SignIn
Kerala Kaumudi Online
Monday, 15 July 2024 5.13 AM IST

കാർ വിപണികഴിഞ്ഞ മാസം

vagn

മാരുതി ബെലനോ

ജൂണിൽ മാരുതി സുസുക്കിയുടെ ബെലനോയുടെ വില്പനയിൽ ആറ് ശതമാനം വളർച്ച മാത്രമാണ് ദൃശ്യമായത്. പുതിയ കണക്കുകളനുസരിച്ച് മാരുതി ബെലനോയുടെ വില്പന 14,895 യൂണിറ്റുകളാണ്. കഴിഞ്ഞ വർഷം ജൂണിൽ 14,077 ബെലനോ കാറുകൾ മാരുതി വിറ്റഴിച്ചിരുന്നു. വിവിധ ആനുകൂല്യങ്ങളോടെ 6.66 ലക്ഷം രൂപ മുതൽ 9.83 ലക്ഷം രൂപ വരെയുള്ള വിലയിലാണ് ബെലനോ മാരുതി സുസുക്കി വിപണിയിൽ ലഭ്യമാക്കുന്നത്.

മാരുതി വാഗണർ

കഴിഞ്ഞ മാസം മാരുതി സുസുക്കിയുടെ പ്രധാന മോഡലായ വാഗണറിന്റെ വില്പനയിൽ കനത്ത ഇടിവാണ് നേടിട്ടത്. കമ്പനിയിൽ നിന്നുള്ള കണക്കുകളനുസരിച്ച് കഴിഞ്ഞ മാസം 13,790 വാഗണർ കാറുകളാണ് മാരുതി സുസുക്കി ജൂണിൽ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ജൂണിൽ വില്പന 17,481 യൂണിറ്റുകളായിരുന്നു. 5.2 ലക്ഷം രൂപ മുതൽ 6.3 ലക്ഷം രൂപ വരെയാണ് വാഗണറിന്റെ വില.

മാരുതി ഡിസയർ

ജൂണിൽ മാരുതി ഡിസയറിന്റെ വില്പനയിൽ മികച്ച വളർച്ച ദൃശ്യമായി. സെഡാൻ വിഭാഗത്തിലെ മുൻനിര മോഡലായ ഡിസയറിന്റെ 13,421 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.