SignIn
Kerala Kaumudi Online
Sunday, 14 July 2024 2.01 AM IST

11 നക്ഷത്രക്കാർക്ക് ശനിയാഴ്‌ച മുതൽ രാജയോഗം, ആഗ്രഹിച്ചതെല്ലാം നിങ്ങളെ തേടിയെത്തും

astrology

ജ്യോതിഷപ്രകാരം ശനി ഇപ്പോള്‍ കുംഭ രാശിയിലാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ജൂൺ 29 മുതൽ ശനി പ്രതിലോമ ചലനം ആരംഭിക്കും അതായത് വക്രഗതിയില്‍ ചലിച്ചു തുടങ്ങും അതായത് കുംഭം രാശിയിൽ നിന്ന് മകര രാശിയിലേക്ക് നീങ്ങുന്നു. ഈ കാലയളവ് 2024 നവംബർ 15 വരെയാണ്.

ശനിയുടെ സഞ്ചാര മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടു വരുന്നതാണ്. ശനിയുടെ ഇത്തരത്തിലുള്ള ചലനം കാരണം ഉണ്ടാകുന്ന ശുഭഫലങ്ങള്‍ പ്രധാനമായും മേടം, ഇടവം, തുലാം, ധനു എന്നീ 4 രാശികളിലുള്ളവർക്കാണ് ലഭിക്കുന്നത്.

ശനിയുടെ വക്രഗതി കാരണം ശുഭഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ള രാശികളും ശുഭഫലങ്ങളും താഴെ പറയുന്നവയാണ്.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർ).
മേട രാശിക്കാർക്ക് വൻ ഗുണങ്ങൾ നൽകും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്, ബിസിനസുകാർക്ക് ലാഭമുണ്ടാകും, തിരികെ ലഭിക്കില്ലായെന്ന് കരുതിയ പണം തിരികെ ലഭിക്കും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. സമ്പാദ്യത്തിൽ വർദ്ധനവുണ്ടാകും.

ഇടവം: (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർ)
ഈ രാശിക്കാരുടെ വരുമാനം വർദ്ധിക്കും. കരിയറിൽ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തരത്തിൽ പുരോഗതി ഉണ്ടാകും. എല്ലാ പ്രവർത്തനങ്ങളും വിജയിക്കും. ബഹുമാനം വർദ്ധിക്കും. വ്യവസായികൾക്ക് പ്രയോജനപ്പെട്ട സമയം ആയിരിക്കുംം


തുലാം: (ചിത്തിര രണ്ടാം പകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽ ഭാഗം വരെ ജനിച്ചവർ)
തുലാം രാശിയുടെ അധിപനായ ശുക്രൻ ശനിയുടെ സുഹൃത്താണ്. അതുകൊണ്ട് ഈ രാശിക്കാർക്ക് ശനി പ്രത്യേക ഗുണങ്ങൾ നൽകും. ഒരു പ്രധാന ബിസിനസ് പരമായ ഇടപാടിന് അനുകൂല സാഹചര്യം ഉരുത്തിരിയും. പുതിയ ജോലി തുടങ്ങാൻ നല്ല സമയം.


ധനു: (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർ)
വളരെയധികം സമ്പത്ത് വരാനുള്ള ശക്തമായ സാധ്യതകൾ തെളിയും, ബാങ്ക് ബാലൻസ് വർദ്ധിക്കും, സ്വയം തൊഴിൽ ചെയ്യുന്നവർക്കും, സ്വകാര്യ മേഖലയിലുള്ളവർക്കും വളരെയധികം അനുകൂലമായ സമയം, സർക്കാർ തലത്തിൽ ജോലി ചെയ്യുന്നവർക്ക് പ്രമോഷനോ ശംബള വർദ്ധനവിനോ യോഗം സിദ്ധിക്കും. ഏർപ്പെടുന്ന എല്ലാ മേഖലകളിലും ഭാഗ്യം കടാക്ഷിക്കും. ആരോഗ്യം മെച്ചപ്പെടും.

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTRO, VISWASAM, ASTROLOGY
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.