SignIn
Kerala Kaumudi Online
Tuesday, 30 July 2024 9.10 AM IST

ഉള്ളിയും എണ്ണയും മാത്രം മതി; നരച്ച മുടി വേരോടെ കറുപ്പിക്കാം, അകാല നരയും തടയും

onion

ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്‌നമാണ് മുടി നരയ്ക്കുന്നതും അകാല നരയും. വയസാകുമ്പോൾ മുടി നരയ്ക്കുന്നത് സാധാരണയാണ്. എന്നാൽ ഇപ്പോൾ പലർക്കും ചെറുപ്പത്തിൽ തന്നെ അകാല നര ബാധിക്കാറുണ്ട്. അതിന് പ്രധാന കാരണം ഇപ്പോഴാത്തെ ജീവിത ശെെലിയാണ്.

ഈ നര മറയ്ക്കാൻ മാർക്കറ്റിൽ കിട്ടുന്ന വിലകൂടിയ ഡെെ എത്ര തന്നെ ഉപയോഗിച്ചാലും അത് ഒരു താൽക്കാലിക ആവരണം മാത്രമായിരിക്കും. കെമിക്കൽ ഡെെയുടെ അമിത ഉപയോഗം ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്. വീട്ടിൽ തന്നെ നരയ്ക്ക് പരിഹാരം കാണാൻ നിരവധി വഴികളുണ്ട്. അതിൽ ഒന്ന് പരിചയപ്പെടാലോ? വെറും ഉള്ളിയും എണ്ണയും മാത്രം മതി ഇത് തയ്യാറാക്കാൻ. ഉള്ളി മുടിയ്ക്ക് വളരെ നല്ലതാണെന്ന് കേട്ടിട്ടില്ലേ? മുടിയുടെ വളർച്ചയ്ക്ക് മാത്രമല്ല, നര അകറ്റാനും ഉള്ളി വളരെ നല്ലതാണ്.

ഇതിനായി ആദ്യം രണ്ട് ഉള്ളി എടുക്കുക. ശേഷം ഉള്ളി മിക്സിയിൽ അടിച്ച് നീര് എടുക്കുക. അത് കഴിഞ്ഞ് തലയിൽ ഉപയോഗിക്കുന്ന എണ്ണയിൽ ഉള്ളി നീര് യോജിപ്പിച്ച ശേഷം തലമുടിയിലും തലയോട്ടിയിലും നല്ലപോലെ തേച്ച് പിടിപ്പിക്കുക. ഇത് അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. ആഴ്ചയിൽ മൂന്ന് തവണ ഇത്തരത്തിൽ ചെയ്യുന്നത് വളരെ നല്ലതാണ്. വ ളരെ വേഗത്തിൽ അകാല നര തടയാൻ ഇത് സഹായിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONION OIL
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.