SignIn
Kerala Kaumudi Online
Wednesday, 21 August 2024 1.05 PM IST

ഐസിടി അക്കാദമിയിൽ ഹെഡ് ഓഫ് ഫൈനാൻസ് തസ്തികയില്‍ ഒഴിവ് 

job

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സഹകരണത്തോടെ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള, ഹെഡ് ഓഫ് ഫൈനാൻസ് തസ്തികയിലേയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളില്‍ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഈ രംഗത്ത് കുറഞ്ഞത് പത്ത് വര്‍ഷത്തെ അനുഭവപരിചയവും ഫൈനാന്‍സില്‍ എം.ബി.എ. അല്ലെങ്കിൽ സി.എ. / ഐ.സി.ഡബ്ലിയു.എ. പൂര്‍ണ്ണ യോഗ്യത നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം.

ഫിനാന്‍ഷ്യല്‍ സോഫ്റ്റ്‌വെയര്‍ & സിസ്സ്റ്റംസ്, ടാലി അല്ലെങ്കില്‍ സോഹോ, എക്സല്‍, ഫിനാന്‍ഷ്യല്‍ മോഡലിംഗ് സോഫ്റ്റ്‌വെയറുകൾ തുടങ്ങിയവയിലുള്ള പ്രാവീണ്യം അനിവാര്യം. കമ്പനിയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുക, നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുക, വിവിധ വുകുപ്പുകളുമായുള്ള സഹകരണം ഉറപ്പാക്കുക, കൃത്യമായ നികുതി പരിപാലനം തുടങ്ങിയവയാണ് പ്രധാന ചുമതലകള്‍.

താല്‍പ്പര്യമുള്ളവര്‍ക്ക് https://ictkerala.org/careers ഈ ലിങ്കിലൂടെ അപേക്ഷിക്കാം. ജൂലൈ 26 ആണ് അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 471 2700 811.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CAREER, ICT, CAREER
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.