SignIn
Kerala Kaumudi Online
Wednesday, 17 July 2024 6.14 AM IST

5000 രൂപ നിക്ഷേപിച്ചാൽ പ്രതിമാസം ഒരു ലക്ഷം അക്കൗണ്ടിലെത്തും, ജീവിതം അടിപൊളിയാക്കുന്ന പദ്ധതിയിൽ ആർക്കും ചേരാം

money

ഏത് പ്രായത്തിലും സാമ്പത്തികപരമായി സ്വതന്ത്രരായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. അത്തരത്തിൽ ആഗ്രഹമുളളതിനാൽ തന്നെ പലരും ചെറിയ പ്രായം മുതലേ പണം സുരക്ഷിതമായി വിവിധ പദ്ധതികളിൽ നിക്ഷേപിക്കുകയാണ് പതിവ്. ജോലിയിൽ നിന്ന് വിരമിച്ചാലും നിശ്ചിത തുക പെൻഷനായി ലഭിച്ചാലോ. അത് മിക്കവർക്കും ആശ്വാസമായിരിക്കും. അത്തരത്തിലുളള ഒരു പദ്ധതിയെക്കുറിച്ച് അറിഞ്ഞാലോ.

നാഷണൽ പെൻഷൻ സ്‌കീമാണ് ( എൻപിഎസ്) പദ്ധതി. പ്രതിമാസം ലഭിക്കുന്ന ശമ്പളത്തിൽ നിന്നും ചെറിയ വിഹിതം ഈ പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ മികച്ച തുക പെൻഷനായി നേടാം. പ്രായപൂർത്തിയായ ഏതൊരാൾക്കും എൻപിഎസിൽ ചേരാവുന്നതാണ്. ഒരാൾക്ക് 18 വയസ് മുതൽ 70 വയസ് വരെ നിക്ഷേപം നടത്താവുന്നതാണ്. എൻപിഎസിൽ രണ്ട് വിഭാഗത്തിലുളള അക്കൗണ്ടുകളുണ്ട്.

ആദ്യത്തെ വിഭാഗത്തിൽ 60 വയസുവരെ നിക്ഷേപകന് പദ്ധതിയിൽ തുടരാം. ജോലിയിൽ നിന്നും വിരമിക്കുന്ന സമയത്ത് ആകെ നിക്ഷേപത്തിൽ നിന്നും 60 ശതമാനം പണം വരെ അക്കൗണ്ട് ഉടമയ്ക്ക് ഒ​റ്റത്തവണയായി പിൻവലിക്കാവുന്നതാണ്. ബാക്കി 40 ശതമാനം അക്കൗണ്ടിൽ അവശേഷിപ്പിക്കാം. അത്തരത്തിൽ ചെയ്തില്ലെങ്കിൽ മുഴുവൻ തുകയുടെ നിരക്കിൽ പെൻഷൻ ലഭിക്കും. അതിനാൽത്തന്നെ കൂടുതൽപേരും 60 വയസുവരെയും അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിക്കാറില്ല.

ആദ്യത്തെ വിഭാഗത്തിലാണ് നിക്ഷേപം നടത്തുന്നതെങ്കിൽ ആദായനികുതി വകുപ്പിന്റെ സെക്ഷൻ 80 സി പ്രകാരം ഒരു സാമ്പത്തിക വർഷത്തിൽ ഒന്നരലക്ഷം രൂപ വരെ നികുതിയിനത്തിൽ ഇളവ് ലഭിക്കും. കൂടാതെ സെക്ഷൻ സിസിഡി പ്രകാരം 50,000 രൂപയുടെ ഇളവും ലഭിക്കും.എന്നാൽ രണ്ടാമത്തെ വിഭാഗത്തിൽ ഉടമയ്ക്ക് എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാവുന്നതാണ്. പക്ഷെ ഇതിന് പ്രത്യേക നികുതി ഇളവൊന്നും ലഭിക്കാറില്ല.


പ്രതിമാസം 5000 രൂപ നിക്ഷേപിച്ചാൽ
റിട്ടയർമെന്റിനുശേഷം പ്രതിമാസം പെൻഷനായി 96,000 രൂപ ലഭിക്കണമെങ്കിൽ എന്ത് ചെയ്യണമെന്ന് നോക്കാം.അതിനായി 25-ാം വയസ് മുതൽക്കേ നിങ്ങൾ എൻപിഎസിൽ ചേരണം. പ്രതിമാസം 5000 രൂപയുടെ നിക്ഷേപമാണ് നടത്തേണ്ടത്. പദ്ധതിയുടെ കാലാവധി കഴിയുമ്പോൾ ആകെ നിക്ഷേപതുകയുടെ പത്ത് ശതമാനവും നിക്ഷേപകന് ലഭിക്കും. 60 വയസുകൊണ്ട് നിങ്ങളുടെ ആകെ നിക്ഷേപം 21 ലക്ഷമായി മാറും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, INVESTMENT, PENSION, SCHEME
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.