കൊച്ചി: വിദേശ, സ്വദേശ നിക്ഷേപകരുടെ ശക്തമായ പിന്തുണയിൽ ഇന്ത്യയിലെ മുഖ്യ ഓഹരി സൂചികയായ സെൻസെക്സ് ചരിത്രത്തിലാദ്യമായി 80,000 പോയിന്റ് കടന്നു. ദേശീയ സൂചികയായ നിഫ്റ്റിയും റെക്കാഡ് പുതുക്കി മുന്നേറി. രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനത്തിലുണ്ടായ വർദ്ധനയും വ്യാവസായിക രംഗത്തെ ഉണർവുമാണ് വിപണിക്ക് കരുത്ത് പകർന്നത്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരികളിലെ റെക്കാഡ് മുന്നേറ്റവും അനുകൂലമായി. വ്യാപാരാന്ത്യത്തിൽ സെൻസെക്സ് 545.35 പോയിന്റ് നേട്ടവുമായി 79,986.80ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 162.40 പോയിന്റ് ഉയർന്ന് 24,286.50ൽ അവസാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |