SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.44 PM IST

ഐസിസ് റിക്രൂട്ട്മെന്റ് : സഹീറിന് ജാമ്യമില്ല

Increase Font Size Decrease Font Size Print Page
d

കൊച്ചി: കേരളത്തിൽ ഐസിസിന്റെ രഹസ്യ യൂണിറ്റിന് പദ്ധതിയിട്ട സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി എൻ.ഐ.എ അറസ്റ്റ് ചെയ്ത മണ്ണാർക്കാട് സ്വദേശി ഇ.പി. സഹീറിന്റെ (സഹീർ തു‌ർക്കി) ജാമ്യഹർജി ഹൈക്കോടതി തള്ളി. സഹീർ ഐസിസ് റിക്രൂട്ട്മെന്റിന് കൂട്ടുനിന്നെന്നും കേസിലെ മുഖ്യപ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചെന്നും പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വിലയിരുത്തി.

നാലാംപ്രതിയായ സഹീർ കഴിഞ്ഞ ജനുവരി ഒമ്പതിനാണ് അറസ്റ്റിലായത്. രണ്ടാം പ്രതിയായ നബീൽ അഹമ്മദിന് താമസ സൗകര്യമടക്കം ഒരുക്കി നൽകി. പ്രധാന പ്രതികൾക്ക് ഭീകരബന്ധം ഉള്ളതായി തനിക്ക് അറിയില്ലെന്നതടക്കമുള്ള വാദങ്ങൾ ഹർജിക്കാരൻ ഉന്നയിച്ചെങ്കിലും കോടതി തള്ളി. രണ്ടാം പ്രതിയുടെ കുടുംബാംഗങ്ങളുമായി ഹർജിക്കാരൻ സാമ്പത്തിക ഇടപാട് നടത്തിയതും കണക്കിലെടുത്തു.

TAGS: KC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY