SignIn
Kerala Kaumudi Online
Friday, 26 July 2024 12.37 PM IST

ഉറക്കവും തമാശ പറച്ചിലും, ചോദ്യം ചെയ്യാൻ വിളിപ്പിച്ച 13 മണിക്കൂർ നടന്നത്; ദിലീപ് പറഞ്ഞ കാര്യങ്ങളെപ്പറ്റി അഖിൽ മാരാർ

dileep

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ പിന്തുണച്ചവരിലൊരാളാണ് സംവിധായകനും ബിഗ് ബോസ് മുൻ താരവുമായ അഖിൽ മാരാർ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അഖിലിപ്പോൾ.

'എന്തടിസ്ഥാനത്തിലാണ് പൾസർ സുനി ദിലീപിന്റെ പേര് പറഞ്ഞത്. ദിലീപിനെയും സുനിയേയും ബന്ധിപ്പിക്കാവുന്ന തെളിവുകളൊന്നും കേരള പൊലീസിന് ലഭിച്ചിട്ടില്ല. പൾസർ സുനി ഇങ്ങനെ ചെയ്തു. ആർക്ക് വേണ്ടി, എന്തിന് അവൻ ദിലീപിന്റെ പേര് പറഞ്ഞു എന്നതിനെപ്പറ്റിയാണ് യഥാർത്ഥത്തിൽ അന്വേഷിക്കേണ്ടത്.

ഏകദേശം ഒരു മാസം മുമ്പാണ് ദിലീപേട്ടൻ എന്നോട് സംസാരിച്ചത്. ഈ വിഷയത്തെക്കുറിച്ചുള്ള എന്റെ അഭിമുഖം കണ്ട് ദിലീപേട്ടൻ വിളിച്ചു. അഖിലേ നന്ദിയുണ്ട്. ഇന്നല്ലെങ്കിൽ നാളെ സത്യം തെളിയും. ഒരാളെങ്കിലും എന്നെ മനസിലാക്കിയിട്ടുണ്ടല്ലോ എന്ന് പറയാൻ വേണ്ടി മാത്രമാണ് വിളിച്ചത്.

2017 തൊട്ട് ഞാൻ സംസാരിക്കുന്ന വിഷയമാണിത്. വളരുന്നവൻ വളരെ ശ്രദ്ധിച്ചേ കാര്യങ്ങൾ ചെയ്യൂ. അടിസ്ഥാനപരമായി, ഒരുപാട് സക്സസ് ആയി നിൽക്കുന്നവർ വലിയ വിവരക്കേട് കാണിക്കാൻ നിൽക്കാറില്ല. കാരണം വലിയ നഷ്ടം അവർക്കായിരിക്കും വരിക. പിന്നെ നമുക്കൊന്ന് വിരട്ടാം. മലയാള സിനിമയിൽ നീ ഉണ്ടാകില്ലെന്നൊക്കെ പറയുമായിരിക്കും. അല്ലാതെ ഇങ്ങനെയൊരു ക്രൂരമായ കാര്യം ചെയ്തുകൊണ്ട് തന്റെ ഒരു കാര്യം നേടിയെടുക്കേണ്ട ആവശ്യം പുള്ളിക്കില്ല. കാരണം ഈ പറയുന്ന കുട്ടിയുടെ കരിയർ മലയാള സിനിമയിൽ നിന്ന് താഴേക്ക് വന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ഇങ്ങനെയൊരു കാര്യം ചെയ്ത് ഒരാളുടെ ജീവിതം തകർക്കാമെന്ന് കരുതുന്ന വിഡ്ഡിത്തരം ഇത് ദീലിപിനെപ്പോലൊരാൾ പ്ലാൻ ചെയ്യാൻ സാദ്ധ്യതയില്ലെന്നാണ് റിയാലിറ്റി.

ഒരാൾ ശക്തമായി വളർന്നുകൊണ്ടിരിക്കുമ്പോൾ അയാൾക്ക് ഇപ്പുറത്ത് വലിയ ശത്രുക്കളുണ്ടായിക്കൊണ്ടിരിക്കും. ഇവരെല്ലാവരും ചേർന്ന് ഒന്നിച്ചതല്ലേ എന്ന സംശയമുണ്ട്.

കൊച്ചിയിലെ നഗരത്തിൽ മലയാള സിനിമയെ നിയന്ത്രിക്കത്തക്ക ശക്തിയായി ദിലീപ് വളരുന്നു. ഇവനെ ഏത് നിലയിലും പണിയണം, ഇല്ലെങ്കിൽ നമുക്കെല്ലാം നഷ്ടമാണെന്ന് കരുതി ഇപ്പുറത്ത് ഒത്തുകൂടുന്ന ഒരു വിഭാഗം ആൾക്കാർ. ദിലീപ് എന്ന വ്യക്തിയെയല്ല തകർക്കേണ്ടത്, ദിലീപ് എന്ന സിനിമാ നടനെയും, നിർമാതാവിനെയും ഡിസ്ട്രിബ്യൂട്ടറെയുമാണ്. സകല കാര്യങ്ങളിലും സ്‌ട്രോംഗായി നിൽക്കുന്നൊരാൾ, അയാളെ ഏതുവിധേനയും തകർക്കണം. അയാളുടെ കരിയർ ഇല്ലാതാക്കണം എന്ന് കരുതിയിരിക്കുന്നവർക്ക് വലിയൊരു കാരണം കിട്ടുകയാണ്. ആ കാരണത്തെ ഫോക്കസ് ചെയ്ത് ഇവർ കരുതിക്കൂട്ടി കളിച്ചതല്ലെന്ന് ആർക്ക് പറയാൻ പറ്റും.

അതിലൂടെ സംഭവിച്ചത് ആലോചിച്ചുനോക്കൂ. ദിലീപെന്ന നടന്റെ കരിയർ ഏറെക്കുറെ ഇല്ലാതായെന്ന് തന്നെ പറയാം. സിനിമകൾ മോശമായതുകൊണ്ടാണ് പരാജയപ്പെട്ടത്, ഈ പ്രശ്നം കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ ഒരാളുടെ മനസമാധാനം നഷ്ടപ്പെടുത്തി, ജീവിതം തകർത്തുകഴിയുമ്പോൾ സ്വാഭാവികമായും ശ്രദ്ധ പാളിക്കൊണ്ടിരിക്കും. ഈ കേസിൽ നിന്ന് പുള്ളിയെ കുറ്റവിമുക്തനാക്കിയാൽ പുള്ളിക്ക് നഷ്ടപ്പെട്ട വർഷങ്ങൾ ആര് തിരിച്ചുകൊടുക്കും?

ഇതിനകത്ത് ഏറ്റവും രസകരമായ കാര്യം, തെറ്റ് ചെയ്‌തെന്ന് സംശയിക്കുന്നൊരാൾ കേരള പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചാൽ പോകുമോ? ഇനി തെറ്റ് ചെയ്തില്ലെന്ന് വച്ചോ, പൊലീസ് നമ്മളെ കുടുക്കാൻ നോക്കുകയാണെന്ന തോന്നൽ വന്നാൽ നമ്മൾ മാറി നിന്ന് മുൻകൂർ ജാമ്യമെടുക്കാൻ ശ്രമിക്കും.

ദിലീപേട്ടൻ എന്നോട് പറഞ്ഞൊരു കാര്യമുണ്ട്. പുള്ളിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് 13 മണിക്കൂർ ഇരുത്തി. പരമാവധി ഒരു മണിക്കൂർ അല്ലെങ്കിൽ ഒന്നരമണിക്കൂർ ചോദ്യം ചോദിച്ചുകാണും. ബാക്കി മിക്ക സമയവും പുള്ളി അവിടെ തമാശ പറഞ്ഞിരിക്കുകയും ഉറങ്ങുകയുമായിരുന്നു.

പുറത്തിറങ്ങിക്കഴിഞ്ഞപ്പോൾ 13 മണിക്കൂർ ചോദ്യം ചെയ്‌തെന്ന വാർത്തകണ്ടപ്പോൾ പുള്ളി തന്നെ ഞെട്ടിപ്പോയെന്ന് പറഞ്ഞിട്ടുണ്ട്. അകത്തെന്താണ് സംഭവിച്ചതെന്ന് പുള്ളിക്കറിയാം.'- അഖിൽ മാരാർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AKHIL MARAR, DILEEP, ACTRESS ATTACK CASE, MALAYALAMMOVIE, ACTORS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.