തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വരെ അതിശക്തമായ മഴ തുടരും. അതുകഴിഞ്ഞ് ശക്തി കുറയും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം, അറബിക്കടലിലെ ന്യൂനമർദ്ദപാത്തി, കാലവർഷക്കാറ്റിന്റെ ശക്തി വർദ്ധിച്ചത് കാരണമാണ് മഴ. വടക്കൻ ജില്ലകളിലാണ് അതിശക്ത മഴയ്ക്ക് സാദ്ധ്യത. മദ്ധ്യ, തെക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗത കൈവരിച്ചിട്ടുണ്ട്. തെക്കൻ ജില്ലകളിൽ മലയോര മേഖലകളിൽ അതിശക്തമായ കാറ്റുണ്ടാകും.
ഓറഞ്ച് അലർട്ട് ഇന്ന്
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
യെല്ലോ അലർട്ട്
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,
എറണാകുളം, തൃശ്ശൂർ, പാലക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |