യു.എസ് H-1B വിസയുള്ളവർക്ക് വർക്ക് പെർമിറ്റ് നിയമങ്ങളിൽ ഇളവ് വരുത്തി കാനഡ. ഇത് ആഗോളതലത്തിൽ തൊഴിലാളികളുടെ മൈഗ്രേഷനെ പ്രോത്സാഹിപ്പിക്കുമെന്ന് തൊഴിൽ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന വൈദഗ്ദ്ധ്യമുള്ള പ്രൊഫഷണലുകൾക്ക്, പ്രത്യേകിച്ച് ഐ.ടിയുമായി ബന്ധപ്പെട്ട തൊഴിലുകളിൽ, കാനഡയിൽ പ്രവർത്തിക്കാൻ അവസരമൊരുക്കും.
1.2 ശതമാനം ജി.ഡി.പി വളർച്ചാ നിരക്ക് ഉള്ളതിനാൽ, ഐ.ടി പ്രൊഫഷണലുകൾക്ക് നിരവധി വളർച്ചാ അവസരങ്ങൾ അനുവദിക്കുന്ന കാനഡ പുത്തൻ സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കുകയാണ്. 2022-2023 സാമ്പത്തിക വർഷത്തിൽ,15,000-ലധികം ഇന്ത്യൻ ടെക് പ്രൊഫഷണലുകൾ കാനഡയിലേക്ക് സ്ഥലം മാറിയിരുന്നു. ടെക് രംഗത്ത് അമേരിക്കയിലെ ഇന്ത്യക്കാർ ഏറെ മുന്നിലാണ്. ആഗോള തലത്തിൽ അമേരിക്കയിൽ തൊഴിൽ നൈപുണ്യമുള്ളവർക്ക് മികച്ച അവസരങ്ങൾ ലഭിക്കാനുപകരിക്കും.
യു.എസ് എച്ച്1-ബി വിസ ഉടമകൾക്കുള്ള വർക്ക് പെർമിറ്റ് നിയമങ്ങളിലെ ഇളവ് അമേരിക്കയിലെ ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക് നിർണായകമാണ്. സുസ്ഥിര അവസരങ്ങളുള്ള കാനഡയിലേക്ക് അവർക്ക് മാറാൻ സാധിക്കും. ആഗോള മൊബിലിറ്റിയിൽ ഇന്ത്യയുടെ പങ്കാളിത്തം കണക്കിലെടുക്കുമ്പോൾ, ഓരോ വർഷവും 2.5 ദശലക്ഷത്തിലധികം ഇന്ത്യക്കാർ വിദേശത്തേക്ക് കുടിയേറുന്നു. ഈ നയ മാറ്റങ്ങൾ ഗുണനിലവാരമുള്ള പ്രതിഭകളെ ആകർഷിക്കുന്ന ആഗോള ശക്തിയെന്ന നിലയിൽ കാനഡയുടെ സാദ്ധ്യതകൾ വർദ്ധിപ്പിക്കും.
പ്രൊഫഷണലുകളുടെ കുടിയേറ്റം കാനഡയും ഇന്ത്യയും തമ്മിലുള്ള വിജ്ഞാന കൈമാറ്റത്തിനും സാമ്പത്തിക സഹകരണത്തിനും നിരവധി വഴികൾ തുറക്കുന്നു. കാനഡയെ സംബന്ധിച്ചിടത്തോളം, ഇന്ത്യൻ പ്രൊഫഷണലുകൾ സമ്പദ്വ്യവസ്ഥയുടെ വൈവിദ്ധ്യവും ചലനാത്മകതയും വർദ്ധിപ്പിക്കുന്നതോടൊപ്പം സാങ്കേതികവിദ്യ മുതൽ അക്കാദമിക് വരെയുള്ള വ്യവസായങ്ങളെ മുന്നോട്ട് നയിക്കാൻ സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |