SignIn
Kerala Kaumudi Online
Sunday, 21 July 2024 10.22 PM IST

ഡൈ എന്തിന് കടയിൽ നിന്ന് വാങ്ങണം,​ നെല്ലിക്കയും ഹെന്നയും ഇങ്ങനെ ഉപയോഗിച്ചു നോക്കൂ,​ നര അപ്രത്യക്ഷമാകും

hair-

അകാലനര ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഈ സൗന്ദര്യ പ്രശ്നം മൂലം സുഹൃത്തുക്കളുടെയും മറ്റും കളിയാക്കലുകൾ കേൾക്കേണ്ടിവരികയും ചെയ്യാറുണ്ട്. ഇത് മാനസിക സമ്മർദത്തിലേക്കും നയിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഡൈ വാങ്ങി തലയിൽ തേക്കുകയാണ് മിക്കവരും ചെയ്യുന്നത്. ഡൈ ഉപയോഗിച്ചാലും ദിവസങ്ങൾക്കുള്ളിൽ വീണ്ടും നര കണ്ടുതുടങ്ങും. മാത്രമല്ല ചിലത് പാർശ്വഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അകാലനരയെ തടയാനുള്ള സാധനങ്ങൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ടെന്ന് പലർക്കും അറിയില്ല.

അത്തരത്തിൽ നരയെ അകറ്റാൻ സഹായിക്കുന്ന രണ്ട് സാധനങ്ങളാണ് നെല്ലിക്കയും, ഹെന്നയും. നെല്ലിക്കാനീരും ഹെന്നയും മിക്സ് ചെയ്ത് മുടിയിൽ തേക്കുക. ഇരുപത് മിനിട്ടിന് ശേഷം കഴുകിക്കളയാം. താരൻ അകറ്റാനും ഈ ഹെയർപാക്ക് സഹായിക്കും. മാസത്തിലൊരിക്കലെങ്കിലും ഇത് തലയിൽ തേച്ചുകൊടുക്കണം. വീട്ടിൽ തന്നെയുണ്ടാക്കുന്ന ഹെന്ന ഉപയോഗിക്കുന്നതാണ് അഭികാമ്യം.

നരയെ അകറ്റാൻ സഹായിക്കുന്ന മറ്റൊന്നാണ് ഉള്ളി നീര്. ഇത് തലയിൽ തേച്ച് ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം. അകാല നരയെ മാത്രമല്ല മുടി കൊഴിച്ചിലിനെ അകറ്റാനും ഉള്ളിനീര് സഹായിക്കും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HAIR DYE, HAIR GREYING
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.