മിക്കവാറും പെൺകുട്ടികളും ആൺകുട്ടികളും ആഗ്രഹിക്കുന്ന ഒന്നാണ് നല്ല വടിവൊത്ത കട്ടിയുള്ള പുരികം. എന്നാൽ പലർക്കുമുള്ളത് കട്ടിക്കുറഞ്ഞ, നിറംകുറഞ്ഞ പുരികമായിരിക്കും. മാത്രമല്ല, പുരികം കൊഴിയുന്നതായി പരാതിപ്പെടുന്നവരും നിരവധിയാണ്. എന്നാലിനി നല്ല കട്ടിയുള്ള പുരികം വെറും നാല് ആഴ്ചകൾകൊണ്ട് സ്വന്തമാക്കാനായാലോ?
ഇതിനായി ആദ്യം നാലോ അഞ്ചോ ചെറിയ ഉള്ളി തൊലികളഞ്ഞെടുക്കാം. ഇത് നന്നായി ചതച്ചെടുത്തതിനുശേഷം ഒരു ടീസ്പൂൺ ആവണക്കെണ്ണ, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർക്കണം. ശേഷം ചെറുതീയിൽവച്ച് ചൂടാക്കിയെടുക്കണം. ചൂട് തണുത്തതിനുശേഷം നീര് മാത്രമായി അരിച്ചെടുക്കാം. ഇനി ഈ നീരിലേയ്ക്ക് അൽപ്പം അലോവെറ ജെൽ ചേർത്തുകൊടുത്ത് യോജിപ്പിക്കാം. എല്ലാം നന്നായി മിക്സ് ചെയ്തതിനുശേഷം ഒരു കുപ്പിയിലേയ്ക്ക് മാറ്റി കാറ്റുകയറാതെ അടച്ചുസൂക്ഷിക്കാം.
രാത്രി കിടന്നുറങ്ങുന്നതിന് മുൻപായി പുരികത്തും കൺപീലിയിലും തേച്ചുകൊടുക്കാം. താടിയും മീശയും വളരാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ഫ്രിഡ്ജിൽ സൂക്ഷിച്ചതിനുശേഷം രണ്ടാഴ്ചയ്ക്കുള്ളിൽതന്നെ ഉപയോഗിച്ച് തീർക്കാൻ ശ്രമിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |