SignIn
Kerala Kaumudi Online
Thursday, 15 August 2024 10.36 PM IST

തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കിൽ വീടു തന്നെ നശിക്കും,​ തുരത്താൻ ഇതാ ചില എളുപ്പവഴികൾ

my-home-

വെളുത്ത ഉറുമ്പ് എന്ന് അറിയപ്പെടുന്ന ചിതലുകൾ തടികൾ തുരക്കുന്ന പ്രാണികളാണ്. ജോലിസ്ഥലത്തോ വീട്ടിലോ ചിതൽബാധ ഉണ്ടായിക്കഴിഞ്ഞാൽ, തുടർന്നുള്ള നഷ്ടം നികത്താൻ കഴിയില്ല. ചിതലുകളെ കൊല്ലുവാൻ ഏറ്റവും ഫലപ്രദമാണ് ഓറഞ്ചുതൈലം. മാത്രമല്ല, ചിതലുകളെ ഒഴിവാക്കുന്നതിനുള്ള മികച്ചൊരു സ്വാഭാവിക പ്രതിവിധിയാണിത്. ഡി-ലിമോണീൻ ആണ് ഇതിലെ സജീവ ഘടകം. മണ്ണിനടിയിലുള്ള ചിതലുകളെ ഒഴിവാക്കുന്നതിനും ഓറഞ്ചുതൈലത്തെ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാം. ചിതലുകൾ ബാധിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ചെറിയ സുഷിരങ്ങളുണ്ടാക്കുക, ആ സുഷിരങ്ങൾക്കുള്ളിലേക്ക് ഓറഞ്ചുതൈലം ഒഴിക്കുക. 3 ദിവസം മുതൽ പരമാവധി 3 ആഴ്ചകൾക്കുള്ളിൽ ചിതലുകളെ ഒഴിവാക്കുവാൻ ഇത് സഹായിക്കും.

അത്യധികമായ ചൂടും തണുപ്പും ചിതലുകൾക്ക് അതിജീവിക്കാൻ കഴിയുകയില്ല. 120 ഡിഗ്രി ഫാരൻഹീറ്റ് എന്ന കൂടിയ താപനിലയിലും, -20 ഡിഗ്രി ഫാരൻഹീറ്റ് എന്ന താണ താപനിലയിലും ചിതലുകൾ ചത്തുപോകും. ഏറ്റവും കുറഞ്ഞത് 33 മിനിറ്റെങ്കിലും തടിസാധനങ്ങളെ 120 ഡിഗ്രി ഫാരൻഹീറ്റിലോ അതിൽ കൂടിയ താപനിലയിലോ ചൂടാക്കുക. കൂടാതെ തടിയുരുപ്പടികളെയോ ചിതൽബാധിച്ച എന്തിനേയും നിങ്ങൾക്ക് വെയിലത്തുവയ്ക്കാം. അവയിലെ ഈർപ്പം പോകുവാൻ അത് സഹായിക്കും.

ചിതലുകൾ തടിയെ മാത്രമല്ല, കടലാസുകളെയും കാർബോഡുകളെയും ഭക്ഷിക്കും. ചുരുക്കത്തിൽ, സെല്ലുലോസ് അടങ്ങിയ എന്തിനെയും അവ ഭക്ഷണമാക്കും. ചിതലുകളെ നിയന്ത്രിക്കാൻ ഒരു കെണിയായി കാർബോഡിനെ ഉപയോഗിക്കാം. ഒരു കാർബോഡ് പെട്ടി നനച്ചശേഷം ചിതൽബാധയേറ്റ സ്ഥലത്ത് അവയെ ആകർഷിക്കുവാനായി കൊണ്ടുവയ്ക്കുക. ഇതിൽ ചിതൽ നിറയുമ്പോൾ, ചിതലിനോടൊപ്പം നീക്കംചെയ്യുക. കത്തിച്ചുകളയുന്നതാണ് ഉത്തമം. ആവശ്യമെങ്കിൽ ഈ പ്രക്രിയ ആവർത്തിച്ച് ചെയ്യുക.

ചിതലുകളെ തുരത്തുവാൻ ചില സുഗന്ധതൈലങ്ങളും ഉപയോഗിക്കാറുണ്ട്. കരയാമ്പൂത്തൈലവും രാമച്ചത്തൈലവും അവയിൽ ചുരുക്കം ചില പേരുകളാണ്. ഇവ രണ്ടും ചിതലുകളെ ക്രമേണ കൊല്ലുകയും ഭാവിയിൽ അവ ഉണ്ടാകുകയില്ലെന്നുള്ള ഉറപ്പ് നൽകുകയും ചെയ്യുന്നു. ഒരു മിസ്റ്റ് സ്‌പ്രെയർ ഉപയോഗിച്ച് തടികളുടെ പ്രതലങ്ങളിലും ചിതൽബാധയേറ്റ മറ്റ് സ്ഥലങ്ങളിലും സുഗന്ധതൈലങ്ങൾ തളിക്കുക.

കറിയുപ്പ് (സോഡിയം ക്ലോറൈഡ്) നല്ലൊരു കീടനാശിനിയാണ്. കറിയുപ്പ് അലിയിച്ച ലായനി ചിതൽബാധയേറ്റ സ്ഥലങ്ങളിൽ നേരിട്ട് തളിക്കുക. അല്ലെങ്കിൽ കുറച്ച് പഞ്ഞിയെടുത്ത് അതിനെ ഈ ലായനിയിൽ കുതിർത്തശേഷം സ്ഥലത്ത് വയ്ക്കുക. കറിയുപ്പിലെ സെല്ലുലോസിന്റെ സാന്നിദ്ധ്യംകാരണം ചിതലുകൾ പഞ്ഞിയിലേക്ക് ആകർഷിക്കപ്പെടും. ഈ പ്രക്രിയ അവയെ കൊല്ലുക മാത്രമല്ല, വീണ്ടും ഉണ്ടാകുന്നതിനെ പ്രതിരോധിക്കുകയും ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MY HOME
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.