SignIn
Kerala Kaumudi Online
Friday, 16 August 2024 11.42 PM IST

കൊതുകിനെയും പാറ്റയെയുമെല്ലാം ഞൊടിയിടയിൽ അകറ്റാം; നാരങ്ങ ഉപയോഗിച്ച് ഇങ്ങനെ ചെയ്താൽ മതി

cockroach

കൊതുക്, പാറ്റ, പല്ലി എന്നിവ കാരണം ബുദ്ധിമുട്ടുന്നത് ചില്ലറയൊന്നുമല്ല. വീട്ടിൽ നിന്ന് ഇവയെ തുരത്താൻ എത്ര ശ്രമിച്ചാലും വേഗത്തിൽ ഇവ തിരിച്ച് വരും. വിലകൂടിയ പല കെമിക്കൽ വസ്തുക്കളും നാം ഇവയെ നശിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്. എന്നാലും ഫലം ഉണ്ടാകില്ല. കൊതുകും പാറ്റയും രോഗങ്ങൾ വരെ വരുത്തുന്നു. അതിനാൽ ഇവയെ അകറ്റി നിർത്തേണ്ടതാണ്. പ്രകൃതിദത്തമായ രീതിയിൽ ഇവയെ വളരെ വേഗം വീട്ടിൽ നിന്ന് അകറ്റാൻ കഴിയും. അതിന് പറ്റിയ ചില പൊടിക്കെെകൾ നോക്കിയാലോ?

നാരങ്ങ

വീടുകളിൽ പൊതുവെ കാണുന്ന ഒന്നാണ് നാരങ്ങ. നാരങ്ങയിൽ അൽപം ഗ്രാമ്പൂ ഉപയോഗിക്കുമ്പോൾ അത് പാറ്റ, പല്ലി, കൊതുക് എന്നിവയെ തുരത്തും. ഇതിനായി ആദ്യം നാരങ്ങ രണ്ട് മുറിയാക്കി എടുക്കുക. ശേഷം അതിൽ ഗ്രാമ്പൂ കുത്തി വച്ച് മുറിയിൽ രണ്ട് മൂന്ന് സ്ഥലത്ത് വയ്ക്കുക. പല്ലിയെയും പാറ്റയെയും തുരത്താൻ ഇത് സഹായിക്കും.

കർപ്പൂരം

കർപ്പൂര അൽപം വെള്ളവുമായി യോജിപ്പിച്ചശേഷം ചുറ്റും തളിക്കുക. ഇത് കൊതുക്, പാറ്റ, പല്ലി എന്നിവയെ തുരത്തുന്നതിനുള്ള പ്രധാന മാർഗങ്ങൾ ഒന്നാണ്. അൽപം കർപ്പൂരം കത്തിച്ചാലും കൊതുകിനെ തുരത്താം.

വെളുത്തുള്ളി

വെളുത്തുള്ളി നീരിൽ അൽപം നാരങ്ങ നീര് ചേർത്ത് വീടിന് ചുറ്റും മുറിക്കുള്ളിലും തളിക്കുക. പാറ്റയെയും കൂറയെയും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു. കൊതുകിനെ അകറ്റാനും ഇത് നല്ലതാണ്.

തുളസി

തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം സ്‌പ്രേ ചെയ്യുന്നത് കൊതുകിനെയും മറ്റ് പ്രാണികളെയും തുരത്താൻ സഹായിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOME REMEDIES, COCKROACHES, MOSQUITOES
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.