തിരുവനന്തപുരം: ഈ വർഷത്തെ കേരളീയം പരിപാടിയുടെ നടത്തിപ്പിനുള്ള വിവിധ കമ്മിറ്റികൾക്ക് വൈകാതെ രൂപം നൽകും. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം വകുപ്പുമേധാവികളുടെ യോഗം ചേർന്നിരുന്നു. നവംബർ ഒന്നിന് തുടക്കം കുറിച്ച് ഡിസംബർ 20നുശേഷം ഏഴുദിവസത്തെ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം. തലസ്ഥാന നഗരിയാവും പ്രധാന പരിപാടികൾക്ക് വേദിയാകുക. പുറമെ എല്ലാ ജില്ലകളിലും ഒരു പരിപാടി കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
കഴിഞ്ഞ കേരളീയത്തിന് ധനവകുപ്പ് 27 കോടിയുടെ ബഡ്ജറ്റാണ് ഇട്ടിരുന്നത്. സ്പോൺസർഷിപ്പ് വഴി 11.37 കോടി രൂപ സർക്കാരിലേക്ക് നേരിട്ട് ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |