SignIn
Kerala Kaumudi Online
Monday, 22 July 2024 2.12 AM IST

ഒറ്റ ഉപയോഗത്തിൽ മുഖം വെട്ടിത്തിളങ്ങി പാടുകൾ മായും, മാജിക്കൽ ക്രീം തയ്യാറാക്കാൻ കറ്റാർവാഴ ജെൽ മാത്രം മതി

beauty

മാറി വരുന്ന കാലാവസ്ഥ കാരണം പല തരത്തിലുള്ള ചർമ പ്രശ്‌നങ്ങളാണ് ഭൂരിഭാഗംപേരും അനുഭവിക്കുന്നത്. മുഖക്കുരു, കരിവാളിപ്പ്, കണ്ണിന് ചുറ്റുമുള്ള കറുപ്പ് തുടങ്ങിയ പ്രശ്‌നങ്ങൾ വന്നുകഴിഞ്ഞാൽ മാറ്റിയെടുക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. പലരും യബട്യൂബിൽ പറയുന്നത് കണ്ടും അല്ലാതെയും പരീക്ഷണങ്ങൾ നടത്തുന്നുണ്ടാവും. എന്നാൽ, മൂന്ന് ദിവസത്തിനുള്ളിൽ നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും മാറ്റുന്ന ഒരു ക്രീം വീട്ടിൽ തന്നെ തയ്യാറാക്കാം. ഇത് മുഖത്ത് മാത്രമല്ല, ശരീരത്തിന്റെ എല്ലാ ഭാഗത്തും ഉപയോഗിക്കാവുന്നതാണ്. പ്രായമേറുമ്പോൾ ചർമത്തിലുണ്ടാകുന്ന ചുളിവുകൾ മാറ്റാനും ഈ ക്രീം വളരെ നല്ലതാണ്.

ആവശ്യമായ സാധനങ്ങൾ

കറ്റാർവാഴ ജെൽ - 2 ടേബിൾസ്‌പൂൺ

ഗ്ലിസറിൻ - 1 ടേബിൾസ്‌പൂൺ

റോസ് ഹിപ്പ് സീഡ് ഓയിൽ - 10 തുള്ളി

വൈറ്റമിൻ ഇ കാപ്‌സ്യൂൾ - ഒന്ന്

തയ്യാറാക്കുന്ന വിധം

കറ്റാർവാഴ ജെല്ലിലേക്ക് ഗ്ലിസറിൻ, റോസ് ഹിപ്പ് സീഡ് ഓയിൽ, വൈറ്റമിൻ ഇ ഓയിൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ക്രീം രൂപത്തിലാകുന്നത് വരെ മിക്‌സ് ചെയ്യണം. ശേഷം വായു കടക്കാത്ത ഒരു ഗ്ലാസ് ബോട്ടിലിൽ അടച്ച് സൂക്ഷിക്കാവുന്നതാണ്. ആറ് മാസം വരെ ഇത് കേടുകൂടാതെയിരിക്കും.

ഉപയോഗിക്കേണ്ട വിധം

എന്നും രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖം നന്നായി വൃത്തിയാക്കി ടോണർ ഉപയോഗിച്ച ശേഷം നേരത്തേ തയ്യാറാക്കി വച്ച ക്രീം പുരട്ടാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEAUTY, BEAUTY TIPS, SKIN WHITENING TIPS, SKIN BRIGHTENING TIPS, SKIN CARE TIPS, WHITENING CREAM, HOME REMEDIES
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.