്ങളില്‍ വിജയം, പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥാനമാനങ്ങളും അംഗീകാരങ്ങളും ലഭിക്കും, വ്യാപാരികള്‍ക്ക് വളരെ നേട്ടങ്ങള്‍.
പൂരം : കൂടുതല്‍ ആദായം നേടും, വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനം, പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും, കുടുംബ ജീവിത്തിലുള്ള സ്വരചേര്‍ച്ചയില്ലായ്മ മാറും.
ഉത്രം : സഹായികള്‍ ശത്രുക്കള്‍ ആകും, ധനത്തിന്റെ കാര്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണം, പ്രതീക്ഷിച്ച അനുഭവഫലം ഉണ്ടാവുകയില്ല, വാഗ്വാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കണം.
അത്തം : തെറ്റിദ്ധാരണകള്‍ വന്നുഭവിക്കും, സഹപ്രവര്‍ത്തകരുമായി അകല്‍ച്ചയുണ്ടാകും, വിശ്വാസവഞ്ചന നേരിടേണ്ടി വരും, എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തണം.
ചിത്തിര : ധനമിടപാടുകളില്‍ സൂക്ഷ്മത പാലിക്കുക, ചുമതലകള്‍ അന്യരെ ഏല്‍പ്പിക്കരുത്, വാഹനം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക.
ചോതി : പണം കടം കൊടുക്കരുത്. ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കരുത്, ധനമിടപാടുകള്‍ ശ്രദ്ധിച്ച് നടത്തുക, നൂതനസംരംഭങ്ങള്‍ക്ക് പ്രാരംഭ തടസങ്ങള്‍ ഉണ്ടാകും.
വിശാഖം : സംസാരം വളരെ നിയന്ത്രിക്കണം, മാതാവിനും പിതാവിനും രോഗങ്ങള്‍, യാത്രയില്‍ ദുരിതാനുഭവങ്ങള്‍. വ്യാപാരികള്‍ക്ക് വിദേശ ബന്ധം ലഭിക്കും.
അനിഴം : ശത്രുക്കള്‍ മിത്രങ്ങള്‍ ആകും, കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും, മറ്റുള്ളവര്‍ക്ക് അസൂയ തോന്നുന്ന കാര്യങ്ങള്‍ സംഭവിക്കും, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയം.
കേട്ട : ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും.ദാമ്പത്യസുഖം, സന്താനസൗഖ്യം, സങ്കല്പങ്ങള് യാഥാര്‍ഥ്യമാകും, വാഹനം മാറ്റി വാങ്ങുന്നതിന് തീരുമാനിക്കും.
മൂലം : വസ്തു വാഹനാദി ലാഭവും, യാത്രാഗുണവും, മറ്റുള്ളവരുടെ ആദരവിന് പാത്രമാകും, ആഗ്രഹങ്ങള്‍ നിറവേറും, ധനപരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.
പൂരാടം : ഉന്നതവ്യക്തികളുമായി പരിചയപ്പെടും, കുടുംബത്തിലെ അന്തരീക്ഷം ആശ്വാസത്തിന് വഴിയൊരുക്കം, ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിചാരിക്കുന്ന വിധം നടപ്പിലാക്കും.
ഉത്രാടം : സ്വരച്ചേര്‍ച്ച ഇല്ലായമക്ക് പരിഹാരം ഉണ്ടാവും, ഒരു അപൂര്‍വ സൗഹൃദമോ ആത്മബന്ധമോ ഉണ്ടാകും, നിര്‍ത്തിവച്ച കര്‍മപദ്ധതികള്‍ പുനരാരംഭിക്കും, ഉദ്യോഗം തിരികെ ലഭിക്കും.
തിരുവോണം : കുടുംബത്തില്‍ സ്ത്രീകള്‍ക്ക് അംഗീകാരം. ഉദ്ദിഷ്ടകാര്യലാഭം, ധനപ്രാപ്തി, ദൈവാനുകൂല്ല്യം, മറ്റുള്ളവരുടെ ആദരവ് നേടും, ശത്രുക്കളുമായി ഒത്തു തീര്‍പ്പിലെത്തും.
അവിട്ടം : കുടുബാംഗങ്ങള്‍ സ്നേഹത്തോടെ പെരുമാറും,സന്താന ഭാഗ്യം,ഉണ്ടായിരുന്ന ക്ലേശങ്ങള്‍ മാറും, വ്യവഹാരവിജയം, ബന്ധു ബലം വർദ്ധിക്കും, ഉന്മേഷം ഉണ്ടാകും, ബിസ്സിനസ്സില്‍ അഭിവൃദ്ധി.
ചതയം : ദാമ്പത്യം സുഖപ്രദം, ചിരകാലാഭിലാഷം പൂവണിയും, പല രീതിയിലും ധനം വന്നു ചേരും. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍, അപ്രതീക്ഷിതവും അനുകൂലവുമായ ചില സംഭവങ്ങള്‍ നടക്കും.
പൂരുരുട്ടാതി : അനാവശ്യ പ്രശ്നങ്ങളില്‍ ചാടാന്‍ സാധ്യതയുണ്ട്, പണം ചിലവഴിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തും, ബന്ധുക്കള്‍ ശത്രുക്കളെ പോലെ പെരുമാറും.
ഉത്രട്ടാതി : കോടതിനടപടികള്‍ നേരിടേണ്ടി വരും, ജോലിസ്ഥലത്ത് ശത്രുക്കളുടെ ഉപദ്രവം, തേന്‍ പുരട്ടിയ വാഗ്ദാനങ്ങളില്‍ വീണുപോകരുത്.
രേവതി : ഗൃഹത്തില്‍ അസ്വസ്ഥതകള്‍, കലഹം, അശ്രദ്ധമൂലം കുഴപ്പങ്ങള്‍ക്ക് സാദ്ധ്യത, ധനപരമായ ഇടപാടുകള്‍ കരുതലോടെ നടത്തുക, സ്ത്രീകളുമായി ഇടപെടുമ്പോള്‍ ജാഗ്രതപാലിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |