SignIn
Kerala Kaumudi Online
Friday, 16 August 2024 6.28 PM IST

കണ്ണൂരിലെ വാർത്തകൾ ചെങ്കൊടിക്ക് അപമാനം: ബിനോയ് വിശ്വം

h

ന്യൂഡൽഹി: അധോലോകത്തെ പിൻപറ്റുന്നവരുമായുള്ള ബന്ധമാണ് തിരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിനേറ്റ തിരിച്ചടിക്ക് കാരണമെന്നും കണ്ണൂർ സി.പി.എമ്മിൽ നിന്നും വരുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കയ്യൂരിന്റെയും കരിവള്ളൂരിന്റെയും തില്ലങ്കേരിയുടെയും പാരമ്പര്യമുള്ള കണ്ണൂരിൽ നിന്ന് അധോലോകത്തിന്റെയും സ്വർണം പൊട്ടിക്കുന്നവരുടെയും കഥകൾ പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണ്. അവ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ വേദനിപ്പിക്കുന്നവയാണ്. സമൂഹമാദ്ധ്യമങ്ങളിൽ ഇടതുപക്ഷത്തെ പിന്തുണയ്‌ക്കുന്നവർ യഥാർത്ഥത്തിൽ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്റെ ബന്ധുക്കൾക്ക് പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളിൽ ഇത്തരക്കാരുടെ പങ്കും ചെറുതല്ല. അവരിൽ നിന്ന് ബോധപൂർവം അകലം പാലിച്ച് ജനവിശ്വാസം വീണ്ടെടുത്താലേ ഇടതുപക്ഷത്തിന് മുന്നേറാനാകൂ.

പ്രസ്ഥാനത്തിൽ വിശ്വാസമർപ്പിച്ച ലക്ഷോപലക്ഷം ജനങ്ങളോട് നീതി പുലർത്താൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കടമയുണ്ട്. അവരുടെ കൂറും വിശ്വാസവും കമ്മ്യൂണിസ്റ്റുകാർക്ക് വലുതാണ്. ചീത്തപ്പണത്തിന്റെ ആജ്ഞാനുവർത്തികളായി മാറി അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവർക്ക് മാപ്പില്ലെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.